തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് അടുത്തവര്‍ഷം മെയ്-ഡിസംബര്‍ മാസത്തോടെ ചരക്കു നീക്കം പൂര്‍ണ്ണ സജ്ജമാകുമെന്ന് അദാനി വിഴിഞ്ഞം പോര്‍ട്ട് സിഇഒ രാജേഷ് കുമാര്‍ ഝാ. 2024 മെയ് മാസത്തില്‍ പോര്‍ട്ട് കമ്മീഷന് ചെയ്യും. അതിനുശേഷം ഡിസംബറോടുകൂടി ചരക്ക് നീക്കത്തിനുള്ള കമ്മീഷനിംഗും നടക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
90 ശതമാനം കാര്‍ഗോ സംവിധാനവും കടല്‍ മാര്‍ഗമാണ് നടക്കുക. 10 ശതമാനം മാത്രമെ റെയില്‍, ഹൈവേ മാര്‍ഗ്ഗങ്ങളിലൂടെ ഉണ്ടാകൂ. മയക്കുമരുന്ന്, ലഹരിയുടെ വിപണനം, കള്ളക്കടത്ത് തുടങ്ങിയ പ്രവര്‍ത്തികള്‍ നിയന്ത്രിക്കാന്‍ കോസ്റ്റുഗാര്‍ഡ് ഉള്‍പ്പെടെയുള്ള ഉദേ്യാഗസ്ഥരുടെ സഹായം വിഴിഞ്ഞത്തുണ്ടാകും. ബാക്ക് ബാലന്‍സ് വാട്ടര്‍ സംബന്ധിച്ചുള്ള പരിസ്ഥി പ്രശ്നങ്ങള്‍ ഉണ്ടാകാതിരക്കാനുള്ള എല്ലാ കരുതലുകളും പോര്‍ട്ട് സ്വീകരിച്ചിട്ടുണ്ട്.
ഒന്നാംഘട്ട നിര്‍മ്മാണം ആണ് ഇപ്പോള്‍ പൂര്‍ത്തിയായത്. 3100 മീറ്റര്‍ ബ്രേക്ക് വാട്ടര്‍, ഒരുവര്‍ഷം ഒരു മില്ല്യന്‍ ടിഇയു കണ്ടെയിനറുകള്‍ കൈകാര്യം ചെയ്യാനുള്ള ബെര്‍ത്ത്, 800 മീറ്റര്‍ ദൂരത്തില്‍ കണ്ടെയ്നര്‍ ബെര്‍ത്ത്, കാര്‍ഗോക്കായി 8 ക്വെ ക്രെയിന്‍സ്, 24 ക്രെയിന്‍ യാര്‍ഡുകള്‍, മറൈന്‍ ക്രാഫ്ട്സ്, 800 മീറ്റര്‍ നീളവും 500 മീറ്റര്‍ വീതിയുമുള്ള കണ്ടെയ്നര്‍ യാര്‍ഡ്, ഫിഷിംഗ് ഹാര്‍ബര്‍ എന്നിവയാണ് പൂര്‍ത്തിയായത്. തുറമുഖ നിര്‍മ്മാണത്തിനായി കേരളത്തില്‍ ഏഴ് ക്വാറികള്‍ ഏറ്റെടുത്തു. കൂടാതെ തമിഴ്നാട്ടില്‍ നിന്നും നിര്‍മ്മാണ വസ്തുക്കള്‍ എത്തിച്ചു. രണ്ടാം ഘട്ടത്തില്‍ കണ്ടൈനര്‍ ബെര്‍ത്തിന്റെ നീളം 400 മീറ്റര്‍ വര്‍ദ്ധിപ്പിച്ച് ബെര്‍ത്തിന്റെ ക്ഷമത 1.50 മില്ല്യന്‍ ടിഇയു ആയി ഉയര്‍ത്തും. മൂന്നാംഘട്ടത്തില്‍ ബ്രേക്ക് വാട്ടര്‍ നീളം 720 മീറ്ററും ബെര്‍ത്ത് 400 മീറ്ററും വര്‍ദ്ധിപ്പിക്കും. ഇതോടെ 2.2 മില്ല്യന്‍ ടിഇയു ആയി കണ്ടൈനര്‍ ബെര്‍ത്തിന്റെ ക്ഷമത ഉയരും. നാലാംഘട്ടത്തില്‍ 400 മീറ്റര്‍ അഡീഷവല്‍ ബെര്‍ത്ത് കൂടി നിര്‍മ്മിക്കുന്നതോടെ കണ്ടൈനര്‍ ബെര്‍ത്തിന്റെ ക്ഷമത 3 മില്ല്യന്‍ ടിഇയു ആയി ഉയര്‍ത്തും.
ആദ്യ ചരക്കുകപ്പല്‍ ‘ഷെന്‍ഹുവ’ തീരത്തെത്തി. സുരക്ഷ പരിശോധന പുരോഗമിക്കുകയാണ്. എട്ട് ചരക്ക് കപ്പല്‍ തുടര്‍ച്ചയായി വിഴിഞ്ഞത്ത് എത്തും. രാജ്യത്താകമാനം 14 പോര്‍ട്ടുകളും മറ്റ് രാജ്യങ്ങളിലെ പോര്‍ട്ടുകളും അദാനി ഗ്രൂപ്പിന്റെ മേല്നോട്ടത്തിലുണ്ട്. അതിനാല്‍തന്നെ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ അദാനി ഗ്രൂപ്പിനാകുമെന്ന് സര്‍ക്കാരിന് ഉറപ്പ് നല്കുന്നു. ടൂറിസം, ഹോസ്പിലിറ്റി മേഖലകളള്ക്ക് അനുയോജ്യ പ്രദേശമാണ് വിഴിഞ്ഞം. പ്രദേശവാസികള്‍ക്കുള്ള പ്രത്യേക പരിഗണ സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. സമയ ബന്ധിതമായി വൈയിബിലിറ്റി ഗ്യാപ് ഫണ്ട് ലഭിക്കും എന്നാണ് പ്രതീക്ഷയെന്നും രാജേഷ് കുമാര്‍ ഝാ പറഞ്ഞു.
അദാനി പോര്‍ട്ട് ഉേദ്യാഗസ്ഥരായ അനില്‍ ബാലകൃഷ്ണന്, സുശീല്‍ നായര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: