അയോധ്യ: അയോധ്യയില്‍ ക്ഷേത്ര മ്യൂസിയം നിര്‍മ്മിക്കുന്നത് ഉള്‍പ്പെടെ പതിനാല് നിര്‍ദ്ദേശങ്ങള്‍ക്ക് അംഗീകാരം നല്കി ഉത്തര്‍പ്രദേശ് മന്ത്രിസഭ യോഗം. ജനുവരിയില്‍ രാമക്ഷേത്രം തുറക്കാന്‍ നഗരം ഒരുങ്ങുമ്പോഴാണ് യുപി സര്‍ക്കാര്‍ അയോധ്യയില്‍ വച്ച് മന്ത്രിസഭ യോഗം നടത്തിയത്.
സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനം നവംബര്‍ 28 മുതല്‍ നടത്താനും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. മൊത്തം 14 നിര്‍ദ്ദേശങ്ങള്‍ മന്ത്രിസഭാ യോഗത്തില്‍ മുന്നോട്ട് വയ്ക്കുകയും അംഗീകരിക്കുകയും ചെയ്തു.
മുസഫര്‍നഗറിലെ ശുക്രതാളിന്റെ വികസനത്തിനായി ഷുകര്തീരത്ത് വികാസ് പരിഷത്ത് രൂപീകരിക്കുന്നതിന് അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാധ്യമങ്ങളോട് പറഞ്ഞു
ഇതിനുപുറമെ അയോധ്യയിലെ മഞ്ജ ജംതാരയില്‍ 25 ഏക്കര്‍ സ്ഥലത്ത് ക്ഷേത്ര മ്യൂസിയം നിര്‍മിക്കാനുള്ള നിര്‍ദേശവും പാസാക്കി. അയോധ്യ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് വിപുലീകരിക്കുന്നതിനും അന്താരാഷ്ട്ര രാമായണ വേദ ഗവേഷണ സ്ഥാപനമായി സ്ഥാപിക്കുന്നതിനും അംഗീകാരം ലഭിച്ചു. ഇന്തോനേപ്പാള്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ദേവിപട്ടന്‍ ഡിവിഷന്റെ വികസനത്തിന് നേതൃത്വം നല്കുന്ന മാ പടേശ്വരി ദേവിപട്ടന്‍ വികസന കൗണ്‍സില്‍ രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
സംസ്ഥാനത്ത് ഡ്രോണ്‍ നയം നടപ്പാക്കുന്നതിനും മന്ത്രിസഭ അംഗീകാരം നല്കി. ഡ്രോണ്‍ പോളിസി പ്രകാരം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഡ്രോണുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശീതകാല സമ്മേളനം നവംബര്‍ 28 മുതല്‍ നടത്താനുള്ള നിര്‍ദേശവും മന്ത്രിസഭ അംഗീകരിച്ചു.
സ്ത്രീകള്‍ക്കും പിഞ്ചുകുഞ്ഞുങ്ങള്‍ക്കും പോഷകമൂല്യമുള്ള ഭക്ഷ്യ ഉല്പന്നങ്ങള് നല്കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ വനിതാ സ്വയംസഹായ സംഘങ്ങളുടെ സഹായത്തോടെ ജില്ലാതലത്തില്‍ പ്ലാന്റുകള്‍ സ്ഥാപിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കാബിനറ്റ് സഹപ്രവര്‍ത്തകരും അയോധ്യയിലെ രാംകഥ മ്യൂസിയത്തിലാണ് യുപി മന്ത്രിസഭയുടെ പ്രത്യേക യോഗം ചേര്‍ന്നത്. ഇതാദ്യമായാണ് സംസ്ഥാന എക്സിക്യൂട്ടീവ് സംഘം അയോധ്യയില്‍ ഒത്തുകൂടുന്നത്. രാംകഥ മ്യൂസിയത്തില്‍ രാവിലെ 11 മണിക്കാണ് യോഗം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: