ബ്ലാക്ക് സ്യൂട്ടും കോട്ടും അണിഞ്ഞ് സ്റ്റൈലിഷായാണ് മോഹൻലാൽ ബംഗളൂരുവിൽ എത്തിയത്. കന്നഡിയിലാണ് താരം തന്റെ പ്രസംഗം ആരംഭിച്ചത്.ഇതിനിടെ ഒരു മോഹൻലാൽ ആരാധകന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പരിപാടി കഴിഞ്ഞ് കാറിൽ കയറിയ മോഹൻലാലിനെ കാണണം എന്നാവശ്യവുമായി ഒരു ആരാധകൻ റോഡിൽ കിടക്കുകയായിരുന്നു. സുരക്ഷാ ചുമതലയിലുള്ളവരും പോലീസും ചേർന്ന് ഇയാളെ വഴിയിൽ നിന്നും എടുത്തു മാറ്റുന്ന വീഡിയോയും പുറത്തു വന്നു.
https://www.facebook.com/MohanlalFansClub/videos/1053019159350917/
ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയ താരത്തെ കാണാൻ മലയാളികൾ ഉൾപ്പെടെ നിരവധി ആരാധകരാണ് തടിച്ചുകൂടിയത്. ഇതോടെ ജനങ്ങളെ നിയന്ത്രിക്കാൻ പോലീസും കഷ്ടപ്പെട്ടു.
















