Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കയ്യിലൊരു നയാപൈസയില്ല…

ഷാജന്‍ സി. മാത്യു by ഷാജന്‍ സി. മാത്യു
Nov 12, 2023, 07:55 pm IST
in Varadyam

”നയാപൈസയില്ല
കയ്യിലൊരു നയാപൈസയില്ല
നഞ്ചുവാങ്ങിത്തിന്നാന്‍ പോലും
നയാപൈസയില്ല”

സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ടു നേരിടുന്ന ഈ ദിവസങ്ങളില്‍ സംഗീതപ്രേമികളുടെ കൂട്ടായ്‌മകളില്‍ ഏറെ ഫോര്‍വേഡ് ചെയ്യപ്പെടുന്ന ഗാനമാണിത്. 1960-ല്‍ കുഞ്ചാക്കോ നിര്‍മിച്ചു സംവിധാനം ചെയ്ത ‘നീലിസാലി’ക്കു വേണ്ടി പി.ഭാസ്‌കരന്‍ രചിച്ച് കെ.രാഘവന്‍ ഈണം നല്‍കി മെഹബൂബ് പാടിയത്.

‘നീലി സാലി’യില്‍ ഇതിനു പുറമെ അഞ്ചു പാട്ടുകൂടി മെഹബൂബ് പാടിയിട്ടുണ്ട്. നിര്‍മാതാവ് കുഞ്ചാക്കോയുടെ കടുത്ത നിര്‍ബന്ധം കൊണ്ടു മാത്രമാണ് ഈ ചിത്രത്തില്‍ മെഹബൂബ് സഹകരിച്ചത്. സിനിമയോടു താല്‍പര്യം കുറഞ്ഞ് നാടകവും കച്ചേരികളുമായി നടക്കുന്ന കാലത്താണ് കുഞ്ചാക്കോ നേരിട്ടെത്തി ‘നീലിസാലി’യില്‍ പാടാന്‍ മെഹബൂബിനെ ക്ഷണിക്കുന്നത്. അദ്ദേഹം ഒഴിഞ്ഞുമാറി. എന്നാല്‍ പാട്ടുകള്‍ മെഹബൂബ് പാടിയാലേ നന്നാവൂ എന്നു കുഞ്ചാക്കോ ഉറപ്പിച്ചു. പക്ഷേ, മെഹബൂബ് മുങ്ങിക്കളഞ്ഞു.

കുഞ്ചാക്കോ ആളുകളെ ഫോര്‍ട്ടുകൊച്ചിയില്‍ വിട്ട് അന്വേഷിപ്പിച്ചു. കിട്ടിയില്ല. കല്‍വത്തിയിലെ സുഹൃത്ത് സ്രാങ്ക് ആലിയുടെ വീട്ടിലായിരുന്നു മെഹബൂബ്. ഒടുവില്‍ അവിടെനിന്നു പിടികൂടി. കുഞ്ചാക്കോ വല്ലാതെ നിര്‍ബന്ധിച്ചപ്പോള്‍ മെഹബൂബ് വഴങ്ങുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രമായ ‘മെഹബൂബ്: ജീവിത നൗകയിലെ പാട്ടുകാരന്‍’ എന്ന ഗ്രന്ഥത്തില്‍ ടി.എസ്. ഇസ്മ പറയുന്നു.

കയ്യില്‍ കാശില്ലാത്തവന്റെ സങ്കടങ്ങളാണു ‘നയാപൈസയില്ല…’ എന്ന പാട്ടിന്റെ വിഷയം. പണമില്ലാത്തതിന്റെ പേരില്‍ നായകനു പല സങ്കടങ്ങള്‍ ഉണ്ടെങ്കിലും ഏറ്റവും വലുത് പ്രണയവുമായി ബന്ധപ്പെട്ടതുതന്നെ. കാശില്ലാത്ത കാമുകന് കാമുകിയോട് പറയാനുള്ളത് ഇത്രമാത്രം.

”കണ്മണി നിന്നെ കാണും നേരം
കരളില്‍ കടന്നല് കുത്തുന്നു”

കടംവാങ്ങിയവരെയും കടം ചോദിക്കാന്‍ സാധ്യതയുള്ളവരെയും കാണുമ്പോഴുള്ള മാനസികാവസ്ഥയും ഈ പാട്ടലുണ്ട്.
”കണ്ടാല്‍ ആളുകള്‍ ഓടിയൊളിക്കുന്നു
കരളേ ബല്ലാത്ത ദിനമാണ്.”

ദാരിദ്ര്യത്തിന്റെ സങ്കടങ്ങള്‍ സ്വന്തം ജീവിതത്തില്‍ നന്നായി അറിഞ്ഞിട്ടുള്ളതുകൊണ്ടാവും ആ നൊമ്പരമൊക്കെ ആലാപനത്തില്‍ വേണ്ടുംവിധം പ്രതിഫലിപ്പിക്കാന്‍ മെഹബൂബിന് കഴിഞ്ഞത്.

ഇങ്ങനെ കാശില്ലാത്തവന്റെ കഥ പാടിയ മെഹബൂബ് തന്നെയാണ് ‘നൂറിന്റെ നോട്ടുകൊണ്ട് ആറാട്ട്’ നടത്തുന്ന പാട്ടും വശ്യമനോഹരമാക്കിയതെന്ന കൗതുകമുണ്ട്. രണ്ടും എഴുതിയത് പി.ഭാസ്‌കരന്‍!

പ്രശസ്തമായ ‘ഡോക്ടര്‍’ നാടകം 1963ല്‍ സിനിമയായപ്പോള്‍ അതില്‍ ദേവരാജന്‍ ഈണമിട്ട ”കേളടി, നിന്നെ ഞാന്‍ കെട്ടുന്ന കാലത്ത് നൂറിന്റെ നോട്ടുകൊണ്ടാറാട്ട് കണ്ണാണേ, നീയെന്നെ കെട്ടിയില്ലെങ്കിലോ കണ്ണീരിലാണെന്റെ നീരാട്ട്…” എന്ന മനോഹരമായ ഗാനം. മെഹബൂബിനൊപ്പം കോട്ടയം ശാന്തയും ഏതാനും വരികള്‍ ആലപിച്ചിരിക്കുന്നു.

ഒരു പെണ്ണിനു പിന്നാലെ, അവളുടെ ആട്ടും അടിയും കൊണ്ട് പ്രണയം പറഞ്ഞു നടക്കുന്ന പൂവാലനായി എസ്.പി.പി
ള്ള അഭിനയിച്ചു തകര്‍ത്ത ഗാനരംഗം. എന്തായാലും അസാധ്യമായി പാടി മെഹബൂബ്. നാട്ടിലാകെ ദാരിദ്ര്യമുള്ള കാലത്ത് പെണ്ണിനെ വശത്താക്കാനായി പണമെറിയുന്ന കാമുകന്റെ വികാരങ്ങള്‍ പി.ഭാസ്‌കരന്‍ മനോഹരമായി ആവിഷ്‌കരിച്ചിരിക്കുന്നു. പെണ്ണിനെ സ്വന്തമാക്കാന്‍ സാധിച്ചാല്‍ …. കാമുകന്റെ വാഗ്ദാനം നോക്കൂ.

”അപ്പനുമമ്മയ്‌ക്കും ആയിരം വീതം
അച്ചായന്മാര്‍ക്കൊക്കെ അഞ്ഞൂറു
വീതം
അയലത്തുകാര്‍ക്കൊക്കെ
അമ്പതു വീതം
അച്ചാരം നല്‍കീട്ടു കല്യാണം”

തീര്‍ത്തും സാധാരണക്കാരനായ താന്‍ പണം ഉണ്ടാക്കിയത് എങ്ങനെയെന്നും കാമുകന്‍ വിശദീകരിക്കുന്നുണ്ട്.

”ആസാമില്‍ ഞാന്‍
പോയതാരിക്കുവേണ്ടി
കാശങ്ങു വാരിയതാരിക്കു വേണ്ടി?”

ഇന്ന് അസമില്‍നിന്നു തൊഴില്‍തേടി ആളുകള്‍ കേരളത്തിലേക്കു വരുന്നു. പക്ഷേ, അക്കാലത്ത് കേരളത്തിലെ ചെറുപ്പക്കാര്‍ പണി ചെയ്യാന്‍ അങ്ങോട്ടു പോയിരുന്നു! (വൈലോപ്പിള്ളിയുടെ ‘ആസാം പണിക്കാര്‍’ എന്ന കവിത ഓര്‍മിക്കാം). ഈ സാമൂഹിക സാഹചര്യങ്ങളെല്ലാം ഈ ഹാസ്യഗാനത്തില്‍ പി.ഭാസ്‌കരന്‍ കൊണ്ടുവരുന്നു.

നമ്മുടെ ചലച്ചിത്രഗാനങ്ങളില്‍ പണത്തിന്റെ ദൗര്‍ലഭ്യം പറയുന്ന ഗാനവും സമൃദ്ധി വിളംബരം ചെയ്യുന്ന പാട്ടും ഒരേ തൂലികയില്‍നിന്നാണു പിറന്നതെന്നതു യാദൃച്ഛികമാവാം. രണ്ടും പാടാന്‍ ഭാഗ്യം ലഭിച്ചതും ഒരാള്‍ക്കുതന്നെ.

Tags: Malayalam MovieP. BhaskaranMehboob
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍;തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി

New Release

ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ തീയേറ്ററുകളിൽ

New Release

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

New Release

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

New Release

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ട്രോഫി: അറിയേണ്ടതെല്ലാം…

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി സംഘടിപ്പിച്ച സെമിനാറില്‍ എം.എ. ബേബി, ഡി. രാജ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ചൈനീസ് അംബാസഡര്‍ ഷു ഫീഹോങ് സമീപം

എല്‍ഡിഎഫ് നേതാക്കളുടെ ചൈന എംബസി സന്ദര്‍ശനം വിവാദത്തില്‍; സിജെപിയുടെ സമരത്തിന് പിന്തുണ നല്‍കലും വനിതാ ബില്‍ സമര പ്രഖ്യാപനവും സംശയനിഴലില്‍

Ships and boats in the Strait of Hormuz, Musandam, Oman, April 22, 2026. REUTERS/Stringer

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല , സൗദിയും യുഎഇയും എണ്ണ-വാതക കയറ്റുമതിക്കായി ബദൽ പാതകൾ നിർമ്മിക്കുന്നു , ഇറാന് ഒരു പ്രഹരമോ ?

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

നാഷണല്‍ സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്റെ സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ലോക്ഭവനില്‍ നിര്‍വഹിക്കുന്നു

സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.