ജയ്പൂര്‍: രാജസ്ഥാനില്‍ രജപുത്ര വിഭാഗം ഇത്തവണ ബിജെപിക്കൊപ്പം അണിനിക്കും. ഇതുസംബന്ധിച്ചുള്ള സര്‍വേഫലങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നതാണ്. ഇന്ത്യ ടിവി-സിഎന്‍എക്സ് സര്‍വേ പ്രകാരം രജപുത്ര ജനസംഖ്യയുടെ 73 ശതമാനവും ബിജെപിക്ക് അനുകൂലമാണ്. 15 ശതമാനം രജപുത്രര്‍ മാത്രമാണ് കോണ്‍ഗ്രസിനൊപ്പമുള്ളത്.
64 ശതമാനം ബനിയ വോട്ടര്‍മാര്‍ ബിജെപിക്കൊപ്പവും 20 ശതമാനം കോണ്‍ഗ്രസിനൊപ്പവുമാണ്. 16 ശതമാനം ബനിയ വോട്ടര്‍മാര്‍ ഇരു പാര്‍ട്ടികള്‍ക്കും വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. ഇതിന് പുറമെ ജാട്ടുകളില്‍ വലിയൊരു വിഭാഗം ബിജെപിക്കൊപ്പമാണ്. 45 ശതമാനം ഒബിസിക്കാരും 65 ശതമാനം മീന വിഭാഗക്കാരും ബിജെപിക്കൊപ്പമാണ്.
രാജുപുത്ര വിഭാഗം ബിജെപിക്ക് അനുകൂലമായതോടെ വിജയം അനായാസമാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. മുന്‍ മേവാര്‍ രാജകുടുംബാംഗം വിശ്വരാജ് സിങ് മേവാറും കര്‍ണി സേനാ സ്ഥാപകന്റെ മകന് ഭവാനി സിങ് കല്വിയെയും ബിജെപിയില്‍ ചേര്‍ന്നിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവരെല്ലാം ബിജെപിക്കെതിരായിരുന്നു. എന്നാല്‍ ഇത്തവണ ഇവര്‍ അനുകൂലമായത് ബിജെപിക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
സംസ്ഥാനത്ത് എട്ടു മുതല്‍ 10 ശതമാനം വരെ രജപുത്രരുണ്ട്. 14 മുതല്‍ 15 ശതമാനം വരെ എംഎല്‍എമാര്‍ ഈ സമുദായത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരാണ്. 120 ഓളം നിയമസഭാ സീറ്റുകളില്‍ രജപുത്രര്‍ നിര്‍ണായകമാണ്. അതുതന്നെയാണ് ഇത്തവണ ബിജെപിക്ക് അനുകൂലമാകുന്നതിന്റെ പ്രധാന ഘടകവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: