Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഋഗ്വേദസംഹിതയുടെ ആഭ്യന്തരം സ്വരൂപം

പ്രൊഫ.കെ കെ കൃഷ്ണന്‍ നമ്പൂതിരിbyപ്രൊഫ.കെ കെ കൃഷ്ണന്‍ നമ്പൂതിരി
Oct 27, 2023, 06:56 pm IST
inSamskriti

ഇതുവരെ മുഖ്യമായും ഋഗ്വേദസംഹിതയുടെ ബാഹ്യസ്വരൂപത്തെപ്പറ്റിയും മന്ത്രങ്ങളുടെ വിനിയോഗത്തെപ്പറ്റിയും മറ്റുമാണല്ലോ പരാമര്‍ശിച്ചത്. അതിന്റെ കൂടെത്തന്നെ വേദങ്ങളുടെ ആന്തരസ്വരൂപം, വേദാര്‍ത്ഥ വിചിന്തനം, വേദഭാഷ, വേദകാലം ഇത്യാദികളെ പറ്റിയും വളരെ ചുരുക്കമായി ചിലത് ഇവിടെ സൂചിപ്പിക്കേണ്ടതായുണ്ട്.

വേദങ്ങളുടെ ആഭ്യന്തര പ്രകൃതിയെപ്പറ്റി സാമാന്യമായി വിശദീകരിക്കുമ്പോള്‍ ആദ്യം പരാമര്‍ശിക്കേണ്ടത് പ്രധാനമായും വേദങ്ങളില്‍ കര്‍മ്മകാണ്ഡവും ജ്ഞാനകാണ്ഡവും ഉള്‍പ്പെട്ടിരിക്കുന്നു എന്ന മുഖ്യ വസ്തുതയാണ്. ഋഗ്വേദത്തില്‍ മുഖ്യമായും ജ്ഞാനകാണ്ഡമാണ് ഉള്‍ക്കൊണ്ടിരിക്കുന്നത്. ജ്ഞാനകാണ്ഡമെന്നു പറയുന്നതു കൊണ്ട് വിവിധാര്‍ത്ഥങ്ങള്‍ നിറഞ്ഞവയും മനുഷ്യമനസ്സിലെ ജ്ഞാനസമ്പത്തിനെ പോഷിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നവയുമായ മന്ത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭാഗം എന്നാണ് അര്‍ത്ഥമാക്കുന്നത്. പ്രത്യക്ഷത്തില്‍ ഭൂസ്ഥാനീയരായ അഗ്നി, സോമന്‍, പൃഥിവീ, പവമാനന്‍, ആപോദേവതകള്‍ തുടങ്ങിയവരെയും അന്തരീക്ഷസ്ഥാനീയരായ ഇന്ദ്രന്‍, വരുണന്‍, വായു, രുദ്രന്‍, ബൃഹസ്പതി തുടങ്ങിയ ദേവതകളേയും ദ്യുസ്ഥാനീയരായ സൂര്യന്‍, മിത്രന്‍, സവിതാവ്, പൂഷാവ,് ഭഗന്‍, ബ്രഹ്മണസ്പതി, അദിതി, ഉഷസ്സ്, അശ്വികള്‍ ആദിയായ ദേവതകളെയും സ്തുതിച്ചുകൊണ്ടുള്ള മന്ത്രങ്ങളാണ് മന്ത്രഭാഗത്തില്‍ ഒട്ടു വളരെ അന്തര്‍ഭവിച്ചിട്ടുള്ളത്. ഈ സ്തുതികള്‍ തത്തദ് ദേവതമാരുടെ സ്ഥിതിക്കും പ്രവൃത്തികള്‍ക്കും അനുരൂപമായ വിധത്തില്‍ അവരോട് ദീര്‍ഘായുസ്സ്, രോഗമില്ലായ്‌മ, സദ്പുത്രപ്രാപ്തി, ധനലാഭം, അന്നാഭിവൃദ്ധി, ഗോധനസമൃദ്ധി, പശുക്കളുടെയും മറ്റു നാല്കാലികളുടെയും സുഖസ്ഥിതി, ഇത്യാദി ലൗകികമായ ഉത്കര്‍ഷങ്ങര്‍ നല്‍കുന്നതിനുള്ള പ്രാര്‍ത്ഥനകളുടെ രൂപത്തിലാണ് നിബന്ധിച്ചിരിക്കുന്നത്. സ്വര്‍ഗാദികളായ ആമുഷ്മിക സുഖപ്രാപ്തിക്കു വേണ്ടിയും ചില സ്തുതികളില്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്.

കേവലം ലൗകിക സമൃദ്ധികള്‍ നേടുന്നതിനു വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ അടങ്ങുന്നവയോ യാഗ കര്‍മ്മങ്ങളില്‍ വിനിയോഗിക്കാന്‍ ഉദ്ദേശിച്ചുള്ളവയോ മാത്രമാണ് ഋഗ്വേദമന്ത്രങ്ങള്‍ എന്ന് ധരിക്കരുത്. ആത്മ പ്രചോദകമോ ലോകമംഗളകാരിയോ ആന്തരികശുദ്ധിക്ക് ഉതകുന്നവയോ ആയ ഗായത്രി തുടങ്ങിയ സൗരമന്ത്രങ്ങളും ശംനഃസൂക്തം, സ്വസ്തിസൂക്തം, ദേവീസൂക്തം, പവമാന (പുണ്യാഹ) മന്ത്രങ്ങള്‍, രുദ്രസൂക്തം വിഷ്ണുസൂക്തം എന്നിവയും മറ്റു പലതും ( ഹോമാദികളിലും മറ്റും ആനുഷംഗികമായി പ്രയോഗിക്കുന്നുണ്ടാവാമെങ്കില്‍ കൂടി) ചില ദേവതകളുടെ വിശിഷ്ടശക്തികള്‍ പ്രതിപാദിക്കുന്നവയാണ.് അവ മുഖ്യമായും സ്വാദ്ധ്യായം, ജപം, ദേവപൂജ എന്നിവയ്‌ക്ക് ഉപയോഗിക്കപ്പെടുന്നു.

നാനാര്‍ത്ഥ സങ്കുലവും പ്രതിരൂപാത്മകവുമായ ഋഗ്വേദമന്ത്രങ്ങളുടെ സായണകൃതഭാഷ്യത്തില്‍ നിന്ന് ഭിന്നമായി ചിന്താബന്ധുരങ്ങളായ ആന്തരാര്‍ത്ഥങ്ങളിലേക്ക് എത്തിനോട്ടം നടത്തുന്നതാണ് വി.കെ. നാരായണഭട്ടതിരിയുടെ ‘വേദം ധര്‍മ്മമൂലം എന്ന’ ഗ്രന്ഥം.

സാരസ്വതസൂക്തം

സാരസ്വതസൂക്തം പോലെയുള്ള മന്ത്രങ്ങള്‍ ചില ഋഗ്വേദ മന്ത്രങ്ങള്‍ കാവ്യാത്മകത കൊണ്ടും ഐതിഹാസികമായചില സത്യങ്ങള്‍ പ്രതിപാദിക്കുന്നതുകൊണ്ടും വളരെ പ്രാധാന്യം അര്‍ഹിക്കുന്നവയാണ്. ദീര്‍ഘതമസ്സ്, വിശ്വാമിത്രന്‍, ഗര്‍ഗ്ഗന്‍, വസിഷ്ഠന്‍, വിശ്വാമിത്രപുത്രനായ മധുഛന്ദസ്സ് എന്നീ മഹര്‍ഷിമാര്‍ ദര്‍ശിച്ചവയും അഗ്നി, വായു, മിത്രാവരുണന്മാര്‍, അശ്വികള്‍, ഇന്ദ്രന്‍, വിശ്വദേവന്മാര്‍, സരസ്വതീനദി എന്നിവയെ സ്തുതിക്കുന്നതുമായ ‘സാരസ്വതസൂക്തം’ സംഹിതയിലുള്ളതാണ്. സരസ്വതീനദിയുടെ അബാധമായ പ്രവാഹത്തെപ്പറ്റിയും ഋഷി വളരെ പ്രാഞ്ജലമായ ഭാഷയില്‍ വര്‍ണിക്കുന്നുണ്ട.് സപ്തസോദരികളാല്‍ (സപ്തസിന്ധുക്കളാല്‍) പരീതയായ സരസ്വതി ജനങ്ങള്‍ക്ക് ജലസമൃദ്ധിയും എല്ലാ ജീവിതസമൃദ്ധികളും പ്രദാനം ചെയ്യട്ടെ എന്ന പ്രാര്‍ത്ഥനയാണ് പ്രധാനമായും ഈ സൂക്തത്തില്‍ അടങ്ങിയിരിക്കുന്നത്. ‘ശീഘ്രം ഒഴുകിക്കൊണ്ട് ഇരുമ്പു കോട്ടപോലെ ജനതതിയെ രക്ഷിച്ചു നിലനിര്‍ത്തുന്നവളും ഗിരിപ്രാന്തം മുതല്‍ സമുദ്രം വരെ ഏകാകിയായി ഒഴുകുന്നവളുമായ അല്ലയോ ദേവീ, നീ ഞങ്ങള്‍ക്ക് നന്മകള്‍ നല്കണേ’ എന്ന് ഋഷി പ്രാര്‍ഥിക്കുന്നു. (1000 വര്‍ഷം നീണ്ട സത്രത്തിലേര്‍പ്പെട്ടിരുന്ന നാഹുഷന്‍ എന്ന രാജാവിന് പാലും നെയ്യും നല്കി രക്ഷിച്ചതായും മറ്റുമുള്ള കഥയും ഈ സൂക്തത്തില്‍ സമുചിതമായിട്ടുണ്ട്).

സരസ്വതീ നദി സമുദ്രപര്യന്തം ഭാരതത്തില്‍പ്രവഹിച്ചിരുന്ന കാലത്താണ് ഋഗ്വേദം രചിക്കപ്പെട്ടതെന്ന് പ്രസ്തുത സൂക്തത്തില്‍ നിന്ന് വെളിവാകുന്നുണ്ട്. (ഋഗ്വേദരചനയുടെ കാലനിര്‍ണയത്തിന് ഡോ. അവിനാശ് ചന്ദ്ര് മുഖ്യ തെളിവായി ഇത് സ്വീകരിക്കുന്നു).

 

Tags: SpiritualityDevotionalHinduismRigveda Samhita
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആലോചനാമൃതം: കാഴ്ച പോരാ, വേണം ഉള്‍ക്കാഴ്‌ച്ച

Samskriti

വരമ്പില്‍ വിരിഞ്ഞ ബ്രഹ്‌മജ്ഞാനം

Samskriti

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

Samskriti

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

Samskriti

വിനായകചതുര്‍ത്ഥിയിലെ ദേശീയോത്സവം

പുതിയ വാര്‍ത്തകള്‍

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.