ഡോ. കെ. മുരളീധരന് നായര്‍
വെള്ളയമ്പലം
പണ്ടുകാലത്ത് കാരണവന്മാര് ഉപയോഗിച്ചിരുന്ന കോളാമ്പി, കാല്പ്പെട്ടി, ഇസ്തിരിപ്പെട്ടി, വളരെയധികം പഴക്കമുള്ള കട്ടിലുകള്‍, കലമാന്‍ കൊമ്പുകള്‍, പോത്തിന്റെ കൊമ്പുകള്‍ എന്നിവ ഇപ്പോള്‍ വലിയ വിലകൊടുത്തുവാങ്ങി പുതിയ വീടിന്റെ ഡ്രോയിങ് ഹാളില്‍ അലങ്കരിച്ച് പ്രദര്ശിപ്പിക്കുന്നുണ്ട.് ഇത് ശരിയാണോ?
വടികൊടുത്ത് അടി വാങ്ങുക എന്നൊരു പഴഞ്ചൊല്ലുണ്ട.് ഈവക കാര്യങ്ങള്‍ ചെയ്യുന്നത് അതിന് തുല്യമാണ്. വളരെ ഐശ്വര്യപൂര്‍ണ്ണമായ അന്തരീക്ഷത്തില്‍ കഴിഞ്ഞുവരുന്ന കുടുംബം പുരാവസ്തുക്കളോടുള്ള കമ്പം കാരണം ഇവ വാങ്ങി വീടിനുള്ളില്‍ സ്ഥാപിച്ചാല്‍ വീടിനുള്ളില്‍ ലക്ഷ്മീ കടാക്ഷം നഷ്ടപ്പെടും.
കോളാമ്പി, പണ്ടത്തെ കാരണവന്മാര് മുറുക്കിത്തുപ്പിയിരുന്ന ഓട്ടുപാത്രമാണ.് അതുപോലെ കലമാന്‍ കൊമ്പും പോത്തിന്റെ കൊമ്പും പണ്ടുകാലത്തെ പ്രതാപത്തിന്റെ പ്രതീകങ്ങളായിരുന്നു. അവയെല്ലാം കാലഹരണപ്പെട്ട കുടുംബത്തില്‍നിന്നും ഇളക്കി നമ്മുടെ കുടുംബത്തില്‍ പ്രതിഷ്ഠിച്ചാല്‍ ഗുണത്തെക്കാള്‍ ദോഷം സംഭവിക്കും. അതു
പോലെ പണ്ടത്തെ കട്ടിലുകള്‍ തൂക്കുമഞ്ചങ്ങള് എന്നിവയെല്ലാം ശാപമേറ്റ തറവാടുകളില്‍ നിന്ന് വിലകൊടുത്തുവാങ്ങി നമ്മുടെ വീട്ടില്‍ കയറ്റുന്നത് എല്ലാവിധത്തിലുള്ള വിനാശത്തിനും കാരണമാകും.
ശബരിമലയില്‍ ‘വാസ്തുശാസ്ത്രവിജ്ഞാന പീഠം’ സമര്‍പ്പിച്ച പുനക്രമീകരണ നിര്‍ദേശങ്ങളെക്കുറിച്ച് പറയാമോ?
പൗരാണികമായി പ്രാധാന്യമുള്ള ശബരിമല ക്ഷേത്രവും പതിനെട്ടാം പടിയും ഒരു പാറപ്പുറത്ത് ശരിയായ ഭൗമോര്ജ്ജ മണ്ഡലത്തിലാണ് സ്ഥിതി ചെയ്യുന്നത് . ആയതിനാല്‍ പതിനെട്ടാം പടിക്ക് അളവുകളില്‍ മാറ്റം വരുത്തുന്നത് ഒരിക്കലും ശാസ്ത്രവിധിക്ക് നിരക്കുന്നതല്ല. അതേസമയം ഇന്ന് വാസ്തുതത്ത്വപരമായും ഭക്തജനസൗകര്യാര്ത്ഥവും ചൈതന്യത്തിന് കോട്ടം വരാതെയും വരുത്തേണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെയും മാറ്റങ്ങളെയും കുറിച്ച് വാസ്തുശാസ്ത്രവിജ്ഞാനപീഠത്തിന്റെ ആഭിമുഖ്യത്തില്‍ 18 നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട.് അവ ദേവസ്വം ബോര്‍ഡിന്റെ സജീവ പരിഗണനയിലാണ്.
വാസ്തു ദോഷം ഉള്ള വീട് എങ്ങനെ മനസ്സിലാക്കാന്‍ സാധിക്കും? ഇത് പരിഹരിക്കുവാന്‍ സാധിക്കുമോ?
തീര്‍ച്ചയായും വീടിന്റെ വാസ്തുദോഷം പരിഹരിക്കുവാന്‍ സാധിക്കും. ശരിയായി വാസ്തുശാസ്ത്രം പഠിച്ച ഒരു വാസ്തുപണ്ഡിതന് വീട്ടില്‍ കാല് വച്ചാല്‍ തന്നെ അവിടെ നിന്ന് ലഭ്യമാകുന്ന എനര്‍ജി ലെവല്‍ എത്രത്തോളം പോസിറ്റീവും നെഗറ്റീവുമാണെന്ന് മനസ്സിലാക്കാനാകും. അതിന്റെ വെളിച്ചത്തിലായിരിക്കും ആ ഗൃഹത്തില്‍ വേണ്ട മാറ്റങ്ങള്‍
നിര്‍ദ്ദേശിക്കുന്നത്.
വീട് പണിയുമ്പോള്‍ ഏതെല്ലാം ഭാഗത്താണ് കൂടുതല്‍ സ്ഥലം വിടേണ്ടത?്
വീടുപണിയുമ്പോള്‍ കിഴക്കും വടക്കും കൂടുതല്‍ സ്ഥലം വിടുകയും തെക്കുംപടിഞ്ഞാറും കുറച്ചു സ്ഥലം മാത്രം വിടുകയും ചെയ്യണം. ഉത്തരായനം, ദക്ഷിണായനം എന്ന കണക്കില്‍ സൂര്യകിരണങ്ങള്‍ വടക്കും കിഴക്കും കൂടുതലായി കിട്ടുന്നത് വേണ്ടിയാണ്.
വീടിനോടു ചേര്‍ന്ന് സ്ഥലം വാങ്ങുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?
നിലവിലുള്ള വീടിന്റെ കോമ്പൗണ്ടിനോടു ചേര്‍ന്ന് സ്ഥലം വാങ്ങുമ്പോള്‍ വടക്കുഭാഗത്തും കിഴക്കുഭാഗത്തും സ്ഥലം കൂട്ടിച്ചേര്‍ക്കുന്നത് നല്ലതാണ്. എന്നാല്‍ പഴയ കല്ലറകള്‍, ഉപയോഗശൂന്യമായി കിടക്കുന്ന പൊട്ടക്കിണറുകള്‍ എന്നിവ ഉണ്ടെങ്കില്‍ പ്രസ്തുത ഭൂമി വാങ്ങി ചേര്‍ക്കുന്നത് നല്ലതല്ല. ഭൂമിയുടെ തറനിരപ്പിനേക്കാള്‍ കിഴക്കും വടക്കും വളരെ ഉയരത്തിലാണ് വാങ്ങുവാന്‍ ഉദ്ദേശിക്കുന്ന ഭൂമി സ്ഥിതിചെയ്യുന്നതെങ്കിലും ഒഴിവാക്കുന്നതാണ് നല്ലത്.
ബംഗ്ലാവുകള്‍ പണിയുമ്പോള്‍ കാവല്‍ക്കാരന്റെ സ്ഥാനം എവിടെയായിരിക്കണം?
കിഴക്ക് ദര്‍ശനമായി നില്ക്കുന്ന വീടിന്റെ തെക്കുകിഴക്ക് അഗ്നികോണിലും പടിഞ്ഞാറു ദര്‍ശനമായി നില്ക്കുന്ന വീടിന്റെ വടക്കുപടിഞ്ഞാറ് വായുകോണിലും തെക്ക് ദര്‍ശനമായി നില്ക്കുന്ന വീടിന്റെ തെക്കു കിഴക്കു ഭാഗത്തും വടക്ക് ദര്‍ശനമായി നില്ക്കുന്ന വീടിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തും കാവല്ക്കാരന് സ്ഥാനം നല്‍കാം. ചിലര്‍ ഹിന്ദു ദൈവങ്ങളില്‍ പലരുടെയും വിഗ്രഹങ്ങള്‍ ഗേറ്റിന്റെ തൂണുകളില്‍ കാവല്‍ക്കാരായി വയ്ക്കാറുണ്ട.് ഇത് വീടിന് സര്‍വ്വദോഷങ്ങളും ക്ഷണിച്ചുവരുത്തും.
ഒരു വീടിനകത്തെ തറലെവല്‍ പൊങ്ങിയും താണും വരുന്നത് നല്ലതാണോ?
ഒരു വീടിന്റെ പൂമുഖം മുതല്‍ അടുക്കള വരെ ഒരേ ലെവലില്‍ വരുന്നതാണ് ഐശ്വര്യം. ആധുനികരീതിയില്‍ പണികഴിപ്പിക്കുന്ന ഇപ്പോഴത്തെ പല കെട്ടിടങ്ങള്‍ക്കും ഡ്രോയിങ് ഹാള്‍, ലിവിങ് ഹാള്‍ എന്നിവ പല തട്ടുകളാക്കാറുണ്ട.് കൂടാതെ മധ്യഭാഗം കുഴിച്ച് അവിടെ വാട്ടര്‍ ഫൗണ്ടനും സ്ഥാപിക്കാറുണ്ട.് ഇങ്ങനെയുള്ള ഭവനങ്ങള്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളായും ഗസ്റ്റ് ഹൗസുകളായും ഒരുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ കുടുംബത്തിന് സ്ഥിരമായി വസിക്കുന്നതിന് പറ്റിയതല്ല. ആരംഭഘട്ടത്തില്‍ ഇങ്ങനെയുള്ള ഗൃഹങ്ങള്‍ വലിയ കുഴപ്പങ്ങള്‍ ഉണ്ടാക്കില്ല. കാലക്രമേണ കുടുംബത്തിനകത്ത് മനസ്സമാധാനമില്ലാത്ത അന്തരീക്ഷം എല്ലാതരത്തിലും ഉണ്ടാകും.
തെക്ക് ദര്‍ശനമുള്ള വീടിനെ ഗുണങ്ങളും ദോഷങ്ങളും എന്തെല്ലാമാണ്?
പൊതുവേ തെക്കോട്ട് ദര്‍ശനം കൊടുക്കുവാന്‍ പലര്‍ക്കും ഭയമാണ്. തെക്ക് യമദിക്കായാണ് കണക്കാക്കുന്നത.് ഭീകരമായ അന്ധവിശ്വാസങ്ങള്‍ ഈ ദിക്കിനെ സംബന്ധിച്ച് നിലനില്‍ക്കുന്നുണ്ട.് ഇത് തെറ്റാണ്. തെക്ക് ദിക്ക് വളരെയധികം പ്രയോജനം നല്കുന്ന ഒന്നാണ്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ തെക്കുദര്ശനമുള്ള വീടിന്റെ പ്രധാനവാതില്‍ ഉച്ചസ്ഥാനത്തുതന്നെ കൊടുക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം സാമ്പത്തികമായും ദാമ്പത്യപരമായും തെക്ക്ദര്ശനമുള്ള വീട് ഐശ്വര്യകരമാണ്. എന്നാല്‍ തെക്ക് ദര്‍ശനമായ വീട്ടില്‍ നിന്ന് താഴ്ചയില്‍ ഇറങ്ങിപ്പോകുന്നതും തെക്കോട്ട് ചരിഞ്ഞു കിടക്കുന്നതുമായ ഭൂമി നന്നല്ല. വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ സമാന്തരമായി പൊതുവഴിയിലേക്ക് നടന്നു പോകാനുള്ള ചുറ്റുപാട് ഉണ്ടായിരിക്കണം. തെക്ക് ദര്‍ശനമുള്ള വീടിന് തെക്കുകിഴുഭാഗത്ത് കാര്‍പോര്‍ച്ച് കൊടുക്കുന്നത് ഐശ്വര്യകരമാണ്. പ്രധാന കിടപ്പുമുറി തെക്ക്പടിഞ്ഞാറ് ഭാഗത്ത് കൊടുക്കാന്‍ ശ്രദ്ധിക്കണം. തെക്ക് ദര്‍ശനമുള്ള വീടിന് അടുക്കള വടക്കുകിഴക്കു ഭാഗത്തോ വടക്കുപടിഞ്ഞാറു ഭാഗത്തോ കൊടുക്കാന്‍ ശ്രദ്ധിക്കണം. ഡൈനിങ് ഹാള്‍ സൂര്യപ്രകാശം കൂടുതല്‍ കിട്ടുന്ന കിഴക്കു ഭാഗത്തോ പടിഞ്ഞാറു ഭാഗത്തോ ആയിരിക്കണം. വീടിന്റെ അകത്തെ പടികള്‍ മധ്യഭാഗം ഒഴിവാക്കി പടിഞ്ഞാറോട്ട് നോക്കി കയറുന്ന രീതിയില്‍ പ്രദക്ഷിണമായി പണിയുക. രണ്ടാമത്തെ നില പണിയുമ്പോള്‍ തെക്ക് ദര്‍ശനമുള്ള വീടിന്റെ വടക്ക് കിഴക്കേ മൂലഭാഗം ബാല്‍ക്കണി ആയിട്ടോ അതല്ലെങ്കില്‍ തുറസ്സായോ ഇടുന്നത് നല്ലതാണ.് ചുറ്റു മതില് കെട്ടുമ്പോള്‍ കിഴക്കും വടക്കും ഉള്ളതിനേക്കാള്‍ മറ്റേത് ദിക്കിനേക്കാളും തെക്കുദിക്ക് ഐശ്വര്യപ്രദമായിരിക്കും.
വീടിന്റെ ഉമ്മറത്ത് തൂക്കുവിളക്ക് സ്ഥാപിക്കുന്നതോ ലക്ഷ്മീവിളക്ക് കൊളുത്തുന്നതോ ഉത്തമം?
കേരളത്തിന്റെ പലഭാഗത്തും പണ്ടുകാലം മുതലേ വീടിന്റെ ഉമ്മറത്ത് തൂക്കുവിളക്ക് ഉപയോഗിച്ചിരുന്നു. കൂടാതെ പൂജാമുറിയില്‍ വിളക്ക് കത്തിച്ചശേഷം പൂമുഖത്ത് നിലവിളക്ക് കൊളുത്തിവയ്ക്കുക പതിവായിരുന്നു. എന്നാല്‍ പൂജാമുറിയുള്ള വീടാണെങ്കില്‍ രാവിലെയും വൈകുന്നേരവും കിഴക്കോട്ടും പടിഞ്ഞാറോട്ടും തീനാളം വരത്തക്കവിധത്തില്‍ വിളക്ക് കത്തിക്കുകയും സന്ധ്യാസമയത്ത് ലക്ഷ്മീവിളക്ക് കത്തിച്ച് ഒരു തട്ടത്തില്‍ വച്ച് തീനാളം പടിഞ്ഞാറോട്ട് വരത്തക്കവിധത്തില്‍ പൂമുഖവാതിലിന് സമീപം വയ്ക്കുകയും ചെയ്യുന്നത് ഐശ്വര്യപ്രദമാണ.് വീട്ടിലെ കുടുംബിനിയും കുടുംബത്തിലെ പെണ്‍കുട്ടികളും ഇത് ചിട്ടയോടെ ചെയ്യുന്നത് വീടിന് സര്‍വ്വൈശ്വര്യങ്ങളും സമ്മാനിക്കും.
അനുഭവം… സാക്ഷ്യം…
കൊല്ലം ചവറയില്‍ കടല്‍ത്തീരത്തു നിന്നും 800 മീറ്റര്‍ അകലെയുള്ള 20 സെന്റ് ഭൂമി. ദീര്ഘചതുരമായിട്ടാണ് ഭൂമിയുടെ കിടപ്പ്. (കിഴക്കുപടിഞ്ഞാറ്). ഈ സ്ഥലത്ത് പടിഞ്ഞാറുഭാഗത്തായി 1100 സ്ക്വയര്‍ ഫീറ്റ് ഉള്ള ഒരു വീട് പണിഞ്ഞു. പടിഞ്ഞാറു ഭാഗത്തു മാത്രമേ മതില് കെട്ടിയിട്ടുള്ളൂ. ബാക്കിയുള്ള മൂന്നു ഭാഗവും താല്‍ക്കാലികമായി അതിരുകള്‍ തിരിച്ചിട്ടുണ്ട.് ഇവിടുത്തെ പ്രശ്നം പകല്‍ ചില പ്രത്യേക സമയങ്ങളില്‍ പെട്ടെന്ന് തന്നെ ഒരു കാറ്റു വരികയും വീടിന്റെ മുന്‍ഭാഗത്തുള്ള മണല്‍ ചുഴറ്റി പൊങ്ങി കൃത്യമായ വീടിനുള്ളിലേക്ക് അടിച്ചു പറപ്പിക്കുകയും ചെയ്യും എന്നതായിരുന്നു. ഇത് സ്ഥിരമായി സംഭവിക്കുമായിരുന്നു. പലരും ഇത് പിശാചിന്റെ ശല്യമാണെന്നും മന്ത്രവാദിയെ വിളിച്ച് പൂജകള്‍ ചെയ്യിക്കണം എന്നും പറഞ്ഞു. അതുപ്രകാരം വീട്ടുകാര്‍ പൂജകള്‍ ചെയ്യിച്ചു. പക്ഷേ അതുകൊണ്ടൊന്നും പരിഹാരമുണ്ടായില്ല.
ഈ സ്ഥലത്തേക്ക് എന്നെ ക്ഷണിച്ചു. ഞാന്‍ പോയി വീടും സ്ഥലവും പരിശോധിച്ചു. വീടിനകത്ത് വാസ്തുപരമായ കുഴപ്പങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. ഈ കാറ്റു വരുന്നത് ഒന്ന് കാണണം എന്നാഗ്രഹിച്ചു. പക്ഷേ അത് സാധിച്ചില്ല. ഞാന്‍ ചുറ്റും നടന്ന് കാറ്റിന്റെ ഗതിയെ സംബന്ധിച്ച് വിലയിരുത്തി. അതിനുശേഷം പടിഞ്ഞാറ് ഭാഗത്ത് മതില് ഉള്ളതുപോലെ വടക്കുപടിഞ്ഞാറും മതില് കെട്ടാനും വീടിന്റെ കിഴക്കുഭാഗത്ത് 15 അടി വെച്ച് ക്രോസ് ആയി തെക്കും വടക്കും മുട്ടത്തക്ക രീതിയില്‍ ഒരു മതില് കെട്ടാനും നിര്‍ദ്ദേശിച്ചു. ഏറെ താമസിയാതെ അവര്‍ അത് ചെയ്തു. ചുറ്റുമതില്‍ കെട്ടിയശേഷം നേരത്തെ ഉണ്ടായിരുന്ന മണല്‍ ചുറ്റി അടിക്കുന്ന പ്രതിഭാസം ഇവരുടെ കോമ്പൗയിന് വളരെ അകലെയായി മാറി. തെക്കു പടിഞ്ഞാറന്‍ കാറ്റും വടക്കു പടിഞ്ഞാറന്‍ കാറ്റും സമന്വയിക്കുന്ന ചില സ്ഥലങ്ങളില്‍ ഇങ്ങനെയുള്ള പ്രതിഭാസം ഉണ്ടാകാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: