Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം സ്നേഹമാണ്; മനസുനിറഞ്ഞ മടക്കത്തിൽ ഡോ. വിസാസോ കിക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2023, 04:21 am IST
in Kerala

തിരുവനന്തപുരം:”കേരളം ഇഷ്ടമാണെന്നു മാത്രമല്ല, കേരളം സ്നേഹമാണെന്നും ഞാൻ പറയും”. കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിൽ നിന്നു മെഡിക്കൽ പഠനം പൂർത്തിയാക്കി പത്തുവർഷത്തിനുശേഷം ഈ മാസം ഒടുവിൽ നാട്ടിലേക്കു മടങ്ങുന്ന നാഗാലാൻഡ് സ്വദേശി ഡോ. വിസാസൊ കിക്കി കേരളത്തെക്കുറിച്ച് മലയാളത്തിൽ പറയുന്നത് ഇതാണ്.

കേരളത്തിലെ ആരോഗ്യവിദ്യാഭ്യാസ രംഗത്തെ മികവിനെക്കുറിച്ചും കേരളം നൽകിയ പിന്തുണയെക്കുറിച്ചും ഡോ. വിസാസോ തന്റെ അനുഭവങ്ങൾ പങ്കുവയ്‌ക്കുന്ന വീഡിയോ നാഗാലാൻഡ് മന്ത്രി ജേക്കബ് ഷിമോമി പങ്കുവച്ചത് ഇതിനോടകം ലക്ഷക്കണക്കിനു പേരാണ് കണ്ടത്. വിസാസോയുടെ ‘കേരള ലവ് സ്റ്റോറി’ പറയുന്ന ‘ കേരള കോണ്രിക്കിൾസ് ഓഫ് എ നാഗാലാൻഡ് ഡോക്ടർ’ എന്ന ഹ്രസ്വവീഡിയോ തലസ്ഥാനത്തു നടക്കുന്ന കേരളീയം മഹോത്സവത്തിന്റെ ഭാഗമായി പി.ആർ.ഡിയാണ് തയാറാക്കിയത്.

നാഗാലാൻഡ് മന്ത്രിക്കു പിന്നാലെ സംസ്ഥാന തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷും പങ്കുവച്ചതോടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാകുകയായിരുന്നു.

ഗുവാഹത്തിയിൽ വച്ചുണ്ടായ ട്രെയിൻ അപകടത്തേത്തുടർന്നു കാൽപ്പാദം മുറിച്ചുകളയേണ്ടിവന്ന ദുരന്തമേറ്റു വാങ്ങിയ എട്ടാം ക്ലാസുകാരനിൽ നിന്ന് കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസും തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ നിന്ന് എം.എസും പൂർത്തിയാക്കിയ ഡോ. വിസാസൊയുടെ യാത്രയ്‌ക്ക് മലയാളിസ്പർശത്തിന്റെ നൂറുകഥകൾ പറയാനുണ്ട്.

2013ൽ അഖിലേന്ത്യ മെഡിക്കൽ പ്രവേശനപരീക്ഷയിൽ യോഗ്യത നേടിയ വിസാസൊയുടെ മെഡി. കോളജ് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചത് കൊഹിമയിലെ അധ്യാപകരായ മലയാളി അയൽക്കാരാണ്. അങ്ങനെയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തുന്നത്. മലയാളവുമായി വിദൂരബന്ധം ഇല്ലാതിരുന്നിട്ടും കേരളത്തിലെത്തി രണ്ടുവർഷം കൊണ്ട് മലയാളം പഠിച്ചെടുത്ത വിസാസൊ ആശുപത്രിയിലെത്തുന്ന രോഗികളോടു സംസാരിക്കുന്നതും മലയാളത്തിലാണ്. കോഴിക്കോട് ആദ്യമായി നിപ ബാധയുണ്ടായപ്പോൾ നിപ പോരാളികളിലൊരാളായി സേവനരംഗത്തുണ്ടായിരുന്നു വിസാസൊ.
കൗമാരത്തുടക്കത്തിലെ ഒരു ട്രെയിൻയാത്രയ്‌ക്കിടെ സ്റ്റേഷനിൽ ഇറങ്ങിയ വിസാസൊ ട്രെയിൻ വിട്ടു പോകുന്നതു കണ്ടു ചാടിക്കയറിയപ്പോഴുണ്ടായ അപകടത്തിലാണു കാൽപാദം നഷ്ടമായത്. പിന്നീട് കോഴിക്കോട് മെഡിക്കൽ പഠനത്തിനു വന്നപ്പോഴാണ് മുട്ടിനുതാഴെവച്ചു വീണ്ടും ശസ്ത്രക്രിയിലൂടെ മുറിച്ചുനീക്കി കൃത്രിമ ജയ്‌പുർ കാൽ വച്ചുപിടിപ്പിച്ചത്. തുടർന്ന് സ്വന്തം കോളജിൽവച്ചു തന്നെ കുറച്ചുകൂടി ആയാസരഹിതമായ മറ്റൊരു പൊയ്‌ക്കാൽ ഘടിപ്പിച്ചു.

നന്നേ ചെറുപ്പത്തിലേ ഒറ്റക്കാലിൽ ജീവിതത്തെ വെല്ലുവിളിയോടെ നോക്കിക്കണ്ട വിസാസൊ നാട്ടിൽനിന്ന് ആയിരക്കണക്കിനു കിലോമീറ്ററുകൾ അകലെ മാറ്റിനട്ട ജീവിതത്തിൽ മറ്റൊരു വെല്ലുവിളി കൂടി അതുമുതൽ ഏറ്റെടുത്തു; ഓട്ടം. 2015ലെ കൊച്ചി മാരത്തണിൽ പങ്കെടുത്ത വിസാസൊ അതിനുശേഷം എല്ലാ മാരത്തണുകളിലും പങ്കെടുക്കുന്നുണ്ട്. ആരേയും ആശ്രയിക്കാതെ സ്വതന്ത്രനായി ജീവിക്കാനായി ഉപരിപഠനം നാട്ടിൽ നിന്ന് ഏറെ ദൂരെയാക്കിയ വിസാസൊയെ സംബന്ധിച്ച് ആ ഓട്ടം സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കലിന്റേയും കൂടെയാണ്.

ഒന്നു മുതൽ പത്തുവരെ സൈനിക് സ്‌കൂളിലായിരുന്നു  പഠനം. ഉപരിപഠനം നീണ്ട കാലയളവ് കേരളത്തിലും; ചുരുക്കത്തിൽ എന്നും വീട്ടിൽ നിന്ന് ദൂരെ. ഇത്രനാളും വീടുവിട്ടു നിന്നുവെങ്കിലും അവസരം കിട്ടിയാൽ കേരളത്തിലേക്കു തിരിച്ചുവന്ന് ജോലി ചെയ്യുമെന്നാണ് ഡോ. വിസാസൊ പറയുന്നത്. കേരളത്തിലെ ആരോഗ്യരംഗത്തെക്കുറിച്ച് അത്രയേറെ മതിപ്പോടെയാണ് ഡോ. വിസാസൊ സംസാരിക്കുന്നത്.

ഇവിടുത്തെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെയും, സാമൂഹികാരോഗ്യകേന്ദ്രങ്ങളുടെയും ശൃംഖല അടക്കമുള്ളവയും റഫറൽ സംവിധാനവും ആരോഗ്യ ഇൻഷുറൻസ് കവറേജും എല്ലാം മാതൃകയാക്കണമെന്ന് ഡോ. വിസാസൊ കിക്കി പറയുന്നു.

ചിത്രം: ഡോ. വിസാസൊ കിക്കി.

Tags: Keraleeyam 2023Dr. Visazo Kikhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളീയം: സ്പോൺസർഷിപ്പ് ഇനത്തിൽ കിട്ടിയത് 11.47 കോടി രൂപ, പരസ്യത്തിന് മാത്രം ചെലവ് 25 ലക്ഷം, കണക്കുകൾ പുറത്തുവിട്ട് സംസ്ഥാന സർക്കാർ

Kerala

കേരളീയം സംസ്ഥാനത്തിന്റെ ആവശ്യം, നിക്ഷേപം കൊണ്ടുവന്നു,​ കലാരംഗവും പിന്താങ്ങി; ഒരിക്കലും ധൂര്‍ത്തല്ലെന്ന് മുഖ്യമന്ത്രി

News

കേരളീയത്തിന് 50 കോടി, കര്‍ഷകന് നല്കാന്‍ പണമില്ല: വി. മുരളീധരന്‍

Kerala

ജിഎസ്ടി ഉദ്യോഗസ്ഥന്‍ പണപ്പിരിവ് നടത്തിയത് അന്വേഷിക്കണം: വി. ഡി സതീശന്‍

Kerala

‘കമ്മ്യൂണിസ്റ്റുകാരനായ കലാഭവൻ മണിയെ’ കേരള സർക്കാർ അവഗണിച്ചു; വിനയൻ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.