Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സക്ഷമയുടെയും മ്യൂസിയം വകുപ്പിന്റെയും നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്ക് മ്യൂസിയത്തും മൃഗശാലയിലും സൗജന്യ സന്ദര്‍ശനം ഒരുക്കി

മ്യൂസിയം വകുപ്പിന്റെ സഹകരണത്തോടെ തലസ്ഥാനത്തെ നൂറില്‍ അധികം കുട്ടികള്‍ക്കാണ് മ്യൂസിയവും മൃഗശാലയും സൗജന്യമായി കാണാന്‍ അവസരമൊരുക്കിയത് ചലച്ചിത്ര താരം ജിബിന്‍ ഗോപിനാഥ് കുട്ടികളുടെ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2023, 03:58 pm IST
in Kerala

കണ്‍നിറയെ കാഴ്ചകള്‍ കണ്ടു മനം നിറയുന്ന ചിരിയുമായി ഭിന്നശേഷി കുട്ടികള്‍ സക്ഷമയുടെ നേതൃത്വത്തില്‍ മ്യൂസിയം കാണാനെത്തി. മ്യൂസിയം വകുപ്പിന്റെ സഹകരണത്തോടെ തലസ്ഥാനത്തെ നൂറില്‍ അധികം കുട്ടികള്‍ക്കാണ് മ്യൂസിയവും മൃഗശാലയും സൗജന്യമായി കാണാന്‍ അവസരമൊരുക്കിയത് ചലച്ചിത്ര താരം ജിബിന്‍ ഗോപിനാഥ് കുട്ടികളുടെ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു.

തിരുവനന്തപുരം: രാവിലെ മുതല്‍ തന്നെ രക്ഷകര്‍ത്താക്കളുടെ തോളില്‍ കയറിയും വീല്‍ ചെയറുകളിലുമായി കുട്ടികള്‍ മ്യൂസിയത്തിന്റെ കവാടത്തിലേക്ക് എത്തിയിരുന്നു പിന്നാലെ പരസ്യ ചിത്രങ്ങളിലൂടെയും ചലച്ചിത്രങ്ങളിലൂടെയും ഏറെ പരിചിതനായ കുട്ടന്‍ പിള്ള പോലീസ് എന്ന ജിബിന്‍ ഗോപിനാഥ് എത്തി തിരശീലയില്‍ കാണുന്ന താരത്തെ കണ്മുന്നില്‍ കണ്ടതിന്റെ ആവേശത്തിലായി കുട്ടികള്‍.

കാഴ്ചകള്‍ തേടിയുള്ള കുട്ടികളുടെ യാത്ര താരം ഫ്‌ലാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ സക്ഷമ ജില്ലാ സെക്രട്ടറി സുരേഷ്‌കുമാര്‍ അധ്യക്ഷനായിരുന്നു. സക്ഷമ ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കൃഷ്ണകുമാര്‍ ആര്‍, അജികുമാര്‍ എസ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. പിന്നാലെ കുട്ടികളുടെ വീല്‍ ചെയറും ഉരുട്ടി താരവും സംഘടകരും കാഴ്ചകളുടെ ലോകത്തിലേക്ക്.

ചിത്രത്തിലും മറ്റും കണ്ടിരുന്ന കുരങ്ങും കരടിയും വിവിധ തരം പക്ഷികളെയുമൊക്കെ കണ്മുന്നില്‍ കണ്ടതിന്റെ ആവേശത്തിലായി കുട്ടികള്‍. പലപ്പോഴും നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങി കൂടാന്‍ വിധിക്കപ്പെട്ട തങ്ങളുടെ ജീവിതത്തില്‍ ഒരുപാടു സന്തോഷം നല്‍കുന്നതാണ് ഈ യാത്ര എന്ന് കുട്ടികളും, കുട്ടികളുടെ സന്തോഷത്തിനായി സക്ഷമയുടെ വ്യത്യസ്തമായ കൂട്ടായ്‌മക്ക് മനം നിറയെ ആശസകള്‍ നേര്‍ന്ന് രക്ഷിതാക്കളും.

കാഴ്ചകളുടെ വസന്തം ആവോളം ആസ്വദിച്ച് കുട്ടികള്‍ മൃഗശാലയുടെ പടികളിറങ്ങുമ്പോള്‍ കണ്ണുകളിയില്‍ എന്തെന്നില്ലാത്ത തിളക്കം. ഏറെനാളിനുശേഷം പുറത്തേക്ക് കൂട്ടുകാരുമായി ഒരുമിച്ചിറങ്ങിയതിന്റെ സന്തോഷത്തിലായിരുന്നു കുട്ടികളെല്ലാം. സമൂഹത്തിലെ എല്ലാ മേഖലയിലും പെടുന്ന ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സക്ഷമ. സമൂഹത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് തുല്യത ഉറപ്പുവരുത്തുവാന്‍ നിരവധി പരിപാടികളാണ് നടപ്പിലാക്കി വരുന്നത്.

ഇതിന്റെ ഭാഗമായിട്ടാണ് തിരുവനന്തപുരം ജില്ലയിലെ നൂറിലധികം ഭിന്നശേഷി കുട്ടികള്‍ക്ക് തിരുവനന്തപുരം മൃഗശാല സന്ദര്‍ശിക്കുവാന്‍ അവസരം ഒരുക്കിയത്. സംസ്ഥാന വനം വകുപ്പും മൃഗശാല ഡിപ്പാര്‍ട്ട്‌മെന്റുമായി സഹകരിച്ചു കൊണ്ടാണ് കുട്ടികള്‍ക്ക് സൗജന്യമായി മൃഗശാല സന്ദര്‍ശിക്കുവാനുള്ള അവസരം. മൃഗശാല സന്ദര്‍ശിച്ചതിനു ശേഷം റേഡിയോ പാര്‍ക്കില്‍ ചേര്‍ന്ന സംഗമം കുട്ടികള്‍ക്ക് അവരുടെ അനുഭവങ്ങള്‍ പങ്കുവയ്‌ക്കാനുള്ള വേദിയായി മാറി.

കൂടാതെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സമ്മാനങ്ങളും വിതരണം ചെയ്തു. ഒടുവില്‍ ഉച്ചഭക്ഷണവും കഴിച്ചാണ് എല്ലാവരും മടങ്ങിയത്. ചടങ്ങിന് സക്ഷമ ജില്ലാ ട്രഷറര്‍ മിനി, സംസ്ഥാന പ്രചാര്‍ പ്രമുഖ് വിനയന്‍, സക്ഷമ സംസ്ഥാന സമതി അംഗം സന്തോഷ്, സക്ഷമയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകന്‍ വിനോദ്, മ്യൂസിയം പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags: Sakshama
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊല്ലം പുതിയകാവ് സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന സക്ഷമ സംസ്ഥാന വാര്‍ഷിക യോജനാ ബൈഠക്കില്‍ നിന്ന്‌
Kollam

സക്ഷമ സംസ്ഥാന യോജനാ ബൈഠക്ക് സംഘടിപ്പിച്ചു

2019 എറണാകുളം ബിടിഎച്ചില്‍ നടന്ന ചടങ്ങില്‍ ശ്രീനിവാസന് സക്ഷമയുടെ ആദരവ് അന്നത്തെ സംസ്ഥാന അധ്യക്ഷന്‍ എന്‍.ആര്‍. മേനോന്‍ സമര്‍പ്പിക്കുന്നു
Kerala

അണയാത്ത ദീപ്ത സ്മരണ: സക്ഷമ

Kerala

ലോക ദിവ്യാംഗ ദിനാചരണം; സക്ഷമ കുടുംബസംഗമം നടത്തും

ജന്മഭൂമി സൂവര്‍ണ ജൂബിലി വേദിയില്‍ സക്ഷമയുടെ കലാവിരുന്ന്‌
Kerala

സക്ഷമ കലാഞ്ജലി; ഈശ്വരന്‍ തൊട്ട പ്രതിഭകളുടെ വിരുന്ന്

Kerala

സക്ഷമയുടെ ഓട്ടിസം ബോധവല്‍ക്കരണ ദിനാചരണം സംസ്ഥാന തല ഉദ്ഘാടനം ഗവര്‍ണര്‍ നിര്‍വ്വഹിച്ചു

പുതിയ വാര്‍ത്തകള്‍

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.