Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ ഹമാസ് നേതാവ് പ്രസംഗിച്ചതിനെ വിമര്‍ശിച്ച കേന്ദ്രമന്ത്രിയെ ചോദ്യങ്ങളില്‍ തളയ്‌ക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍; ഉത്തരം കേട്ട് കേരളം ഞെട്ടി

കേരളത്തിലെ പത്രപ്രവര്‍ത്തകരുടെ ആക്രമണോത്സുകമായ ചോദ്യശരങ്ങളെ വളച്ചുകെട്ടില്ലാത്ത ഉത്തരങ്ങളിലൂടെ നേരിട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2023, 07:33 pm IST
inKerala

തിരുവനന്തപുരം: ഹമാസ് നേതാവിന് പ്രസംഗിക്കാന്‍ കേരളത്തില്‍ അവസരം നല്‍കിയ പിണറായി സര്‍ക്കാര്‍ പ്രീണന രാഷ്‌ട്രീയം നടത്തുന്നു എന്ന് വിമര്‍ശിച്ച കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ വാര്‍ത്താസമ്മേളനത്തില്‍ ആക്രമണോത്സുകരായി കേരളത്തിലെ പത്രപ്രവര്‍ത്തകര്‍. വര്‍ഗ്ഗീയ വിഷം ചീറ്റുന്ന മന്ത്രിയാണ് രാജീവ് ചന്ദ്രശേഖര്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചതിന്റെ തുടര്‍ച്ചയായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ കണ്ടത്. എന്നാല്‍ പത്രപ്രവര്‍ത്തകരുടെ പ്രകോപനപരമായ ചോദ്യങ്ങള്‍ക്ക് വളച്ചുകെട്ടില്ലാതെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മറുപടി നല്‍കിയപ്പോള്‍ പത്രപ്രവര്‍ത്തകര്‍ക്കും അത് ചെറിയ ഷോക്കായി. ഞാനൊരു ഇറെസ്പോണ്‍സിബിള്‍ പൊളിറ്റീഷ്യന്‍ (ഉത്തരവാദിത്വമില്ലാത്ത രാഷ്‌ട്രീയക്കാരന്‍) ഒന്നുമല്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ തുടക്കം.

ട്വീറ്റിന്റെ പേരില്‍ രാജീവ് ചന്ദ്രശേഖറിനെതിരെ സിപിഎം കേസ് കൊടുക്കും എന്നും ഒരു പത്രപ്രവര്‍ത്തകന്‍ പറഞ്ഞപ്പോള്‍ രാജീവ് ചന്ദ്രശേഖര്‍ അതിനെ നിസ്സാരമായി തള്ളി. .

ഉത്തരവാദപ്പെട്ട സ്ഥാനത്ത് കേന്ദ്രമന്ത്രിയായിരിക്കെ താങ്കള്‍ എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് കളമശേരി സ്ഫോടനത്തെക്കുറിച്ച് പ്രസ്താവന ഇറക്കിയത്?- ഒരു വനിതാ പത്രപ്രവര്‍ത്തകയുടെതായിരുന്നു ഈ ചോദ്യം. ഇതിന് രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ മറുപടി ഇതാണ്:”ഹമാസ് ഇസ്രയേലില്‍ ക്രൂരമായ ആക്രമണം നടത്തിയെന്നിരിക്കെ, ഹമാസിന്റെ ചീഫിനെ കേരളത്തിലെ യുവാക്കളെ അഭിസംബോധന ചെയ്യാന്‍ അനുവദിക്കുകയായിരുന്നു കേരളത്തിലെ പിണറായി സര്‍ക്കാര്‍. ഇത് ആ സര്‍ക്കാര്‍ നടത്തിയ പ്രീണനം തന്നെയാണ്. കേരള സര്‍ക്കാര്‍ അവരുടെ ഉത്തരവാദിത്വത്തില്‍ വരുത്തിയ വലിയ വീഴ്ച തന്നെയാണ്. “. കേന്ദ്രമന്ത്രി വളച്ചുകെട്ടില്ലാതെ സത്യം പറഞ്ഞപ്പോള്‍ ഇക്കുറി ഞെട്ടിയത് പത്രപ്രവര്‍ത്തകര്‍ തന്നെയാണ്.

“ഹമാസ് നേതാവ് നല്‍കി ജിഹാദിന്റെ പേരില്‍ കളമശേരിയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ബോംബ് സ്ഫോടനം നടത്തി എന്നാണോ താങ്കള്‍ പറയുന്നത്?”- ഇതായിരുന്നു ഒരു പത്രപ്രവര്‍ത്തകന്റെ ചോദ്യം.
ഇതിന് കൃത്യമായിരുന്നു കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. “കേരളത്തില്‍ മതമൗലികവല്‍ക്കരണം നടന്നുകൊണ്ടിരിക്കുന്നുണ്ട് എന്നാണ് ഞാന്‍ പറഞ്ഞത്. അതേക്കുറിച്ച് തെളിവുകള്‍ എത്രവേണമെങ്കിലുമുണ്ട്. എല്ലാവര്‍ക്കും അത് അറിയാം. ഹമാസിന്റെ ചീഫിന് ഇവിടെ ഒരു പലസ്തീന്‍ അനുകൂല റാലിയില്‍ പ്രസംഗിക്കാന്‍ അവസരം കൊടുത്തത് ഇവിടുത്തെ പിണറായി സര്‍ക്കാരാണ്. അത് ഒരു പ്രീണനരാഷ്‌ട്രീയത്തിന്റെ തെളിവാണ്. അതാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ അതില്‍ ഉറച്ചുനില്‍ക്കുന്നു. “- അദ്ദേഹം വളച്ചുകെട്ടില്ലാതെ ഉത്തരം പറഞ്ഞപ്പോഴും വിടാന്‍ ചിലര്‍ തയ്യാറില്ലായിരുന്നു.

ഹമാസിന്റെ ജിഹാദ് ആഹ്വാനപ്രകാരം കേരളത്തില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമണം നടത്തി എന്നാണ് താങ്കള്‍ പറഞ്ഞത്. അതില്‍ താങ്കള്‍ ഉറച്ചുനില്‍ക്കുന്നോ എന്ന് വീണ്ടും മറ്റൊരു പത്രപ്രവര്‍ത്തകന്‍ ചോദ്യം തൊടുത്തു. തീര്‍ച്ചയായും എന്ന കേന്ദ്രമന്ത്രിയുടെ ഉത്തരം കേട്ട് പത്രപ്രവര്‍ത്തകര്‍ തന്നെ ഞെട്ടി. “മതമൗലികവാദത്തിന്റെ ഇരകള്‍ ആരാണ്? സ്ഫോടനത്തില്‍ മരിക്കുന്നവരെല്ലാം നിഷ്കളങ്കരായ ഇരകളാണ്. അതാണ് ഞാന്‍ പറഞ്ഞത് എന്റെ ആരോപണത്തെ വഴിതിരിച്ചുവിടാന്‍ കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി കുറ്റസമ്മതം നടത്തി എന്നാണ്. പക്ഷെ ഈ സ്ഫോടനക്കേസിന്റെ അന്വേഷണം അവസാനിച്ചിട്ടില്ല. എന്തിനാണ് – ചന്ദ്രശേഖര്‍ പറഞ്ഞു. “- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കേന്ദ്രമന്ത്രിയെ കുടുക്കാനും ചിലര്‍ ഈ അവസരം ഉപയോഗിച്ചു. ദുഷ്ടലാക്കോടെ വന്ന അടുത്ത ചോദ്യം ഇതായിരുന്നു. അപ്പോള്‍ കേന്ദ്രമന്ത്രി കേരള പൊലീസിനെ സംശയിക്കുകയാണോ? – ഇതായിരുന്നു അടുത്ത കുടുക്കുന്ന ചോദ്യം. ഇതിനും കൃത്യമായ ഉത്തരം രാജീവ് ചന്ദ്രശേഖറിന്റെ പക്കല്‍ ഉണ്ടായിരുന്നു. “എനിക്ക് ആളുകളും എന്റെ കൂട്ടുകാരും ബന്ധുക്കളുമായി പലരും കേരളാ പൊലീസിലുണ്ട്. എനിക്ക് അങ്ങേയറ്റത്തെ ബഹുമാനവും കേരളാ പൊലീസിനോടുണ്ട്. കേരളാ പൊലീസിന്റെ പ്രൊഫഷണലിസത്തെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷെ ഞാന്‍ ബഹുമാനിക്കാത്തത് പൊളിറ്റിക്കല്‍ മാനേജേഴ്സ് ഓഫ് കേരളാ പൊലീസ്. അത് കേരളത്തിന്റെ ആഭ്യന്തരമന്ത്രിയാണ്. ” – ഈ ഉത്തരവും പത്രപ്രവര്‍ത്തകരില്‍ ചിലരെ ഞെട്ടിച്ചുകാണണം.

പിന്നീട് കേന്ദ്രമന്ത്രി വ്യത്യസ്തമായ ചില കാര്യങ്ങള്‍ വൈകാരികതയോടെ പറഞ്ഞു:”ഞാന്‍ ഒരു മലയാളിയാണ്. എന്റെ സംസ്ഥാനത്തിന്റെ മതമൗലികവാദവല്‍ക്കരണത്തില്‍ എനിക്ക് ആശങ്കയുണ്ട്. സ്ഫോടനത്തില്‍ മരിക്കുന്നവരെല്ലാം നിഷ്കളങ്കരാണ്. അവര്‍ തീര്‍ച്ചയായും മതമൗലികവാദത്തിന്റെ ഇരകളാണ്.ഹമാസ് ഇസ്രയേലില്‍ ക്രൂരമായ ആക്രമണം നടത്തിയെന്നിരിക്കെ, ഹമാസിന്റെ ചീഫിനെ കേരളത്തിലെ യുവാക്കളെ അഭിസംബോധന ചെയ്യാന്‍ അനുവദിച്ചത് കേരളത്തിലെ പിണറായി സര്‍ക്കാര്‍ അവരുടെ ഉത്തരവാദിത്വത്തില്‍ വരുത്തിയ വലിയ വീഴ്ച തന്നെയാണ്.  ഇത് തീര്‍ച്ചയായും കേരളത്തിന്റെ പ്രീണനരാഷ്‌ട്രീയമാണ്.” – രാജീവ് ചന്ദ്രശേഖര്‍ വളച്ചുകെട്ടില്ലാതെ കാര്യം പറഞ്ഞു

Tags: HamsPinarayi VijayanmalappuramRajeev Chandrasekharcpimsolidarityappeasement politicsJournaslists
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

India

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

Kerala

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

Kerala

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

Kerala

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.