സാധാരണക്കാരന്റെ സാമ്പത്തിക ഇടപാടുകള്‍ ഇപ്പോള്‍ ഏറെയും ആശ്രയിക്കുന്നത് തപാല്‍ വകുപ്പിനെയാണ്. അങ്ങനെ മാറിയിരിക്കുന്നു കാലങ്ങളായി നിലനിന്നിരുന്ന ബന്ധത്തിന്റെ വിശ്വാസം. നിക്ഷേപ പദ്ധതികളില്‍ ജനങ്ങള്‍ ഏറെയും വിശ്വസിക്കുന്നത് നിലവില്‍ തപാല്‍ വകുപ്പിനെയാണ്. ബാങ്കിംഗ് മേഖലയില്‍ വന്‍ മുന്നേറ്റം നടത്താന്‍ തപാല്‍ വകുപ്പിന് സാധിച്ചിരിക്കുന്നു. ഏറെയും കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍.
സാധാരണ ജനങ്ങളുടെ സാമ്പത്തിക ആവശ്യത്തിനനുസരിച്ചുള്ള വ്യത്യസ്ത തരത്തിലുള്ള പദ്ധതികള്‍ തപാല്‍ വകുപ്പ് അവതരിപ്പിച്ചിട്ടുണ്ട്. സേവിംഗ്സ് അക്കൗണ്ട്സിന്റെ വിവിധ പദ്ധതികള്‍ തന്നെ നിലവിലുണ്ട്.
തപാല്‍ വകുപ്പിന്റെ സേവിംഗ് അക്കൗണ്ട്സിന്റെ നിയമങ്ങളില്‍ മൂന്ന് സുപ്രധാന മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് കേന്ദ്ര ധനമന്ത്രാലയം.
1. അക്കൗണ്ട് ഉടമകളുടെ എണ്ണം വര്‍ധിപ്പിച്ചു
പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടില്‍, ജോയിന്റ് അക്കൗണ്ട് ഉടമകളുടെ പരമാവധി എണ്ണം രണ്ട് ആയിരുന്നു. എന്ന് ഇത് പുതിയ ഭേദഗതി പ്രകാരം മൂന്നുപേരെ ചേര്‍ക്കാം.
2. പണം പിന്‍വലിക്കല്‍
പണം പിന്‍വലിക്കാനുള്ള പ്രക്രിയയില്‍ ഇനി ഉപയോഗിക്കേണ്ടത് ഫോം രണ്ടിന് പകരം ഫോം മൂന്നാണ്. 50 രൂപയില്‍ കൂടുതലുള്ള പണം പിന്‍വലിക്കലുകള്‍ക്ക് ഫോം 3 പൂരിപ്പിച്ച് നല്‍കുകയും പാസ്ബുക്ക് ഹാജരാക്കുകയും വേണം.സാധാരണപോലെ തന്നെ ചെക്ക് വഴിയും ഓണ്‍ലൈന്‍ വഴിയും പണം പിന്‍വലിക്കാന്‍ സാധിക്കും.
3. ഇനി നിക്ഷേപങ്ങളുടെ പലിശ കണക്കാക്കുന്നത്
പോസ്റ്റ് ഓഫിസ് നിക്ഷേപ നിയമത്തില്‍ വന്ന മറ്റൊരു സുപ്രധാന മാറ്റം പലിശ നിരക്കിലാണ്. പ്രതിവര്‍ഷം 4% എന്ന നിരക്കില്‍ കണക്കാക്കുന്ന പലിശ നിരക്ക് ഇനി ഓരോ വര്‍ഷവും അവസാനം ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകും.
അവസാന മാസത്തെ പത്താം ദിവസത്തിന്റേയും അവസാന ദിവസത്തിന്റേയും ഇടയിലുള്ള ഏറ്റവും കുറഞ്ഞ ബാലന്‍സ് കണക്കാക്കിയാകും പലിശ നിരക്ക്.
അക്കൗണ്ട് ഉടമ മരണപ്പെട്ടാല്‍, അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് മുന്‍പുള്ള മാസം മാത്രമേ പലിശ ലഭിക്കുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: