Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

വെടിനിര്‍ത്തലെന്നാല്‍ ഹമാസിന് മുന്നില്‍ കീഴടങ്ങുന്നതിന് തുല്യമെന്ന് നെതന്യാഹു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2023, 10:05 pm IST
inWorld

ടെല്‍അവീവ്: ഗാസയില്‍ വെടിനിര്‍ത്തല്‍ എന്നത് ഹമാസിനോട് കീഴടങ്ങുന്നതിന് തുല്യമാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിന്റെ ഭീകരതയെയാണ് അപലപിക്കേണ്ടതെന്നും ലോക നേതാക്കളോട് നെതന്യാഹു ആവശ്യപ്പെട്ടു. ഹമാസിന്ന് ഗാസയില്‍ എന്താണോ ചെയ്യുന്നത് അത് നാളെ ന്യൂയോര്‍ക്കിലും പാരിസിലും ലോകത്തെവിടെയും ഉണ്ടായേക്കാം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഇസ്രായേലിന് മേല്‍ ആഗോള സമ്മര്‍ദം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ പ്രസ്താവന.

ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം. ഗാസയിലെ പ്രധാനപ്പെട്ട ആശുപത്രിയായ അല്‍ ഷിഫ ആശുപത്രിക്ക് സമീപം ഇസ്രായേല്‍ സൈന്യം പോരാട്ടം തുടരുകയാണ്. ഇസ്രായേല്‍ സൈന്യം ആശുപത്രി വളഞ്ഞതായാണ് റിപ്പോര്‍ട്ട്. ഹമാസിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിക്കടിയില്‍ സ്ഥിതി ചെയ്യുന്നതായാണ് ഇസ്രായേല്‍ വൃത്തങ്ങള്‍ പറയുന്നത്.

വടക്കന്‍ ഗാസയില്‍ നിന്നുള്ള കൂട്ടപലായനവും തുടരുകയാണ്. വടക്കന്‍ മേഖലകളില്‍ നിന്ന് തെക്കന്‍ ഗാസയിലേക്ക് പോകാനായി ഏറ്റുമുട്ടലില്‍ അയവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി രാവിലെ 9 മുതല്‍ വൈകിട്ട് നാല് വരെ സലഹ് അ-ദിന്‍ റോഡ് തുറന്നു കൊടുത്തു. ജബലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ രാവിലെ 10 മുതല്‍ ഉച്ചയ്‌ക്ക് രണ്ട് വരെ സൈനിക നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. അതേസമയം, ആശുപത്രിയില്‍ ആയിരം ഗാസക്കാരെ ബന്ദികളാക്കിയ ഹമാസ് കമാന്‍ഡറെ വധിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. വടക്കന്‍ ഗാസയിലെ റന്‍ടിസി ആശുപത്രിയിലാണ് ഇയാള്‍ ഗാസക്കാരെ ബന്ദികളാക്കി വച്ചിരുന്നത്. ഷെയ്ന്‍ ബെറ്റിന്റെയും സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെയും വിവരത്തെ തുടര്‍ന്നാണ് ഇയാളെ വധിച്ചത്. ഹമാസിന്റെ നാസര്‍ റദ്‌വാന്‍ കമാന്‍ഡറാണ് കൊല്ലപ്പെട്ട അഹമദ് സിയാം. ഗാസയിലെ ഒരു സ്‌കൂളില്‍ ഒളിവില്‍ കഴിയവെയാണ് ഇയാളെയും കൂട്ടാളികളെയും സൈന്യം വധിച്ചതെന്ന് ഇസ്രായേല്‍ അറിയിച്ചു. യുദ്ധമാരംഭിച്ചതിന് ശേഷം ഇതുവരെ ഹമാസിന്റെ 11 പോസ്റ്റുകള്‍ പിടിച്ചെടുത്തു.

ഗാസയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സൗദി അറേബ്യയില്‍ അറബ് രാജ്യങ്ങളുടെ ഉച്ചകോടി നടന്നു. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്‍, അറബ് ലീഗ് നേതാക്കളാണ് രണ്ട് ഉച്ചകോടികളിലുമായി പങ്കെടുത്തത്.

Tags: HamasNetanyahuceasefireequivalent
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

World

‘ഹമാസ് ഭീകരരെ പിന്തുണയ്‌ക്കുന്ന നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു’: ന്യൂയോർക്ക് മേയർ മംദാനിക്കെതിരെ രൂക്ഷ വിമർശനവുമായി നെതന്യാഹു

World

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

World

ഇറാനില്‍ ഇസ്ലാമിക് ഭരണകൂടം ഉടന്‍ തകരുമെന്ന് നെതന്യാഹു

News

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

പുതിയ വാര്‍ത്തകള്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.