മലപ്പുറം: കേരളത്തിലെ സഹകരണ ബാങ്കുകളില്‍ പാവപ്പെട്ട നിക്ഷേപകരുടെ പണം തട്ടിയ അഴിമതിക്കെതിരായി നടക്കുന്ന അന്വേഷണങ്ങളെ മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി എതിര്‍ത്ത് സംസാരിച്ചത് ആനക്കയത്തും എ.ആര്. നഗറിലും ഉള്‍പ്പെടെ ലീഗ് ഭരണത്തിലുള്ള ബാങ്കുകളിലെ അഴിമതി പുറത്തുവരുമെന്ന് ഭയന്നിട്ടാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ആനക്കയം സര്‍വീസ് സഹകരണ ബാങ്കിനു മുന്നില്‍ ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സഹകരണ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന കള്ളപ്രചാരണം നടത്തുകയാണ് ഇടതു-വലതു അഴിമതി മുന്നണിക്കാര്‍ ചെയ്യുന്നത്. കൃഷിക്കാരുടെയും ചെറുകിട സംരംഭകരുടെയും സഹായകേന്ദ്രമാകേണ്ട സഹകരണ സൊസൈറ്റികള്‍ വന്‍കിടക്കാരുടെയും കള്ളപ്പണക്കാരുടെയും നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുന്നുവെന്നും ഈ മേഖലയിലെ അഴിമതി ഇല്ലാതാക്കി ശുദ്ധീകരിക്കുകയാണ് ബിജെപി ലക്ഷ്യം വെക്കുന്നതെന്നും രമേശ് വ്യക്തമാക്കി.
മലപ്പുറം ജില്ലാ പ്രസിഡന്റ് രവി തേലത്ത് അദ്ധ്യക്ഷത വഹിച്ചു. മേഖല ജനറല്‍ സെക്രട്ടറി എം. പ്രേമന്, ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്. രശ്മില്‍നാഥ്, സെക്രട്ടറി കെ. സുനില്‍ബോസ്, മണ്ഡലം പ്രസിഡന്റ്് രാജേഷ് കോഡൂര്‍, എസ്സി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ശങ്കരന് കാവനൂര്‍, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ സെക്രട്ടറി ഹുസൈന് വരിക്കോട്ടില്‍, ഐടി സെല്‍ ജില്ലാ കണ്‍വീനര്‍ രമേശ് നായര്‍, ജില്ലാ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ബിനീഷ് ബാബു, നിക്ഷേപകരുടെ പ്രതിനിധി രാമന് നമ്പൂതിരി മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: