Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദുർഗാപൂജ: ആഘോഷങ്ങൾക്ക് ആവേശവും ആശ്വാസവും പകർന്ന് ജനങ്ങൾക്കൊപ്പം ഗവർണർ ആനന്ദബോസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2023, 10:17 pm IST
in Samskriti

 

കൊൽക്കത്ത: ദുർഗാപൂജയുടെ ആഘോഷലഹരിയിൽ വംഗനാട് ആനന്ദം കൊള്ളുമ്പോൾ പ്രത്യാശയും ആവേശവുമുണർത്തി ഗവർണർ ഡോ സി.വി.ആനന്ദബോസ് ജനമനസ്സുകളിൽ തരംഗമാകുന്നു. ബംഗാൾ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ഇന്നൊരു വാർത്താതാരമാണ് ‘രാജ്യപാൽ’. മാധ്യമങ്ങളിൽ ഗവർണേഴ്‌സ് ബീറ്റ് മുഖ്യസ്ഥാനത്തായി. രാജ്ഭവനുമുന്നിൽ വാർത്ത തേടിയുള്ള മാധ്യമപ്പടയുടെ സാന്നിധ്യം നിത്യകാഴ്ചയായി മാറിയിരിക്കുന്നു.

പൂജാഘോഷ വേളയിൽ ബംഗാൾ ജനതയ്‌ക്ക് ആശംസകൾ നേർന്ന് ബംഗാളി ഭാഷയിൽ ഗവർണർ ബംഗാളി ജനതയ്‌ക്ക് ദൂരദർശനും മറ്റു മാധ്യമങ്ങളും വഴി നൽകിയ സന്ദേശം മിനിറ്റുകൾക്കുള്ളിൽ വൈറലായി.

ദുർഗാപൂജയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ പോലീസിന്റെ സുരക്ഷാമുന്നറിയിപ്പുകൾ അവഗണിച്ച് ഗവർണർ ഇടുങ്ങിയ റോഡുകളിൽ സഞ്ചരിക്കുന്നതും ജനങ്ങൾക്കിടയിലേക്കിറങ്ങി ക്ഷേമാന്വേഷണം നടത്തുന്നതും സാധാരണക്കാർക്ക്ക്ക് നവ്യാനുഭവമായി. ശില്പകലയുടെ മഹത്തായ പൈതൃകം പേറുന്ന പൂജാ പന്തലുകൾ കാണാൻ വൻ ജനപ്രവാഹമാണ് അനുദിനം ഒഴുകിയെത്തുന്നത്. വംഗനാടൻ ശില്പകലയുടെ പ്രൗഢി വിളിച്ചോതുന്നവയാണ് 2021 ൽ യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയിലിടം പിടിച്ച ദുർഗാപൂജയുടെ പന്തലുകൾ.

ദുർഗാപൂജയുടെ പൂരപ്പറമ്പായിമാറുന്ന ശ്രീഭൂമി, ന്യൂ ടൗൺ, സർബോജിനിൻ, ഡം ഡം പാർക്ക്, കോളേജ് സ്‌ക്വയർ, ശ്യാംനഗർ ഫൈവ്പോയിന്റ്, മുഹമ്മദലി പാർക്ക്, കടമ്പ്റ്റാല, ബാഗ്ബസാർ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം അദ്ദേഹം സകുടുംബം ജനങ്ങളിലേക്കിറങ്ങിച്ചെന്ന് അവരിലൊരാളായി ആഘോഷങ്ങളിൽ ഐക്യദാർഢ്യം അറിയിച്ചു. എല്ലാദിവസവും അതിനായി അദ്ദേഹം മൂന്നു മണിക്കൂർ ചെലവഴിക്കുന്നു.

പതിറ്റാണ്ടുകൾക്കുമുന്പ് സ്റ്റേറ്റ് ബാങ്കിൽ ഓഫീസറായി ജോലിചെയ്തകാലത്തെ പൂജാമഹോത്സവത്തിന്റെ ഓർമ്മകൾ ജനങ്ങളുമായും മാധ്യമങ്ങളുമായും പങ്കുവയ്‌ക്കാനും അദ്ദേഹം മറന്നില്ല. സർക്കാരുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ ഓർമിപ്പിച്ച് വിവാദങ്ങൾ പെരുപ്പിക്കുന്ന മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ ആഘോഷാന്തരീക്ഷം നിലനിർത്താൻ ആനന്ദബോസ് പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു.

സംസ്ഥാന സർക്കാരിന്റെ നിഷേധാത്മക സമീപനവും ഉദാസീനതയും മൂലം തടസ്സപ്പെട്ടിരുന്ന പല കാര്യങ്ങൾക്കും ഗവർണർ മുൻകൈയെടുത്ത് നടത്തിയ നീക്കങ്ങൾ പൂജ ആഘോഷവേളയിൽ പരിഹാരമുണ്ടായി. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി ‘യോഗ്യ’രായ ജയിൽതടവുകാരെ വിട്ടയയ്‌ക്കാനുള്ള നടപടി അധികൃതരുടെ നിഷേധാത്മക നയം മൂലം യഥാസമയം നടന്നില്ല. സർക്കാർ സമർപ്പിച്ച പട്ടികയിൽ രാഷ്‌ട്രീയ പക്ഷപാതവും അനീതിയും അഴിമതിയുമുണ്ടെന്ന ആരോപണം ഉയർന്നപ്പോൾ ഗവർണർ സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. എന്നാൽ സർക്കാറിന്റെ വിമുഖതകാരണം നീണ്ടുപോയ നടപടി ഗവർണർ മുൻകൈയെടുത്ത് ദുർഗാപൂജയ്‌ക്കു തൊട്ടു മുൻപ് പൂർത്തിയാക്കി. അതൃപ്തി വ്യക്തമാക്കിയും വീഴ്ചകൾ ഒന്നൊന്നായി ചൂണ്ടിക്കാട്ടിയും കർശനമായ നിർദേശങ്ങളോടെയാണ് ഗവർണർ ഫയലിൽ ഒപ്പുവെച്ചത്. “സ്പീഡ് ഗവർണർ” എന്ന വിശേഷണം ചാർത്തിയാണ്അ മാധ്യമങ്ങൾ അവ റിപ്പോർട്ട് ചെയ്തത്.

മന്ത്രിമാരുടെയും എംഎൽഎമാരുടെയും ആനുകൂല്യങ്ങൾ വര്ധിപ്പിക്കുന്നതിനുള്ള ബില്ലിലും ഇതേ സമീപനമാണ് ഗവർണർ സ്വീകരിച്ചത്. സർക്കാരിന്റെ സാമ്പത്തികസ്ഥിതി, ജനങ്ങളുടെ ആളോഹരി വരുമാനം, ആളോഹരി കടം, അധിക സാമ്പത്തിക ബാധ്യത എന്നിവയൊക്കെ വിശകലനം ചെയ്ത് ബില്ലിന്റെ അനൗചിത്യം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഗവർണർ അംഗീകാരം നൽകിയത്. ആ ബില്ല് പാസാക്കാനായി വിളിച്ച പ്രത്യേക നിയമസഭാസമ്മേളനം ഗവർണറുടെ നിലപാടുകാരണം സർക്കാരിന് മാറ്റിവയ്‌ക്കേണ്ടി വന്നു എങ്കിലും ഒരു വിവാദത്തിനുകൂടി പരിഹാരമായത് ആഘോഷവേളയിൽ ആശ്വാസം പകർന്നു

Tags: C V AnadaboseC V Anandabose
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭഗവദ്ഗീത ലക്ഷ്യബോധത്തിന് ആത്മീയവും പ്രായോഗികവുമായ മാർഗ്ഗനിർദ്ദേശം നൽകുന്നു : ബംഗാൾ ഗവർണർ ആനന്ദബോസ്

Kerala

ബംഗാൾ ഗവർണർ ആനന്ദബോസിന്റെ നാല് പുസ്തകങ്ങൾ പ്രകാശനം ചെയ്തു

Kerala

അറിവിനേക്കാള്‍ തിരിച്ചറിവാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടതെന്ന് ഡോ സി.വി. ആനന്ദബോസ്

India

ബംഗാൾ ഗവർണറുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്: വഞ്ചിതരാകരുതെന്ന് രാജ്ഭവന്റെ മുന്നറിയിപ്പ്

India

പൂച്ചെണ്ടുമായി മമതാബാനർജി രാജ്ഭവനിൽ; ബംഗാളിൽ മുഖ്യമന്ത്രി-ഗവർണർ സംഘർഷത്തിൽ മഞ്ഞുരുകുന്നു.

പുതിയ വാര്‍ത്തകള്‍

ഹരിയാന-രാജസ്ഥാൻ യമുന ജലപദ്ധതിക്കായി രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും ഹരിയാന മുഖ്യമന്ത്രി നയാബ് സൈനിയും തമ്മിൽ തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടന്ന ധാരണാപത്ര കൈമാറ്റത്തിന് കേന്ദ്രമന്ത്രി അമിത് ഷാ സാക്ഷ്യം വഹിച്ചു. കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീലും പങ്കെടുത്തു.

രാജസ്ഥാനിലെ കുടിവെള്ളപ്രശ്നം എന്നെന്നേയ്‌ക്കുമായി പരിഹരിക്കാന്‍ ഹരിയാന കൈകോര്‍ക്കുന്നു, രണ്ട് ബിജെപി സര്‍ക്കാരുകള്‍ 34,102 കോടിയുടെ യമുന ജല കരാറിലേക്ക്

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾക്ക് വഴങ്ങാതെ ഹിന്ദുക്കൾക്കൊപ്പം : അയോധ്യയിൽ രാമക്ഷേത്രം വേണം , മസ്ജിദ് മാറ്റണമെന്ന് പറഞ്ഞ മൗലാന സൽമാൻ ഹുസൈനി നദ്‌വി

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.