കോഴിക്കോട്: അപമാനിച്ചെന്ന മാധ്യമ പ്രവര്‍ത്തകയുടെ പരാതിയെ തുടര്‍ന്നുള്ള കേസില്‍ സുരേഷ്‌ഗോപി ഈ മാസം 15ന് നടക്കാവ് പോലീസില്‍ ഹാജരാവും.
ചോദ്യം ചെയ്യാന്‍ ഈ മാസം 18 മുമ്പായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് നടക്കാവ് പോലീസ് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചിരുന്നു. ഐപിസി 354 എ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തത്. ഒക്ടോബര്‍ 27നാണ് സംഭവം. മാധ്യമപ്രവര്‍ത്തകരോട്‌സംസാരിക്കുന്നതിനിടെസുരേഷ്‌ഗോപി മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ തൊട്ടെന്നാണ് ആക്ഷേപം.
















