യുഎസിലെ സംഭരണ ശാലകളിൽ ഹ്യൂമനോയിഡ് റോബോട്ടുകളെ പരീക്ഷിച്ച് ആമസോൺ. ഡിജിറ്റ് എന്ന് പേരിട്ടിരിക്കുന്ന റോബോട്ടുകളെയാണ് പരീക്ഷണാടിസ്ഥാനത്തിൽ വിന്യസിച്ചിരിക്കുന്നത്. പാക്കേജുകൾ, കണ്ടെയ്‌നറുകൾ, വസ്തുക്കൾ, ഉപയോക്താക്കളുടെ ഓർഡറുകൾ എന്നിവ സ്വീകരിക്കാനും മാറ്റിവെയ്‌ക്കാനും കഴിയത്തക്ക വിധത്തിലാണ് റോബോട്ടിന്റെ നിർമ്മാണം.
അതേസമയം പുതിയ മാറ്റം സംബന്ധിച്ച് ആശങ്കയിലാണ് ആമസോണിലെ ജീവനക്കാർ. എന്നാൽ റോബോട്ടിക് സംവിധാനത്തിലൂടെ ആയിരക്കണക്കിന് പുതിയ ജോലികൾ സൃഷ്ടിക്കാൻ ഇതിലൂടെ സാദ്ധ്യമാകുമെന്നാണ് ആമസോണിന്റെ വാദം.
നിലവിൽ 75,000 റോബോട്ടുകളെയാണ് വിവിധ ജോലികൾക്കായി പരീക്ഷണാടിസ്ഥാനത്തിൽ വിന്യസിച്ചിരിക്കുന്നത്. മനുഷ്യർക്കൊപ്പം ജോലി ചെയ്യുന്നതിനുള്ള റോബോട്ടിന്റെ കഴിവ് പരിശോധിക്കുന്നതിന് വേണ്ടിയാണ് ആമസോണിന്റെ പുതിയ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: