തിരുവനന്തപുരം: കൊളിജിയറ്റ് എഡ്യൂക്കേഷൻ മുൻ ഡെപ്യൂട്ടി ഡയറക്ടറും ഗ്രന്ഥകാരനുമായിരുന്ന പാൽകുളങ്ങര എപിആർഎ 57 ശ്രീവിജ്ഞാനിൽ പ്രഫ. അയിലം ബാലകൃഷ്ണൻ നായർ (97) നിര്യാതനായി.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, എറണാകുളം മഹാരാജാസ് കോളജ്, പാലക്കാട് ഗവൺമെൻറ് വിക്ടോറിയ കോളജ് എന്നിവിടങ്ങളിൽ സംസ്കൃതം അധ്യാപകനായും തിരുവനന്തപുരം, തലശ്ശേരി എന്നിവിടങ്ങളിൽ ട്രെയിനിംഗ് കോളജ് പ്രിന്സിപ്പലായും സേവനം അനുഷ്ഠിച്ചിരുന്നു. കൾച്ചറൽ ആൻഡ് ലെക്സികോഗ്രാഫിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യുട്ട് (സിഎൽആർഐ) വൈസ് പ്രസിഡണ്ട് ആയിരുന്ന ബാലകൃഷ്ണൻ നായർ സംസ്കൃത ഭാഷ, സാഹിത്യം, വ്യാകരണം എന്നിവ സംബന്ധിച്ചുള്ള നിരവധി ഗവേഷണ ഗ്രന്ഥങ്ങളുടെ രചയിതാവാണ്.
ഭാര്യ: ലളിത ബി. നായർ. മക്കൾ: സന്ധ്യാ മേനോൻ, കൃഷ്ണകുമാർ (പരേതൻ ), വിദ്യാ സുരേഷ്.
മരുമക്കൾ: രാധാകൃഷ്ണമേനോൻ, സുരേഷ് കുമാർ. സംസ്ക്കാരം ഒക്ടോബർ 17 (ചൊവ്വ) ഉച്ചയ്‌ക്ക് 2.30ന് ശാന്തികവാടത്തിൽ.











