അഞ്ചാലുംമൂട്: അടച്ചുറപ്പുള്ള വീടെന്ന വൃദ്ധദമ്പതികളുടെ സ്വപ്നം യാഥാര്‍ഥ്യമായി. വാര്‍ഡ് മെമ്പര്‍ രതീഷ് രവിയുടെ ശ്രമഫലമായി നിര്‍മിച്ച വീടിന്റെ താക്കോല്‍ ഡോ.
ഇ.ചന്ദ്രശേഖരക്കുറുപ്പില് നിന്ന് പനയം വാര്‍ഡില്‍ കാട്ടിച്ചേരി പാവൂര്‍ പടിഞ്ഞാറ്റതില്‍ ശിവരാമനും ചന്ദ്രമതിയും ഏറ്റുവാങ്ങി.
രതീഷ് രവി നിര്‍മിച്ചു നല്കിയ രണ്ടാമത്തെ വീടാണിത്. തൃപ്പനയം ദേവീക്ഷേത്രം പ്രസിഡന്റ് സി.കെ.ചന്ദ്രബാബു മുഖ്യ പ്രഭാഷണം നടത്തി. ബിജെപി ജില്ലാ ഉപാധ്യക്ഷന്‍ അഡ്വ. വി.വിനോദ്, സംസ്ഥാന സമിതിയംഗം എം.സുനില്‍, ശരത് ചന്ദ്രന് പിള്ള, ആര്.ടി. ശ്യാം, കൃഷ്ണകുമാര്‍, അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലാണ് ദുരിതം പേറുന്ന വൃദ്ധ ദമ്പതികളുടെ അവസ്ഥ രതീഷ് രവി കാണുന്നത്. വെള്ളം കയറിയ വീട്ടിനുള്ളില്‍ ഇഴജന്തുക്കളെ പേടിച്ച് കഴിയുന്നവര്‍ക്ക് അന്ന് നല്കിയ വാക്കാണ് വീട് നിര്‍മിച്ചു നല്‍കുമെന്നത്.സര്‍ക്കാര്‍ സഹായത്തിനായുള്ള നിരന്തരം ശ്രമം പരാജയപ്പെട്ടതോടെ, സുമനസുകളുടെ സഹായത്തോടെ വീട് വച്ചു നല്കാന് രതീഷ് മുന്നിട്ടിറങ്ങുകയായിരുന്നു.
സമാനമായ രീതിയില്‍ വാര്‍ഡിലെ അഞ്ചു നിര്‍ധനര്‍ക്കാണ് രതീഷ് രവി വീടു നിര്‍മിച്ചു നല്‍കുന്നത്. ഇതിനായി സ്വപ്നം വീട് പദ്ധതി ആവിഷ്ക്കരിച്ച് പ്രവര്‍ത്തിച്ചുവരുന്നു.ക്യാന്‍സര്‍ രോഗിയായ ജയകൃഷ്ണനായിരുന്നു ആദ്യ വീട് നിര്‍മിച്ചു
നല്‍കിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: