തിരുവനന്തപുരം: കലാപ്രതിഭകളില്‍ കുടികൊള്ളുന്ന ആത്മീയ ചൈതന്യം കമ്മ്യൂണിസ്റ്റുകാര്‍ ഇല്ലാതാക്കുന്നുവെന്ന് ബിഎംഎസ് സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ശിവജി സുദര്‍ശനന്‍. ഭാരതീയ ആര്‍ട്ട് വര്‍ക്കേഴ്സ് സംഘ് (ബിഎംഎസ്) പ്രഥമ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസം എവിടൊക്കെയുണ്ടോ അവിടെയൊക്കെ സംസ്‌കാരത്തെ തകര്‍ക്കുക എന്നതാണ് അവരുടെ ആദ്യത്തെ ലക്ഷ്യം. കലയിലെ ആത്മീയതയെ തകര്‍ത്ത് കച്ചവടമാക്കി മാറ്റിയത് കമ്മ്യൂണിസ്റ്റുകാരാണ്. അതുകൊണ്ടാണ് ഇന്ന് ഈ മേഖലയിലെ പത്ത് ശതമാനം ആള്‍ക്കാരൊഴിച്ച് മറ്റാര്‍ക്കും കലകൊണ്ട് മാത്രം ഉപജീവനം നടത്താന്‍ സാധിക്കാത്തത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി ദേശീയ കൗണ്‍സില്‍ അംഗം കൃഷ്ണകുമാര്‍.ജി മുഖ്യാതിഥിയായി. കലാരംഗത്ത് സമഗ്ര സംഭാവന നല്കിയ സോപാനം ശ്രീകുമാര്‍, ദര്‍ശന്‍ രാമന്‍, വക്കം ഗോപന്‍, മായാറാണി എന്നിവരെ ആദരിച്ചു. ഭാരതീയ ആര്‍ട്ട് വര്‍ക്കേഴ്സ് സംഘ് സംസ്ഥാന പ്രസിഡന്റ് തിട്ടമംഗലം ഹരി അധ്യക്ഷനായി. ബിഎംഎസ് ജില്ലാ സെക്രട്ടറി ഇ.വി. ആനന്ദ്, ബിഎഡബ്ള്യൂഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത് പാനിപ്ര, പ്രഭാരി ടി.സി. സേതുമാധവന്‍, സെക്രട്ടറി ജി. സതീഷ്‌കുമാര്‍ ജനറല്‍ കണ്‍വീനര്‍ സുനില്‍ കെ. ഭാസ്‌കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സുമേഷ് മേനോന്‍ പ്രസിഡന്റ്, സുനില്‍ കെ.ഭാസ്‌കര്‍ ജന. സെക്രട്ടറി
തിരുവനന്തപുരം: ഭാരതീയ ആര്‍ട്ട് വര്‍ക്കേഴ്സ് സംഘ് സംസ്ഥാന പ്രസിഡന്റായി സുമേഷ് മേനോനെയും ജനറല്‍ സെക്രട്ടറിയായി സുനില്‍ കെ. ഭാസ്‌ക്കറിനെയും തെരഞ്ഞെടുത്തു. തിട്ടമംഗലം ഹരി(ട്രഷറര്‍), സനല്‍ കലാനിലയം(വൈസ് പ്രസിഡന്റ്) ഷൈന്‍ ചൊവ്വര(സെക്രട്ടറി), മധുസൂദനന്‍, ഗോപന്‍ കൂട്ടപ്പന, പ്രദീപ് അണിയരങ്ങ്, ജോജു പുന്നാട് എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: