Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ജന്മബന്ധത്തിന്റെ പുണ്യം! ഉമ്മൂമ്മയുടെ വൃക്ക സ്വീകരിച്ച് കൊച്ചുമകന്‍ പുതുജീവിതത്തിലേക്ക്, പ്രായമായവര്‍ക്കും വൃക്കദാതാവാകാം

പ്രായമായവര്‍ക്കും വൃക്ക ദാനം ചെയ്യാം എന്ന സന്ദേശവുമായി ഉമ്മൂമ്മ കൊച്ചുമകന് വൃക്കദാനം ചെയ്തത് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Oct 28, 2023, 02:15 pm IST
inKerala

പാലാ: വൃക്ക രോഗത്തെ തുടര്‍ന്ന് ബുദ്ധിമുട്ടിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ 61 കാരിയായ ഉമ്മൂമ്മ വൃക്കദാനം ചെയ്തു ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. അച്ഛന്റെ അമ്മയുടെ വൃക്ക സ്വീകരിച്ച കൊച്ചുമകന്‍ വീണ്ടും സ്‌കൂളിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്.

പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലായിരുന്നു ജന്മബന്ധങ്ങളുടെ ഇഴ കോര്‍ത്ത ഈ അപൂര്‍വ ശസ്ത്രക്രിയ. വൃക്ക മാറ്റിവച്ച ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ കൊച്ചുമകനും വൃക്കദാനം ചെയ്ത വീട്ടമ്മയായ ഉമ്മൂമ്മയും സുഖംപ്രാപിച്ചു. 6 മാസത്തെ വിശ്രമത്തിനു ശേഷം കളിചിരികളോടെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി വീണ്ടും സ്‌കൂളില്‍ പോയി തുടങ്ങും. വിശ്രമം പൂര്‍ത്തിയാക്കിയ ഉമ്മൂമ്മ വീണ്ടും വീട്ടുജോലികളില്‍ സജീവമായി തുടങ്ങി. വണ്ടിപ്പെരിയാര്‍ സ്വദേശികളായ കുടുംബമാണ് വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയയില്‍ രണ്ടു തലമുറകളുടെ ബന്ധം എഴുതിച്ചേര്‍ത്തത്. അടിയന്തര വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയക്കു പലപ്പോഴും ദാതാവിനെ കണ്ടെത്താന്‍ ബുദ്ധിമുട്ടാറുണ്ട്. ഈ സാഹചര്യത്തിലാണ് പ്രായമായവര്‍ക്കും വൃക്കദാതാവ് ആകാമെന്ന സന്ദേശവുമായി ഒരു ഉമ്മൂമ്മ മുന്നോട്ട് വന്നത്.

ജന്മനാ തന്നെ രോഗത്തെ തുടര്‍ന്ന് വിവിധ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്ന കുട്ടിയായിരുന്നു ഇത്. ചികിത്സകളും മറ്റുമായി മുന്നോട്ടു പോകുന്നതിനിടെ കുട്ടിക്ക് രണ്ടര വയസുള്ളപ്പോള്‍ 27 കാരനായിരുന്ന അച്ഛന്‍ ആകസ്മികമായി മരിക്കുകയും ചെയ്തു. രോഗമുള്ള കുട്ടിയും ഒരു വയസുള്ള ഇളയ കുട്ടിയുമായി തേയിലത്തോട്ടത്തില്‍ ജോലിക്കു പോയും തൊഴിലുറപ്പു ജോലി ചെയ്തുമാണ് അമ്മയും ഉമ്മൂമ്മയും ചേര്‍ന്ന് ജീവിതം മുന്നോട്ട് നയിച്ചത്.

വിവിധ ആശുപത്രികളില്‍ വര്‍ഷങ്ങളോളം കുട്ടിയുമായി ചികിത്സ തുടരേണ്ടി വന്നു. ഒന്‍പതാം ക്ലാസില്‍ എത്തിയതോടെ കുട്ടിയുടെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇവര്‍ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ നെഫ്രോളജി വിഭാഗത്തില്‍ ചികിത്സ തേടുകയായിരുന്നു. വിദഗ്ധ പരിശോധനയില്‍ കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ വൃക്ക മാറ്റിവയ്‌ക്കല്‍ അനിവാര്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

അനുയോജ്യമായ വൃക്ക കണ്ടെത്താന്‍ ശ്രമങ്ങള്‍ തുടങ്ങുന്നതിനിടെ വൃക്ക ദാനം ചെയ്യാന്‍ കുട്ടിയുടെ അമ്മയും ഉമ്മൂമ്മയും സ്വയം മുന്നോട്ട് വരികയായിരുന്നു. ഉമ്മൂമ്മയുടെ വൃക്ക കൂടുതല്‍ യോജിക്കുന്നതാണെന്ന് പരിശോധനയിലൂടെ കണ്ടെത്തി. ചികിത്സാ ചെലവിനും ശസ്ത്രക്രിയയ്‌ക്കു ശേഷം താമസ സൗകര്യമൊരുക്കുന്നതിനുമായി തുക കണ്ടെത്തണമെന്നുള്ള വെല്ലുവിളിയും ഇവര്‍ക്ക് മുന്നിലുണ്ടായിരുന്നു.

കുട്ടിയുടെ ചികിത്സാ ചെലവിനായി വണ്ടിപ്പെരിയാറിലെ നാട്ടുകാര്‍ ചേര്‍ന്ന് സന്നദ്ധ സഹായ സമിതി രൂപീകരിച്ചു ശ്രമങ്ങള്‍ തുടങ്ങിയതോടെ നാട് ഒന്നാകെ ഇവര്‍ക്ക് കരുതലും കൈത്താങ്ങുമായി മുന്നോട്ടുവന്നു നല്കിയ അകമഴിഞ്ഞ പിന്തുണയാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ വഴിയൊരുക്കിയതെന്ന് അമ്മ പറഞ്ഞു.
ശസ്ത്രക്രിയയ്‌ക്കു ശേഷം താമസത്തിനായി പ്രത്യേക സൗകര്യവും സഹായസമിതി ഒരുക്കി നല്കി. മാര്‍ സ്ലീവാ മെഡിസിറ്റിയിലെ അവയവ മാറ്റിവയ്‌ക്കല്‍ ടീം അംഗങ്ങളായ ഡോ. മഞ്ജുള രാമചന്ദ്രന്‍, ഡോ. തോമസ് മാത്യു, ഡോ. വിജയ് രാധാകൃഷ്ണന്‍, ഡോ. കൃഷ്ണന്‍ സി, ഡോ. അജയ് കെ. പിള്ള, ഡോ. ആല്‍വിന്‍ ജോസ് പി, ഡോ. ജെയിംസ് സിറിയക് എന്നിവരുടെ സംഘമായിരുന്നു ശസ്ത്രക്രിയയ്‌ക്കും ചികിത്സയ്‌ക്കും നേതൃത്വം നല്കിയത്.

വൃക്ക മാറ്റിവച്ച് അനുബന്ധ പരിശോധനകളും പൂര്‍ത്തിയാക്കി വിദ്യാര്‍ത്ഥി വീട്ടിലിരുന്നു വീണ്ടും പാഠഭാഗങ്ങള്‍ പഠിച്ചു തുടങ്ങി. വണ്ടിപ്പെരിയാറില്‍ നിന്ന് അദ്ധ്യാപകരുടെയും സഹപാഠികളുടെയും സ്‌നേഹാന്വേഷണങ്ങള്‍ എത്തുന്നതും അവനു സന്തോഷം പകരുന്നു.

Tags: Grand Motherkidney diseaseKidney Transplant Surgery
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

കിഡ്‌നി രോഗങ്ങളകറ്റാൻ ഇഞ്ചി പ്രയോഗം

India

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

Kerala

ആലിന്റെ വൃക്കകള്‍ പത്ത് വയസുകാരി ശ്രേയയ്‌ക്ക് പുതുജീവൻ നൽകി: വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ വിജയം

Health

കിഡ്‌നി അപകടത്തിലാണെന്ന സൂചന : ഈ ലക്ഷണങ്ങളെ ഒരിയ്‌ക്കലും അവഗണിയ്‌ക്കരുത്

Kerala

അങ്കമാലിയില്‍ 6 മാസം പ്രായമുളള കുഞ്ഞിനെ കൊന്നത് കുടുംബത്തോട് ദേഷ്യം തോന്നിയപ്പോഴെന്ന് അമ്മൂമ്മ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

പ്രേമസാഫല്യം മുതൽ ക്ഷിപ്രകാര്യം വരെ ; ഈ മന്ത്രങ്ങൾ ചൊല്ലി മഹാഗണപതിയെ പ്രീതിപ്പെടുത്തിയാൽ

അമിത് മാളവ്യയുടേത് രാഷ്‌ട്രീയ വിമര്‍ശനം: രാഹുല്‍ ഗാന്ധിയുടെ പാക് അനുകൂല നിലപാടിനെ വിമര്‍ശിച്ചതിന് എതിരായ കേസ് റദ്ദാക്കി

തിലഹവനം ചെയ്തില്ലെങ്കിൽ കുടുംബദോഷമോ ? അറിയാതെ പോകരുത് ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.