ചണ്ഡീഗഡ്: ഫ്രിഡ്ജിലെ കംപ്രസര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളുള്‍പ്പെടെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. പഞ്ചാബിലെ ജലന്ധറിലാണ് സംഭവം.
യഷ്പാല്‍ ഘായ് (70), രുചി ഘായ് (40), മാന്‍ഷ (14), ദിയ(12), അക്ഷയ് (10) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പൊട്ടിത്തെറിയെത്തുടര്‍ന്ന് വീട്ടില്‍ തീപ്പിടിത്തമുണ്ടായതായി പോലീസ് അറിയിച്ചു.
ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സാമ്പിളുകള്‍ ശേഖരിച്ചു. അപകടത്തിന്റെ യഥാര്ഥകാരണത്തെ കുറിച്ച് പോലീസ് തുടരന്വേഷണം നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: