കാണ്‍പൂര്‍: മുത്തലാഖ് നിരോധനത്തിനുശേഷവും സൗദി അറേബ്യയില്‍ നിന്ന് ഫോണ്‍ വിളിച്ച് ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയെന്ന് പരാതി. പുരികം ഷേപ്പ് ചെയ്തത് ഇഷ്ടപ്പെടാതിരുന്നതാണ് കാരണം. സംഭവത്തില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ യുവതി പൊലീസില്‍ പരാതി നല്കി.
കാണ്‍പുരിലെ കുലിബസാര് മേഖലയിലാണ് സംഭവം. പരാതിക്കാരിയായ ലാലി ഗുല്സെബയും സലീമും 2022 ജനുവരി 17ന്ാണ് വിവാഹിതരായത്. ആഗസ്റ്റ് 30ന് സലീം സൗദിയിലേക്ക് പോയതിന് പിന്നാലെ ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഉപദ്രവിക്കുമായിരുന്നുവെന്ന് യുവതി പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
തന്റെ ഫാഷന്‍ രീതികള്‍ അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. അദ്ദേഹം പഴഞ്ചന്‍ ജീവിതശൈലി പിന്തുടരുന്നയാളാണ്. ഇത് പലപ്പോഴും വഴക്കിലേക്ക് നയിച്ചിട്ടുണ്ടെന്നും ഗുല്സെബ പറഞ്ഞു.
ഒക്ടോബര്‍ നാലിന് ഇരുവരും വീഡിയോകാള്‍ ചെയ്തിരുന്നു. ഇതിനിടെയാണ് താന്‍ പുരികം ഷേപ്പ് ചെയ്തത് ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പ്പെട്ടതെന്ന് ഗുല്സെബ പറയുന്നു. ‘രോമവളര്‍ച്ച അധികമായത് മുഖത്തിന് ഭംഗി നല്‍കുന്നില്ലെന്ന് തോന്നിയത് കൊണ്ടാണ് പുരികം ഷേപ്പ് ചെയ്തതെന്ന തന്റെ മറുപടിക്ക് പിന്നാലെ സലീം രോഷാകുലനാകുകയായിരുന്നു. ഇതിന് പിന്നാലെ മുത്തലാഖ് ചൊല്ലിയ ശേഷം ഫോണ്വെക്കുകയായിരുന്നു’. തിരിച്ച് വിളിക്കാന്‍ ശ്രമിച്ചെങ്കിലും ബന്ധപ്പെടാന്‍ സാധിച്ചില്ലെന്നും യുവതി പൊലീസിനോട് പറഞ്ഞു.
സംഭവത്തിന് പിന്നാലെയാണ് തനിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് പൊലീസില്‍ പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: