മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ തീപ്പിടിത്തത്തില്‍ നാല് പേര് മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഏഴുപേരെ കാണാതായി. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ബ്ലൂ ജെറ്റ് ഹെല്‍ത്ത്കെയറില്‍ അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: