ചെന്നൈ: സുപ്രീംകോടതി പോലും ജാമ്യാപേക്ഷ വെട്ടിക്കളഞ്ഞ കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസിലെ പ്രതികളെ വിട്ടയക്കാന്‍ ഡിഎംകെ സര്‍ക്കാര്‍ ശ്രമിക്കുന്നതായി ബിജെപി നേതാവ് അണ്ണാമലൈ.
“1998 ഫിബ്രവരിയിലാണ് കോയമ്പത്തൂരില്‍ റാഡിക്കല്‍ ഇസ്ലാമിക് മൗലികവാദികള്‍ സ്ഫോടനം നടത്തിയത്. 58 പേര്‍ കൊല്ലപ്പെട്ടു. 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അന്ന് ജാമ്യാപേക്ഷയുമായി ചില പ്രതികള്‍ ചെന്നപ്പോള്‍ സുപ്രീംകോടതി തന്നെ ഇവരുടെ ജാമ്യാപേക്ഷ വെട്ടിക്കളയുകയായിരുന്നു.” – അണ്ണാമലൈ പറഞ്ഞു.
“ജീവപര്യന്തത്തടവുകാരായി ജയിലില്‍ കഴിയുന്ന ഇവരെ മോചിപ്പിക്കാനാണ് ഇപ്പോള്‍ തമിഴ്നാട് നിയമസഭയില്‍ ഡിഎംകെ സര്‍ക്കാര്‍ ചര്‍ച്ച തുടങ്ങിയിരിക്കുന്നത്. 1998ലെ ബോംബ് സ്ഫോടനത്തിന്റെ മുറിവുണങ്ങും മുന്‍പേ കഴിഞ്ഞ വര്‍ഷം വീണ്ടും കോയമ്പത്തൂരില്‍ ബോംബ് സ്ഫോടനം ഉണ്ടായി. അന്ന് എന്‍ ഐഎ 13 മതതീവ്രവാദികളെ യാണ് അറസ്റ്റ് ചെയ്തത്. ചിലര്‍ക്ക് ന്യൂനപക്ഷ പ്രീണനമാണ് മുഖ്യം. പകരം അവരെ തെരഞ്ഞെടുത്തയക്കുന്നവരുടെ താല്‍പര്യം അവര്‍ പിന്നിലേക്ക് മാറ്റിവെയ്‌ക്കുകയാണ്”. – അണ്ണാമലൈ ഡിഎംകെയെ കുറ്റപ്പെടുത്തി. സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു അണ്ണാമലൈയുടെ ഈ വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: