Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആകാശയാന യന്ത്രത്തിന്റെ ശകുന്തവിദ്യ

ത്രേതായുഗ വിമാനങ്ങളും ഇന്നത്തെ ഡിജിറ്റൈസേഷനും

കാളക്കണ്ടി അനില്‍ കുമാര്‍ by കാളക്കണ്ടി അനില്‍ കുമാര്‍
Oct 31, 2023, 05:03 am IST
in Samskriti

വിദേശീയരുടെ പല സന്ദര്‍ഭങ്ങളിലുമുള്ള ആക്രമണത്തില്‍ ഇവയില്‍ പലതും ചുട്ടെരിക്കപ്പെടുകയും കട്ടുകൊണ്ടുപോകപ്പെടുകയും പ്രാണരക്ഷാര്‍ത്ഥമുള്ള ഓട്ടത്തിനിടയില്‍ നഷ്ടപ്പെട്ടുപോകുകയും ചെയ്തിട്ടുണ്ടെങ്കിലും പഴയ ചില തറവാടുകളിലും, ഗ്രന്ഥശേഖരകേന്ദ്രങ്ങളിലും അവയുടെ താളിയോലപ്പകര്‍പ്പുകള്‍ ചിതലരിച്ചോ പൊടിഞ്ഞോ കണ്ടെത്തിയിട്ടുണ്ട്. യന്ത്രക്രിയാശക്തി ഉപയോഗിച്ചുള്ള വായുഗമനത്തിന്റെ അനന്തസാദ്ധ്യതകളെക്കുറിച്ച് വിമാനചാരികളായ പൗരാണികാചാര്യന്മാര്‍ ശിഷ്യരോടൊപ്പം നടത്തുന്ന സമഗ്രമായ ചര്‍ച്ചകളെക്കുറിച്ച് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ദരദ്വാജന്റെ യന്ത്രസര്‍വ്വസ്വത്തില്‍ 32 യന്ത്രസംവിധാനങ്ങളെക്കുറിച്ച് വിവരിക്കുന്നതോടൊപ്പം, സൗമ്യകം, സൗണ്ഡാലികം, മൗര്‍ത്തികം എന്നീ ലോഹങ്ങള്‍ ചേര്‍ത്ത് പതിനാറ് കൂട്ടുലോഹങ്ങളുണ്ടാക്കി വിമാനം നിര്‍മ്മിക്കുന്നതിനെപ്പറ്റി വിവരിക്കുന്നു. ലല്ലാചാര്യന്റെ രഹസ്യ ലഹരിയില്‍ ലോഹപ്രകരണം എന്ന അദ്ധ്യായത്തില്‍ അതിവിശേഷമായ ഒരു വിമാനം നിര്‍മ്മിക്കുന്നതിനായി മൂലലോഹങ്ങള്‍ 3:8:2 എന്ന അനുപാതത്തില്‍ വെണ്‍കാരം ചേര്‍ത്ത് 272 ഡിഗ്രിയില്‍ ഉരുക്കി പിന്നീട് കടഞ്ഞെടുത്ത് രാജലോഹം എന്ന ലോഹക്കൂട്ടുണ്ടാക്കി വിമാനം നിര്‍മ്മിക്കുന്നതിനെപ്പറ്റിയും യന്ത്രഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനെപ്പറ്റിയും വിവരിക്കുന്നു. അഗസ്ത്യ സംഹിതയിലെ ഒരു ശ്ലോകം ഇങ്ങനെ:

ഗരൂത്മദ് വിംസൈഃ കാങ്കാലൈരനൈ്യഃ
പക്ഷിഗണൈരപി, ആകാശേവാഹയേദ്യാനം
വിമാനമിതിസംജ്ഞിതം

ഗരുഡന്‍, ഹംസം, കൊക്ക് തുടങ്ങിയ പക്ഷികളുടെ കണക്കില്‍ ആകാശയാനം പറത്താവുന്നതാണ്. ഇതാണ് ശകുന്തവിദ്യ. ആകാശയാനയന്ത്രത്തിന്റെ കാര്യത്തില്‍ ഇത് ശകുന്തവിദ്യ എന്നറിയപ്പെടുന്നത് വിശേഷകാരണത്താലാണ്. ശകുന്തപ്പക്ഷി ഒരുതരം സുവര്‍ണനാണ്- വലിയ പരുന്താണ്. ഇരയെ റാഞ്ചിപ്പിടിക്കുന്നതിനും, ആകാശത്ത് ദീര്‍ഘനേരം ചുറ്റുന്നതിനും സാമര്‍ത്ഥ്യമുള്ള ഈ പക്ഷി ശക്തിയേറിയതാണ്. ശകുനി എന്നും ഇതിന് പേരുണ്ട്. മധ്യകേരളത്തില്‍ ‘ഇട്ടുമൂടി’ എന്ന വിചിത്രപ്പേരിലാണ് ഇതറിയപ്പെടുന്നത്. ഉദാനവായുവിന്റെ സഹായാത്താല്‍ ഇന്ധനം ദഹിപ്പിച്ച് ഊര്‍ജ്ജമുണ്ടാക്കി പറക്കുന്ന ശകുന്തപ്പക്ഷി പറക്കുന്നതില്‍ അതിശക്തനും ഇന്ധനക്ഷമതകുറഞ്ഞാല്‍ താഴെപ്പതിക്കുന്നതില്‍ മുന്‍പനും ആകയാല്‍ ഈ പേര് വിമാനത്തിനാണ് പക്ഷിയേക്കാള്‍ നന്നേ ചേരുന്നത്. പക്ഷിയെപ്പോലെ വിശിഷ്ടമാനം ഉള്ള യന്ത്രമാകയാല്‍ വിമാനമെന്ന പേരും അര്‍ത്ഥപുഷ്ടമാണ്. കൂര്‍ത്തകൊക്കും വിതര്‍ത്ത ചിറകും പൊള്ളയായ എല്ലും എല്ലാംകൂടി വിചിത്രവും പറക്കാന്‍ വിശിഷ്ടവുമായ മാനമാണ് പക്ഷിയുടേത് അത് അനുകരിച്ചാണ് വിമാനം നിര്‍മ്മിക്കുന്നത്. ശകുന്തവിദ്യയുടെ മൂല മന്ത്രങ്ങളിലൊന്ന് ഇവിടെ എഴുതാം.

കൃഷ്ണം നിയാനം ഹരയഃ സുപര്‍ണാ
അപോവസാന ദിവമുത്പതന്തി

ജലപാത്രത്തിന്‍ കീഴില്‍ മൂടപ്പെട്ട ജ്വാലകള്‍ ഇന്ധനങ്ങള്‍ കത്തുമ്പോള്‍ ഉണ്ടാകുന്ന ശക്തിയാല്‍ യന്ത്രം പ്രവര്‍ത്തിച്ച് ഭൂമിയിലെ മൂലകങ്ങളാല്‍ നിര്‍മ്മിതമായ നല്ലതുപോലെ പറക്കുന്ന നിശ്ചിത വാഹനം പ്രകാശമയമായ ആകാശത്തിലേക്കുയരുന്നു.
രാമായണത്തിലെ ശ്രീലങ്ക മുതല്‍ അയോദ്ധ്യവരെയുള്ള പുഷ്പകവിമാനത്തിന്റെ സഞ്ചാരപഥത്തെക്കുറിച്ചുള്ള യാത്രാവിതരണവും 14 മനുക്കള്‍ക്കായി (സ്വായം ഭൂവന്‍, സരോചിഷന്‍, ഔത്തമി, താമസന്‍, രൈവതന്‍, ചാക്ഷുഷന്‍, വൈവസ്വതന്‍, സാവര്‍ണി, ദക്ഷന്‍ ബ്രഹ്മന്‍, ധര്‍മ്മന്‍, രുദ്രന്‍, രൗച്യന്‍, ഭൗത്യന്‍) ബ്രഹ്മാവു നല്‍കിയ ഭൂമിയെ (14 മന്വന്തരങ്ങളിലും യഥാക്രമം ഓരോരോ മനുക്കളാണ് അധിപതിമാര്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് ഏഴാമത്തെ മന്വന്തരത്തിലെ 28-ാമത്തെ ചുതര്‍യുഗത്തിലെ കലിയുഗമാണ്) ഒന്നാമത്തെ മന്വന്തരത്തിന് അധിപതിയായ സ്വായംഭൂവമനുവിന്റെ പുത്രനായ പ്രിയവ്രതന്‍ ഏഴുഖണ്ഡങ്ങളായി- ജംബുദ്വീപം (ഏഷ്യ), പ്ലക്ഷദ്വീപം (തെക്കെ അമേരിക്ക), പുഷ്‌കരദ്വീപം (വടക്കേ അമേരിക്ക), ക്രൗഞ്ചദ്വീപം (ആഫ്രിക്ക), ശാകദ്വീപം (യൂറോപ്പ്), ശാല്‍മല ദ്വീപം (ആസ്‌ത്രേലിയ) കുശദ്വീപം (ഓഷ്യാനിയ)) വിഭജിച്ചതിന്റെ വിവരണവും ഭൂഗോളം ചുറ്റി സഞ്ചരിക്കാതെ, വിമാനയാത്ര ചെയ്യാതെ എങ്ങനെ കഴിയും.
പ്രിയവ്രതന്റെ പത്തുമക്കളില്‍ മൂന്നു പേര്‍ രാജകാര്യവിമുഖന്മാരായി തപോനുഷ്ഠാനത്തില്‍ മുഴുകി. മറ്റുള്ളവര്‍ രാജ്യകാര്യം നോക്കാന്‍ തയ്യാറായി. പ്രിയവ്രതന്‍ അവര്‍ ഏഴപേരെയും ഓരോരോ ദ്വീപത്തിന്റെ അധിപതികളാക്കി അഭിഷേകം ചെയ്തു.

ജംബുദ്വീപത്തിന്റെ (ഏഷ്യ) അധിപതിയായി അഗ്‌നീന്ദ്രന്‍ നിയുക്തനായി, അഗ്‌നീന്ദ്രന്‍ ഏഷ്യയെ (ജംബുദ്വീപത്തെ) തന്റെ ഒമ്പതു മക്കള്‍ക്കായി വിഭജിച്ചു നല്‍കുകയും അതിലൊരു ഭാഗം ലഭിച്ച നാഭി എന്ന പുത്രന് ഋഷഭന്‍ എന്ന മകന്‍ ജനിക്കുകും നാഭി തന്റെ രാജ്യം (ഹിമമെന്നു പേരുള്ള ഏഷ്യയുടെ ഒമ്പതില്‍ ഒരു ഭാഗം) ഋഷഭനു കൈമാറുകയും ഋഷഭന്‍ തന്റെ മകന്‍ ഭരതനെ രാജ്യപരിപാലനത്തിനായി നിയോഗിച്ച ശേഷം പുലഹന്‍ എന്ന ഋഷിയുടെ ആശ്രമത്തില്‍ എത്തി അവിടെയിരുന്നു കൊണ്ട് തപസ്സാരംഭിക്കുകയും ചെയ്തു. ഭരതന്റെ രാജ്യത്തിനാണ് ഭാരതവര്‍ഷം അഥവാ ഭാരതമെന്നു പറയുന്നത്.

ഒരു മന്വന്തരമെന്നാല്‍ 30,67,20,000 (മുപ്പത് കോടി അറുപത്തി എഴുലക്ഷത്തി ഇരുപതിനായിരം) വര്‍ഷങ്ങളാണ് ആറ് മന്വന്തരങ്ങള്‍ (നൂറ്റി എന്‍പത്തിനാല് കോടി മൂന്നു ലക്ഷത്തി ഇരുപതിനായിരം വര്‍ഷങ്ങള്‍) കഴിഞ്ഞിരിക്കുന്നു. ഇത് ഏഴാമത്തെ മന്വന്തരമാണ് ഈ മന്വന്തരത്തിലെ 27 ചതുയുഗങ്ങളും (പതിനൊന്നുകോടി അറുപത്താറു ലക്ഷത്തി നാല്‍പ്പത്തിനായിരം വര്‍ഷങ്ങള്‍) ഈ (28-ാമത്തെ) ചതുര്‍യുഗത്തലെ കൃത, ത്രേതാ, ദ്വാപരയുഗങ്ങളും (മുപ്പത്തി എട്ടു ലക്ഷത്തി എണ്‍പത്തി എട്ടായിരം വര്‍ഷങ്ങള്‍) ഈ യുഗത്തിലെ, കലിയുഗത്തിലെ, അയ്യായിരത്തി ഒരുറ്റി ഇരുപത്തി അഞ്ചു വര്‍ഷങ്ങളും കഴിഞ്ഞിരിക്കുന്നു. ഭാരതമെന്ന പേരിന്റെ പഴക്കം സാന്ദര്‍ഭികമായി സൂചിപ്പിച്ചുവെന്നേയുള്ളൂ

കോടിക്കണക്കിന് വര്‍ഷത്തെ പാരമ്പര്യമുള്ള ഭാരതത്തിലെ പതിമൂന്ന് ലക്ഷത്തി ആയിരത്തി ഒരുനൂറ്റി ഇരുപത്തി അഞ്ച് വര്‍ഷങ്ങള്‍ പഴക്കമുള്ള വിമാന സാങ്കേതിക വിദ്യയെക്കുറിച്ചാണ് നമ്മള്‍ ഇപ്പോള്‍ വായിച്ചത്. വിമാനങ്ങളെക്കുറിച്ചു മാത്രമല്ല ഭൗതികശാസ്ത്രത്തിന്റെ സമസ്ത മേഖലകളെക്കുറിച്ചും പ്രതിപാദിക്കുന്ന അപൂര്‍വ്വമായ താളിയോലഗ്രന്ഥങ്ങള്‍ ഡിജിറ്റൈസ് ചെയ്യപ്പെടുകയും അവ പൊതുജനങ്ങള്‍ വായിക്കുവാനും അറിയുവാനും തുടങ്ങുമ്പോള്‍ ആരാണ് വിശ്വത്തിന്റെ ഗുരുസ്ഥാനം അലങ്കരിക്കുന്ന രാഷ്‌ട്രമെന്ന് സ്വമേധയാ വെളിപ്പെടും. അത്തരം പൗരാണിക ഗ്രന്ഥങ്ങള്‍ മോദിജി സര്‍ക്കാരിന്റെ ഡിജിറ്റൈസേഷനുശേഷം വായിച്ചറിയുവാന്‍ നിങ്ങളെപ്പോലെ അക്ഷമയോടെ ഞാനും കാത്തിരിക്കുന്നു.

(അവസാനിച്ചു)

Tags: Shakuntha VidyaAkashayana Yantra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഹിന്ദുക്കൾ വർഗീയവാദികളും, ക്രിമിനലുകളുമാണെന്ന് ആക്ഷേപിച്ച് ഇടതുപക്ഷ ചിന്തകൻ അപൂർവാനന്ദ് ; മുസ്ലീങ്ങൾ ഇരകൾ മാത്രം ; ചർച്ചയ്‌ക്ക് പിന്നിൽ ഗൂഢോദേശ്യം

പൊലീസിനെ എങ്ങനെയും നേരിടാം , പക്ഷെ ബജ്രംഗ്ദളിനെ എനിക്ക് ഭയമാണ് ; ലൗ ജിഹാദിൽ കുടുക്കി നിക്കാഹ് കഴിക്കാൻ കൊണ്ടുവന്ന യുവതിയെ മടക്കി അയച്ച് മൗലാന

ഗുരുവായൂരപ്പന് 25 പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണക്കിരീടവുമായി നന്തിലത്തിന്റെ ഗോപു നന്തിലത്ത്; വില 30 ലക്ഷം രൂപ

‘തമിഴ്നാട് നിയമസഭയില്‍ രണ്ട് തവണ ദേശീയഗാനം ആലപിച്ചതില്‍ സന്തോഷം’ പുതിയ യുഗത്തിന്റെ ഉദയമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍; 

മധ്യപ്രദേശിലും ഏകീകൃത സിവിൽ കോഡ് : ബിൽ മൺസൂൺ സമ്മേളനത്തിൽ ; മഹാകാലേശ്വരന്റെ അനുഗ്രഹത്തോടെ ബിൽ പാസാക്കുമെന്ന് മോഹൻ യാദവ്

ഒന്നും അവസാനിച്ചിട്ടില്ല , ഞാൻ പ്രധാനമന്ത്രിയായി തുടരുന്നിടത്തോളം കാലം ഇറാന് ഒരിക്കലും ആണവായുധങ്ങൾ സ്വന്തമാക്കാൻ കഴിയില്ല ; നെതന്യാഹു

പശ്ചിമ ബംഗാള്‍ സ്പീക്കറുടെ തീരുമാനത്തില്‍ തിരക്കിട്ട് ഇടപെടാതെ കൊല്‍ക്കത്ത ഹൈക്കോടതി

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രധാന വേദിയായി ടെലിഗ്രാം മാറിയെന്ന് കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി ഹൈക്കോടതിയില്‍

തൃശൂരില്‍ ഒരു വീട്ടിലെ 3 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥരീകരിച്ചു

ബംഗ്ലാദേശിലെ ഹിന്ദുക്കൾ സംഘടിക്കുന്നു ; ശ്രീരാമ വിഗ്രഹം അവഹേളിക്കപ്പെട്ടതിന് പിന്നാലെ പ്രതിഷേധത്തിനിറങ്ങിയത് ഹിന്ദു വിദ്യാർത്ഥികൾ ഒന്നടങ്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.