ന്യൂദല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രി മതമൗലികവാദ രാഷ്ട്രീയ ശക്തികളുടെ പിടിയിലാണെന്നും ഈയിടെ ; മലപ്പുറത്ത് ഹമാസ് നേതാവ് പ്രസംഗിച്ചത് നിയമലംഘനമാണെന്നും റിപ്പബ്ലിക് ടിവി എഡിറ്റര്‍-ഇന്‍-ചീഫായ അര്‍ണബ് ഗോസ്വാമി. ഈ പ്രശ്നത്തില്‍ വിദേശ കാര്യമന്ത്രാലയം ുടനെ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റിപ്പബ്ലിക് ടിവിയില്‍ (Republic TV) അദ്ദേഹം അവതരിപ്പിക്കുന്ന ഡിബേറ്റ് വിത്ത് അര്‍ണാബ് ഗോസ്വാമി(Debate with Arnab Goswami) എന്ന പരിപാടിയിലായിരുന്നു അദ്ദേഹം ഈ ആവശ്യങ്ങള്‍ ഉയര്‍ത്തിയത്.
അര്‍ണാബ് ഗോസ്വാമിയുടെ ഡിബേറ്റ് പരിപാടി കാണാം:
ഹമാസിനെ ആരാധിക്കുന്നവര്‍ ഗാസ സ്ട്രിപ്പില്‍ പോകട്ടെ
നമ്മുടേത് ഒരു പരമാധികാര രാഷ്ട്രമാണ്. തീവ്രവാദി നേതാക്കളെ പൊതുയോഗത്തിലും റാലികളിലും പ്രസംഗിക്കാനും ഇന്ത്യയില്‍ രാഷ്ട്രീയം നടത്താനും അനവദിച്ചുകൂടാ. അതാണ് ഹമാസ് ഇന്ത്യയുടെ മണ്ണില്‍ ചെയ്ത് തുടങ്ങാന്‍ ശ്രമിക്കുന്നത്. ഇന്ത്യയിലെ ചിലര്‍ ഹമാസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍, ചിലര്‍ ഹമാസിനെ അത്രയധികം ഇഷ്ടമാണെങ്കില്‍, ചിലര്‍ ഹമാസുമായി അത്രയ്ക്കധികം താദാത്മ്യപ്പെടുന്നുവെങ്കില്, അവര്‍ക്ക് അവര്‍ക്ക് ഗാസ സ്ട്രിപ്പില്‍ പോയി അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാം.. ഇത് ഇന്ത്യയുടെ മണ്ണാണ്. ഇത് ഭാരതമാണ്. – അദ്ദേഹം പറഞ്ഞു.
ഖാലിദ് മഷാലിന്റെ പ്രസംഗം നിയമലംഘനം
ഖാലിദ് മഷാല്‍ (Khaled Mashal) എന്ന ഹമാസ് നേതാവിനെ മലപ്പുറത്ത് (Malappuram) പ്രസംഗിക്കാന്‍ വിളിച്ചത് നിയമലംഘനമാണ്. മലപ്പുറത്ത് നടന്നത് എല്ലാ നിയമങ്ങളുടെയും ലംഘനമാണ്. ഇതും നടക്കുന്നത് മതേതരത്തിന്റെ പേരിലാണ്.
ഇസ്ലാമിക് ശക്തികള്‍ അനിസ്ലാമിക ശക്തികള്‍ക്കെതിരെ ഒന്നിക്കണം എന്നാണ് ഖാലിദ് മഷാല്‍ ആ പ്രസംഗത്തില്‍ ആഹ്വാനം ചെയ്തത്. ഭാരതത്തിന്റെ മണ്ണില്‍ ഇത്തരം കാര്യങ്ങള്‍ നടത്തുന്നത് ഭയപ്പെടുത്തുന്ന കാര്യമാണ് – അര്‍ണാബ് ഗോസ്വാമി പറഞ്ഞു.
പിണറായി കേരളത്തിന്റെ മുഖ്യമന്ത്രി എന്ന ഉത്തരവാദിത്വത്തില്‍ പരാജയപ്പെട്ടു
കേരളത്തിലെ മുഖ്യമന്ത്രി വളരെ ദുര്‍ബലനാണ്.ഇസ്ലാമിക ചിന്തകളുടെയും മതമൗലികവാദത്തിന്റെതുമായ രാഷ്ട്രീയ ശക്തികളുടെ പിടിയിലാണ് അദ്ദേഹം. സാങ്കേതിക വിദ്യയുടെ സഹായത്തെ കൂട്ടുപിടിച്ചാണ് ഹമാസ് എന്ന തീവ്രവാദസംഘടനയുടെ നേതാവ് മലപ്പുറത്ത് പ്രസംഗിച്ചത് കേന്ദ്രസര്‍ക്കാര്‍ ഇനിയും കാഴ്ചക്കാരായി നിന്നുകൂടാ. ഉടനെ ഇടപെടണം. ഹമാസ് ഒരു തീവ്രവാദ സംഘടനയാണെന്ന് ഇന്ത്യാ സര്‍ക്കാര്‍ പ്രഖ്യാപിക്കണം. വിദേശ കാര്യമന്ത്രാലയം ഇടപെടണം. മുഖ്യമന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്വത്തില്‍ അദ്ദേഹം പരാജയപ്പെട്ടു. എന്‍ഐഎ ഉടന്‍ ഇടപെടണമെന്നും അര്‍ണാബ് ഗോസ്വാമി ആവശ്യപ്പെട്ടു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: