Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വൈവാഹിക -സംവാദ സൂക്തങ്ങള്‍

ശ്രേഷ്ഠം സനാതന പൈതൃകം

പ്രൊഫ.കെ കെ കൃഷ്ണന്‍ നമ്പൂതിരിbyപ്രൊഫ.കെ കെ കൃഷ്ണന്‍ നമ്പൂതിരി
Nov 3, 2023, 02:17 am IST
inSamskriti

വിവാഹസംബന്ധിയായ ചില സൂക്തങ്ങളും ഋഗ്വേദത്തിലെ പത്താം മണ്ഡലത്തിലുണ്ട്. സൂര്യയുടെ (ഉഷസ്സിന്റെ) വിവാഹം സോമനുമായി നടക്കുന്നതായി വര്‍ണിക്കുന്ന ഭാഗം ശ്രദ്ധേയമാണ്. അവിടെ വിവാഹസജ്ജയായി നില്ക്കുന്ന പെണ്‍കുട്ടികളുടെ അന്തരംഗഭാവങ്ങള്‍, പ്രതീക്ഷകള്‍, ദാമ്പത്യത്തെപ്പറ്റിയുള്ള സങ്കല്പങ്ങള്‍, മാതാപിതാക്കന്മാരോടും ദേവതകളായ അശ്വനികള്‍, പൂഷാവ്, സൂര്യചന്ദ്രന്മാര്‍ ഇവരോടും ഉള്ള പ്രാര്‍ഥനകള്‍ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. കൂടെത്തന്നെ ദീര്‍ഘകാലം ഭര്‍ത്താവിനോടൊത്ത് ബഹുപുത്രവതിയായി ജീവിക്കാന്‍ വധുവിനെ ഗുരുക്കന്മാര്‍ ആശീര്‍വദിക്കുന്ന ഭാഗങ്ങളും ഇതിലുണ്ട്. അക്കാലത്തെ സാമൂഹികാചാരങ്ങള്‍ മനസ്സിലാക്കുന്നതിന് ഈ ഭാഗം ഉപകരിക്കുന്നതാണ്. (വിവാഹസൂക്തം എന്ന നിലയില്‍ വിവാഹവേളകളില്‍ ആശ്വലായനഗൃഹ്യസൂക്തങ്ങളില്‍പെടുത്തി സൂക്തം ഋഗ്വേദികളായ ബ്രാഹ്മണര്‍ ജപിച്ചുവരാറുണ്ട്.)

കഥാപരങ്ങള്‍(സംവാദസൂക്തങ്ങള്‍)
ആഖ്യാനപരമായ അഥവാ കഥാപരമായ വിഷയങ്ങള്‍ വര്‍ണിക്കുന്ന സൂക്തങ്ങളും (ഋഗ്. മണ്ഡലം 10) സംഹിതയില്‍ കാണാവുന്നതാണ്. ഇവ സംവാദസൂക്തങ്ങള്‍ എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. ഇങ്ങനെയുള്ള സൂക്തങ്ങള്‍ ഇരുപതോളം ഉണ്ട്. അവയില്‍ തന്നെ പൂരൂരവാ- ഉര്‍വശീസംവാദം, യമ- യമീസംവാദം, സരമാ -പണിസംവാദം ഇവ വളരെ പ്രസിദ്ധങ്ങളാണ്. ഇവയില്‍ പലതും പില്ക്കാലത്ത് ആവിര്‍ഭവിച്ച കാവ്യനാടകങ്ങള്‍ക്ക് വിഷയീഭവിക്കുകയുണ്ടായി. അങ്ങനെ സാഹിത്യപരമായ പ്രാധാന്യം കൊണ്ട് സംവാദസൂക്തങ്ങള്‍ക്ക് വളരെ പ്രശസ്തി കൈവന്നിട്ടുണ്ട്.

പൂരൂരവസ്സും ഉര്‍വശിയും തമ്മിലുള്ള പ്രണയവും അവരുടെ ദാമ്പത്യജീവിതവും പിന്നീട് പ്രതിജ്ഞാഭംഗം കാരണമാക്കി ഉര്‍വശി പൂരൂരവസ്സിനെ ഉപേക്ഷിച്ചു പോയ സംഭവവും ഉള്‍പ്പെട്ട കഥ പില്ക്കാലത്ത് വിഷ്ണുപുരാണം, മഹാഭാരതം തുടങ്ങിയ പുരാണേതിഹാസ ഗ്രന്ഥങ്ങളിലും വിക്രമോര്‍വശീയം തുടങ്ങിയ നാടകങ്ങളിലും പല തലങ്ങളിലും വ്യാഖ്യാനിക്കപ്പെടുകയും വിവരിക്കപ്പെടുകയും ഉണ്ടായല്ലോ. മറ്റൊരു സുപ്രധാന സംവാദം യമനും യമിയും തമ്മിലുള്ളതാണ്. അവര്‍ ഇരട്ട പിറന്നസഹോദരങ്ങളാണ്. എന്നാല്‍ യമനെ അനൈസര്‍ഗിക ബന്ധത്തിലേര്‍പ്പെടാന്‍ യമി പ്രലോഭിപ്പിക്കുന്നതാണ് വിഷയം. പക്ഷേ യമന്‍ ഉദാത്തമായ ധര്‍മബോധം ഉയര്‍ത്തിപ്പിടിച്ച്, തന്റെ ഉത്തമമായ സ്വഭാവം പ്രകടമാക്കുന്നു. ഈ ഭാഗവും സാഹിത്യപരമായ സൗന്ദര്യം തുളമ്പുന്നതാണ്.

സരമായും ‘പണി’കളും തമ്മിലുള്ള സംവാദവും അത്യന്തം സരസമാണ്. ഇന്ദ്രന്റെ സംരക്ഷണയിലുള്ള ജനങ്ങളുടെ (അതായത് ആര്യന്മാരുടെ) പശുക്കളെ ‘പണി’ എന്ന സംജ്ഞ കൊണ്ട് അറിയപ്പെട്ടിരുന്ന ആളുകള്‍ അപഹരിച്ച് ഇരുളടഞ്ഞ ഗുഹകളില്‍ പാര്‍പ്പിച്ചു. പണികളെ കാര്യം പറഞ്ഞ് മനസ്സിലാക്കി പശുക്കളെ വിടുവിക്കാനായി ഇന്ദ്രന്‍ തന്റെ സരമാ എന്ന ശുനകിയെ അയയ്‌ക്കുന്നു. സരമാ ഇന്ദ്രന്റെ ജനങ്ങളുടെ (ആര്യന്മാരുടെ) പരാക്രമങ്ങള്‍ വിവരിച്ചും ഭീഷണിപ്പെടുത്തിയും മറ്റും ഗോക്കളെ വിടുവിക്കുന്നു. നാടകീയത നിറഞ്ഞ ഈ സംവാദസൂക്തം അത്യന്തം കലാപരമായിട്ടാണ് അനുവാചകര്‍ക്ക് അനുഭവപ്പെടുന്നത്.
(തുടരും)

Tags: HinduismRigveda Samhitaശ്രേഷ്ഠം സനാതന പൈതൃകം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വരമ്പില്‍ വിരിഞ്ഞ ബ്രഹ്‌മജ്ഞാനം

Samskriti

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

Samskriti

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

Samskriti

വിനായകചതുര്‍ത്ഥിയിലെ ദേശീയോത്സവം

Samskriti

വിനായക ചതുര്‍ത്ഥി: വിഘ്‌നഹരനായ ആന്തരിക ഗണപതി

പുതിയ വാര്‍ത്തകള്‍

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.