Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വകാര്യ വ്യക്തി സ്ഥലം വാങ്ങി അടച്ചുപൂട്ടി; കള്ളിപ്പാറയിലെ മഹാലക്ഷ്മി ക്ഷേത്രത്തില്‍ പൂജ മുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2023, 11:25 pm IST
inKerala
ക്ഷേത്രം അടച്ച് പൂട്ടിയ ശേഷം കെട്ടിടങ്ങളടക്കം നാശത്തിന്റെ
വക്കിലെത്തിയപ്പോള്‍

ക്ഷേത്രം അടച്ച് പൂട്ടിയ ശേഷം കെട്ടിടങ്ങളടക്കം നാശത്തിന്റെ വക്കിലെത്തിയപ്പോള്‍

രാജാക്കാട്: സ്വകാര്യ വ്യക്തിയുടെ കൈവശം എത്തിയതോടെ ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള കള്ളിപ്പാറയിലെ മഹാലക്ഷ്മി ക്ഷേത്രത്തില്‍ നിത്യപൂജയടക്കം മുടക്കി. പൂ
ട്ടിയിട്ടിരിക്കുന്ന ക്ഷേത്രത്തിലേക്ക് പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശനവുമില്ല. ഉത്സവം അടക്കം നടന്നിരുന്ന ക്ഷേത്രത്തിലേക്കുള്ള വഴിയടച്ച് ഉടമ ഗെയിറ്റും സ്ഥാപിച്ചു.

കുമളി- മൂന്നാര്‍ സംസ്ഥാന പാതയില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ ഉള്ളിലാണ് ക്ഷേത്രം. നിത്യപൂജയുണ്ടായിരുന്ന ക്ഷേത്രം അടച്ച് പൂട്ടി.

എല്ലാവര്‍ഷവും ശാന്തന്‍പാറ ടൗണില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ക്ഷേത്രത്തിലേക്ക് സ്ത്രീകളുടെ താലപ്പൊലിയും മൂന്ന് ദിവസം അന്നദാനവും മറ്റ് ഉത്സവ പരിപാടികളും നടത്തിയിരുന്നു. വിശ്വാമിത്രന്‍, ഗണപതി, ശാസ്താവ്, സര്‍പ്പം തുടങ്ങിയ ഉപദേവതകളും ഇവിടെയുണ്ട്.

ശാന്തന്‍പാറ വില്ലേജില്‍ സര്‍വ്വെ നമ്പര്‍ 122/7,8,9 നമ്പരുകളില്‍പ്പെട്ട 11.58 ഏക്കര്‍ സ്ഥലമാണ് തമിഴ്നാട്ടിലെ തേവാരക്കാരനായ അളകര്‍ രാജ ക്ഷേത്രത്തിനായി വിട്ടുകൊടുത്തത്. 50 വര്‍ഷം മുന്‍പ് കാടായി കിടന്ന സ്ഥലമാണിതെന്ന് രേഖകളും പറയുന്നു. പ്രശസ്ത സിനിമ നടി കെ.ആര്‍. വിജയ ഈ ക്ഷേത്ര ഭൂമി ഉള്‍പ്പെടെയുള്ള 656 ഏക്കര്‍ പട്ടയഭൂമി 37 വര്‍ഷം മുന്‍പ് അളകരാജില്‍ നിന്ന് വാങ്ങി. ക്ഷേത്രത്തിന് സമീപത്തായി എസ്റ്റേറ്റ് ബംഗ്ലാവ് പണിതു, പിന്നാലെ ക്ഷേത്രം പുതുക്കിപ്പണിഞ്ഞു.

ഏതാനും വര്‍ഷം മുന്‍പ് ഇതര മതത്തില്‍പ്പെട്ട വ്യക്തി സ്ഥലം മൊത്തമായി കെ.ആര്‍. വിജയയില്‍ നിന്ന് വാങ്ങിയതോടെയാണ് ക്ഷേത്രത്തിന് ശനിദശ ആരംഭിക്കുന്നത്. നിത്യപൂജ മുടക്കി ആഴ്ചയില്‍ ഒരു ദിവസം മാത്രം പൂജയാക്കി. ആദ്യത്തെ പൂജാരിയെ പിരിച്ചുവിട്ടു.

ഉത്സവം നിര്‍ത്തിച്ചു. ക്രമേണ ക്ഷേത്രം പൂട്ടിച്ചു. ഭക്തര്‍ക്ക് വിലക്കേര്‍പ്പെടുത്തി. പട്ടികജാതിക്കാര്‍ ഉള്‍പ്പെടെ 40ല്‍ പരം കുടുംബങ്ങള്‍ താമസിക്കുന്നതും ഇതിനടുത്താണ്.

ആരും ക്ഷേത്രത്തിലേക്ക് പ്രവേശിക്കാതിരിക്കാന്‍ റോഡ് പുതിയ ഗേറ്റ് സ്ഥാപിച്ച് പൂട്ടി. ഇതിനെതിരെ വിശ്വാസികളും ഇവിടെ താമസിക്കുന്നവരും പരാതികള്‍ സമര്‍പ്പിച്ചെങ്കിലും പണവും രാഷ്‌ട്രീയ സ്വാധീനവും ഉപയോഗപ്പെടുത്തി പരാതികള്‍ ചവറ്റുകുട്ടയിലാക്കി. ക്ഷേത്രത്തിലേക്ക് പോകണമെന്നാവശ്യപ്പെടുന്നവരെ ഭീഷണിപ്പെടുത്തുകയാണ് ഉടമയുടെ കീഴിലുള്ള സംഘം.

ക്ഷേത്രം വിശ്വാസി സമൂഹത്തിന് കൈമാറണം

ക്ഷേത്രവും അനുബന്ധഭൂമിയും വിശ്വാസി സമൂഹത്തിന് വിട്ട് നല്‍കണമെന്ന് ഹിന്ദുഐക്യവേദി ഉടുമ്പന്‍ചോല താലൂക്ക് കമ്മിറ്റി പ്രസിഡന്റ് എ.വി. രാജന്‍. ആളുകളെ ഭീഷണിപ്പെടുത്താന്‍ നേതൃത്വം കൊടുക്കുന്നത് ഇവിടെ ചുമതലയുള്ള ഒരു സ്ത്രീയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ക്ഷേത്രം തിരിച്ച് പിടിക്കാന്‍ നിയമപരമായും സംഘടനാപരമായും പോരാടുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജില്ലാ സെക്രട്ടറി പി.കെ. സോമന്‍, നേതാക്കളായ പി.ആര്‍. നകുലന്‍, ഡി. സുരേഷ്, ഇ.ഡി. മധു തുടങ്ങിയ നേതാക്കള്‍ ക്ഷേത്രം സന്ദര്‍ശിച്ചു. പ്രദേശവാസികളായ വിശ്വാസികളുടെ ഭവന സന്ദര്‍ശനം നടത്തി ഭാവി പരിപാടികള്‍ തീരുമാനിച്ചു.

Tags: Private personKalliparaMahalakshmi templeRajakkad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

sudheesh
Kerala

സ്വത്തു ചോദിച്ച് മകന്റെ ക്രൂരമര്‍ദ്ദനം: രാജാക്കാട്ട് ചികിത്സയിലിരുന്ന പിതാവ് മരിച്ചു

Kerala

സര്‍ക്കാര്‍ അഭിഭാഷകന്‍ എങ്ങനെ സ്വകാര്യ വ്യക്തിക്ക് വേണ്ടി ഹാജരാകും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.