Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹമാസിന്റെ തോക്കില്‍ നിന്ന് രക്ഷപ്പെട്ടവര്‍ ഞെട്ടിക്കുന്ന അനുഭവങ്ങള്‍

അനിൽ ജി by അനിൽ ജി
Oct 18, 2023, 06:28 am IST
in World

കോട്ടയം: ഹമാസ് ഭീകരര്‍ 200 പേരെ വധിച്ച സ്ഥലത്തു നിന്ന് തലനാരിഴയ്‌ക്ക് ജീവന്‍ തിരിച്ചുകിട്ടിയവരാണ് കോട്ടയം എരുവ സ്വദേശി മീരയും കണ്ണൂര്‍ കീഴ്പ്പള്ളി സ്വദേശി സബിതയും. തോക്കിന്‍മുനയില്‍ മണിക്കൂറുകളാണ് നിന്നതെന്നും അവര്‍ ഭീതിയോടെ പറയുന്നു.

യൂട്യൂബില്‍ അവര്‍ പങ്കുവച്ച വീഡിയോയില്‍ നിന്ന്:
ഇസ്രായേല്‍ ഗാസ അതിര്‍ത്തിയിലെ കിബൂസ് നിയറോസ് എന്ന സ്ഥലത്താണ് തങ്ങള്‍ ജോലി ചെയ്തിരുന്നതെന്ന് മീരയും സബിതയും പറഞ്ഞു. ശനിയാഴ്ചത്തെ ആക്രമണത്തില്‍ കിബൂസ് നിയറോസ് പൂര്‍ണമായും തകര്‍ന്നു. ഇപ്പോള്‍ ഞങ്ങള്‍ നോക്കുന്ന പ്രായമായവരെയും കൊണ്ട് ഒരു െകയര്‍ഹോമിലാണ്.

ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് ഭീകരര്‍ ഞങ്ങെള ആക്രമിച്ചത്. കിബൂസിലുള്ള ഒത്തിരി പേരെ അവര്‍ കൊന്നു. കുട്ടികളടക്കം കുറേ പേരെ അവര്‍ കടത്തിക്കൊണ്ടുപോയി. ഞങ്ങളുടെ കമ്മ്യൂണിറ്റിയില്‍ 400 ഓളം പേരാണ് ഉണ്ടായിരുന്നത്. അതില്‍ 200 പേരേ അവശേഷിക്കുന്നുള്ളൂ. ഗാസയില്‍ നിന്ന് ഞങ്ങള്‍ താമസിച്ചിരുന്ന സ്ഥലത്തേക്ക് വെറും രണ്ടു കിലോമീറ്റര്‍ മാത്രമേ ഉള്ളൂ. വെന്റിലേറ്ററില്‍ കഴിയുന്ന രോഗിയെ നോക്കാന്‍ ഞങ്ങള്‍ രണ്ടു പേര്‍ ഉണ്ട്. മൂന്നു ഷിഫ്റ്റായിട്ടാണ് ജോലി. രാവിലെ ആറു മണിക്ക് ഒരു ഷിഫ്റ്റ് കഴിയും. ഞാന്‍ ഡ്യൂട്ടിയില്‍ നിന്ന് ഇറങ്ങാന്‍ പോകുമ്പോള്‍ മീര ഡ്യൂട്ടിയില്‍ കയറാന്‍ വന്നു. അപ്പോഴാണ് സയറണ്‍ മുഴങ്ങിയത്. ഇതു കേട്ട്, ഞങ്ങള്‍ മുറിയില്‍ കയറി സുരക്ഷതിമായി ഇരുന്നു. ഏഴരയോടെ വാതില്‍ തല്ലിപ്പൊളിക്കുന്ന ശബ്ദം കേട്ടു. അപ്പോഴേക്കും ഓണ്‍ലൈനില്‍ വന്ന, അവിടുത്തെ അമ്മച്ചിയുടെ മകളാണ് ഞങ്ങളെ സഹായിച്ചത്. അവരുടെ നിര്‍ദേശപ്രകാരമാണ് ഞങ്ങള്‍ എല്ലാം ചെയ്തത്. രാവിലെ ഏഴര മുതല്‍ ഉച്ചയ്‌ക്ക് ഒരു മണിവരെ ഞങ്ങള്‍ ഭീകരരുമായുള്ള പോരാട്ടത്തിലായിരുന്നു. അവര്‍ വാതില്‍ പുറത്തുനിന്ന് തുറക്കാന്‍ ശ്രമിക്കുന്നു, തുറക്കാതിരിക്കാന്‍ ഞങ്ങളെക്കൊണ്ട് കഴിയുന്നതെല്ലാം ഞങ്ങള്‍ ചെയ്തു.

അറിയാവുന്ന പ്രാര്‍ഥനകള്‍ എല്ലാം ചൊല്ലി. രാത്രി 7 വരെ ഞങ്ങള്‍ അതിന്റെയുള്ളില്‍ കഴിച്ചുകൂട്ടി. അപ്പോഴേക്കും ഇസ്രായേല്‍ സൈന്യം കിബൂസില്‍ വന്നതായി അറിഞ്ഞു. പുറത്ത് ഒച്ചകേള്‍ക്കുന്നുണ്ടായിരുന്നു. പക്ഷെ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞില്ല. പുറത്തിറങ്ങിയപ്പോഴാണ് വീട് പൂര്‍ണമായും തകര്‍ന്നുവെന്ന് മനസിലായത്. സകലതും അവര്‍ എടുത്തുകൊണ്ടുംപോയി. കൊണ്ടുപോകാന്‍ പറ്റാത്തതെല്ലാം നശിപ്പിച്ചു. മീരയുടെ പാസ്‌പോര്‍ട്ട് വരെ എടുത്തു. ഞങ്ങള്‍ തയാറാക്കിവച്ചിരുന്ന എമര്‍ജന്‍സി ബാഗ് വരെ കൊണ്ടുപോയി. സ്വര്‍ണം, പണം എല്ലാം… ഞങ്ങള്‍ താമസിച്ചിരുന്നതിനടുത്ത് അഞ്ചു വീടുകളാണ് ഉണ്ടായിരുന്നത്. ആ വീടുകളില്‍ ഒരൊറ്റയാളുപോലും ഇപ്പോഴില്ല. പലരെയും കൊന്നു. ചിലരെ തട്ടിക്കൊണ്ടുപോയി. ജീവിതത്തില്‍ ഇനി നാടു കാണാന്‍ പറ്റുമെന്ന് കരുതിയില്ല. ഞങ്ങളുടെ ജീവനുപരി ഞങ്ങെള ഏല്‍പ്പിച്ച രണ്ടു ജീവനുകളുണ്ട്. അവരുടെ ജീവന്‍ കൂടി സംരക്ഷിക്കേണ്ടതുണ്ടല്ലോ എന്ന് വിചാരിച്ചപ്പോള്‍, പുറത്ത് സൈന്യം.. അപ്പോള്‍ ഒറ്റക്കരച്ചിലായിരുന്നു. സൈന്യമാണ്. നിങ്ങളെ രക്ഷപ്പെടുത്താന്‍ വന്നതാണ്. വാതില്‍ തുറക്കൂയെന്ന് അവര്‍ ഇംഗഌഷില്‍ പറഞ്ഞു. അപ്പോള്‍ മകള്‍ പറഞ്ഞു, സൈന്യമല്ല വാതില്‍ തുറക്കരുത് എന്ന്. അത് സൈന്യമായിരുന്നില്ല. പിന്നീട് ക്രൂര തയുടെ അങ്ങേയറ്റമാണ് കണ്ടത്. അവര്‍ മനുഷ്യരുടെ കഴുത്തറുത്തിട്ടു. നിങ്ങള്‍ സേഫ് അല്ല, പോകണമെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍ പറയും വരെ ഞങ്ങള്‍ ഇവിടെത്തന്നെ ഉണ്ടാകും. മീരയും സബിതയും പറഞ്ഞു.

Tags: Hamas-israel WarShocking experiences
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഗാസ നഗരം വളഞ്ഞ് ഇസ്രായേൽ സൈന്യം ; ജനങ്ങൾക്ക് പലായനം ചെയ്യാൻ അന്ത്യശാസനം ; നിർദേശം പാലിക്കാത്തവരെ ഭീകരവാദികളായി കണക്കാക്കുമെന്നും ഇസ്രയേൽ

World

ഭീഷണി ഉയര്‍ത്തുന്ന ആരെയും വെറുതെ വിടില്ലെന്ന് ഇസ്രയേല്‍

World

അൽ-അഖ്‌സ മസ്ജിദ് സമുച്ചയത്തിനുള്ളിൽ ജൂതന്മാർക്കായി പ്രാർത്ഥനാ ഇടം നിർമ്മിക്കുമെന്ന് ഇസ്രായേൽ മന്ത്രി

News

വെടിനിര്‍ത്തല്‍ കരാര്‍: മൂന്ന് ഘട്ട പദ്ധതിയില്‍ ഹമാസ് തിരുത്തലുകള്‍ വരുത്തിയെന്ന് ഇസ്രായേല്‍

World

യുദ്ധം അവസാനിപ്പിക്കാന്‍ പുതിയ പദ്ധതിയുമായി ഇസ്രായേല്‍; പുതിയ ഫോര്‍മുലയ്‌ക്ക് ബൈഡന്റെ പിന്തുണ

പുതിയ വാര്‍ത്തകള്‍

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.