Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇടതു ദുര്‍ഭരണം ഇനിയും തുടരരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2023, 04:51 am IST
in Editorial

ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി സമരപോരാട്ടങ്ങളും സമരപരമ്പരകളും കണ്ട് തഴമ്പിച്ച മഹാനഗരമാണ് തിരുവനന്തപുരം. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം ബിജെപി നേതൃത്വം നല്‍കുന്ന, കേന്ദ്രത്തിലും ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഭരണം നടത്തുന്ന എന്‍ഡിഎയുടെ ആഭിമുഖ്യത്തില്‍ നടന്ന സെക്രേട്ടറിയറ്റ് വളയല്‍ ജനപങ്കാളിത്തംകൊണ്ടും അലയടിച്ചുയര്‍ന്ന പ്രതിഷേധംകൊണ്ടും ശ്രദ്ധേയമായിരുന്നു. പിണറായി സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനും ധൂര്‍ത്തിനും അനാസ്ഥയ്‌ക്കും കെടുകാര്യസ്ഥതയ്‌ക്കും, ജനങ്ങളുടെ സമാധാനജീവിതം നശിപ്പിച്ച് രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയായ വര്‍ഗീയ-ഭീകരവാദ ശക്തികളെ പിന്തുണയ്‌ക്കുന്ന നയത്തിനുമെതിരെ രാജ്യം മുഴുവനുമുള്ള ജനങ്ങളുടെ പ്രതിഷേധമാണ് സെക്രേട്ടറിയറ്റ് വളയല്‍ സമരത്തില്‍ പ്രതിധ്വനിച്ചത്. ഈ സമരം പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പോലീസിനെ ഉപയോഗിച്ച് സെക്രട്ടേറിയറ്റിലേക്കുള്ള മുഴുവന്‍ വഴികളും സര്‍ക്കാര്‍ അടച്ചെങ്കിലും അതിനെയൊക്കെ മറികടന്ന് പതിനായിരക്കണക്കിനാളുകളാണ് എത്തിച്ചേര്‍ന്നത്. സമരം പരാജയപ്പെടുത്താന്‍ എന്തു ജനാധിപത്യവിരുദ്ധ നടപടിക്കും സര്‍ക്കാര്‍ തയ്യാറാവുമെന്ന് മുന്‍കൂട്ടി കണ്ട് രണ്ടുദിവസം മുന്‍പു തന്നെ ബിജെപിയുടെയും എന്‍ഡിഎയുടെയും പ്രവര്‍ത്തകര്‍ ഒറ്റയ്‌ക്കും കൂട്ടായും എത്തിക്കൊണ്ടിരുന്നു. സെക്രട്ടേറിയറ്റ് ഉപരോധ ദിവസമായ തിങ്കളാഴ്ചയോടെ അതൊരു മഹാസാഗരമായി മാറുകയായിരുന്നു. അധികാരത്തിന്റെ മത്തുപിടിച്ച് കണ്ണുകാണാതായിപ്പോയ ഒരുപറ്റം ചെമ്പന്‍ ഭരണാധികാരികള്‍ക്കും, അവര്‍ നേതൃത്വം നല്‍കുന്ന ജനവിരുദ്ധ ഭരണത്തിനും എതിരായ പ്രതിഷേധം ഇരമ്പിയാര്‍ക്കുന്നതാണ് പിന്നീട് കണ്ടത്.

സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയും, ജനങ്ങളെ അഭിസംബോധന ചെയ്ത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും പറഞ്ഞ കാര്യങ്ങള്‍ പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തെ തുറന്നുകാട്ടുന്നതായിരുന്നു. പിണറായി സര്‍ക്കാര്‍ ഭീകരവാദികളോട് സ്വീകരിക്കുന്ന മൃദുസമീപനമാണ് കേരളം ഭീകരവാദത്തിന്റെ ഹബ്ബായി മാറാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടിയ നദ്ദ, ഇക്കാര്യത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും പറയുകയുണ്ടായി. ഭീകരസംഘടനയായ ഹമാസിന്റെ നേതാക്കള്‍ കേരളത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് ഒത്താശ ചെയ്ത് വിദ്വേഷം പ്രചരിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് പിണറായി സര്‍ക്കാരിന്റേതെന്നും, ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഒത്താശ ചെയ്യുന്നത് രാജ്യരക്ഷയെപ്പോലും ബാധിക്കുമെന്നും നദ്ദ വിമര്‍ശിച്ചു. അഴിമതിയുടെയും വര്‍ഗീയപ്രീണനത്തിന്റെയും സ്ത്രീ-ദളിത് പീഡനങ്ങളുടെയും എല്‍ഡിഎഫ് ഭരണത്തിനെതിരെ നിഴല്‍യുദ്ധം മാത്രം നടത്തി സഹായിക്കുകയാണ് യുഡിഎഫ് ചെയ്യുന്നതെന്ന് കെ. സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. സാധാരണ ജനങ്ങളും ഈ ഒത്തുകളി കണ്ടുകൊണ്ടിരിക്കുകയാണ്. സഹകരണ ബാങ്കുകളിലെ പാവപ്പെട്ട നിക്ഷേപകരെ കൊള്ളയടിക്കുന്നതില്‍ ഇരുകൂട്ടരും പരസ്പരം മത്സരിക്കുകയാണെന്നു പറഞ്ഞ സുരേന്ദ്രന്‍, ഇതിനു തെളിവായി നിരവധി ബാങ്കുകളിലെ അഴിമതികള്‍ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടുകയുണ്ടായി.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്ന ഓരോ ദിവസവും ഓരോ നിമിഷവും സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കും ജനങ്ങളുടെ ക്ഷേമത്തിനും ഈ ഭരണം എതിരായിരിക്കും. അധികാര ദുരുപയോഗത്തിലൂടെയുള്ള ധൂര്‍ത്തും ആര്‍ഭാടവും, വര്‍ഗീയ -ഭീകരവാദ ശക്തികളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയവും സര്‍വനാശത്തിലേക്ക് നയിക്കും. അഴിമതികൊണ്ടും അധികാരപ്രമത്തതകൊണ്ടും ജനങ്ങള്‍ സര്‍ക്കാരില്‍നിന്നും അകന്നു എന്നു ബോധ്യമായതോടെ ഒരു പ്രത്യേക മതവിഭാഗത്തെ പ്രീണിപ്പിച്ച് തെരഞ്ഞെടുപ്പില്‍ വോട്ട് ഉറപ്പാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ എടുക്കുന്നത്. ഇതിനുവേണ്ടി ഏതറ്റംവരെ പോകാനും മടിയില്ലെന്ന് കളമശ്ശേരിയില്‍ യഹോവസാക്ഷികളുടെ പ്രാര്‍ത്ഥനാ യോഗത്തിനെതിരെ നടന്ന ഭീകരാക്രമണത്തെ വെള്ളപൂശുന്നതില്‍നിന്ന് വ്യക്തമാവുന്നു. സത്യസന്ധവും വസ്തുനിഷ്ഠവുമായ അന്വേഷണം നടത്തി പ്രതികളെയും ഗൂഢാലോചനക്കാരെയും പിടികൂടുന്നതിനു പകരം പ്രശ്‌നം പെട്ടെന്ന് അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേസില്‍ എന്‍ഐഎ അന്വേഷണം മുന്നില്‍ കണ്ട് നിര്‍ണായകമായ തെളിവുകള്‍ നശിപ്പിക്കുകയാണ്. പിടിയിലായ പ്രതിയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലെ വിവരങ്ങള്‍ പോലീസ് ഡിലീറ്റ് ചെയ്തുവെന്ന ഗുരുതരമായ ആരോപണവും ഉയര്‍ന്നിരിക്കുന്നു. പ്രതിയുടെ ഭീകരവാദബന്ധം മറച്ചുപിടിക്കാനുള്ള ശ്രമമാണോ പോലീസ് നടത്തുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതൊക്കെ ചോദ്യം ചെയ്യുന്നവര്‍ക്കെതിരെ കേസെടുത്തും വര്‍ഗീയ-ഭീകരവാദ ശക്തികളെ പ്രീണിപ്പിക്കാന്‍ നോക്കുന്നു. ഇതിനെതിരെ കേരളമെമ്പാടും ഉയര്‍ന്നുവരാനിരിക്കുന്ന വന്‍ ജനകീയ പ്രതിഷേധത്തിന്റെ തുടക്കമാണ് എന്‍ഡിഎ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച്.

Tags: keraleeyamThe left misrulePinarayi Vijayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

Kerala

നേതൃത്വം വിചാരണ ചെയ്യപ്പെടുന്നു; പിണറായിക്കെതിരെ നീക്കം ശക്തം, സിപിഎം ആഭ്യന്തര പ്രതിസന്ധിയില്‍

Kerala

ഈ മാലാ പാര്‍വ്വതി യുഡിഎഫോ അതോ എല്‍ഡിഎഫോ? രേവന്ത് റെഡ്ഡിയ്‌ക്കെതിരെ പിണറായിയെ വാഴ്‌ത്തി, പിണറായിയെ സ്റ്റേജിലെത്തിച്ചതിന് സതീശന് വാഴ്‌ത്തല്‍

Kerala

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

Kerala

പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതിൽ പി.ബിയിൽ ഭിന്നത; നേതൃമാറ്റം ആവശ്യപ്പെട്ട് ജില്ലാ ഘടകങ്ങൾ

പുതിയ വാര്‍ത്തകള്‍

സുധീർ ആനന്ദിന് ജന്മദിന ആശംസകളുമായി പ്രസന്ന കുമാർ കോട്ട ചിത്രം “ഹൈലേസോ” പുതിയ പോസ്റ്റർ പുറത്ത്; നിർമ്മാണം വജ്ര വരാഹി സിനിമാസ്

ബോളിവുഡ് ഖാൻമാരുടെ റെക്കോർഡുകൾ തകർത്ത് ജോർജുകുട്ടി; 285ൽ പരം സെൻ്ററുകളിലേക്ക് ദൃശ്യം3 എത്തിച്ച് RFT ഫിലിംസിന്റെ ചരിത്രം

മലയിടം തുരുത്തിൽ കുടിയൊഴിപ്പിക്കൽ; ആത്മഹത്യ ഭീഷണിയുമായി പ്രദേശവാസികൾ, പോലീസ് നടപടി നിർത്തിവയ്‌ക്കാൻ ആഭ്യന്തര മന്ത്രി

മനുഷ്യത്വമില്ലാത്തവനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല,ചതി അവരുടെ ഡിഎൻഎയിൽ തന്നെ ഉള്ളതാണ്;ഖുശ്ബു

മിൽമ പാലിന്റെ വില ലിറ്ററിന് 4 രൂപ കൂട്ടും; ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

പി.സ്മാരക കവിതാ പുരസ്കാരം പി.പി.ശ്രീധരനുണ്ണിക്ക്

മോഹൻലാൽ- സിബി മലയിൽ- ലോഹിതദാസ് കൂട്ടുകെട്ടിലെ മികച്ച ക്ലാസിക്‌; “കിരീടം” റീറിലീസിന് ഒരുങ്ങി

പ്രശാന്ത് നീൽ – ജൂനിയർ എൻടിആർ കൂട്ടുകെട്ടിലെ ‘ഡ്രാഗൺ’ ഗ്ലിംപ്‌സ് തരംഗമാകുന്നു: ചിത്രത്തിൽ ബിജു മേനോനും

എൽഡിഎഫ് സർക്കാർ അധികാരം ഒഴിയും മുമ്പ് തിരക്കിട്ട് നീക്കം; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ടപ്പരോൾ

വന്ദേമാതരം ആലപിച്ചത് ലോക് ഭവന്റെ നിർദേശപ്രകാരം; മുഴുവൻ പാടുമെന്ന് അറിയില്ലായിരുന്നു: വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.