ഡോ. രേണു സുരേഷ്
(ബിജെപി സംസ്ഥാന സെക്രട്ടറി)
കേവലം റേറ്റിങ്ങിനു വേണ്ടി വാര്‍ത്തകള്‍ വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കാലഘട്ടത്തില്‍ സത്യത്തിന്റെ മുഖമായി മാറാന്‍ ജന്മഭൂമി ദിനപത്രം എക്കാലത്തും വഹിച്ചിട്ടുള്ള ധീരമായ പങ്ക് ചരിത്രപരമാണ്. ദേശീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അധാര്‍മിക മാധ്യമപ്രവര്‍ത്തനത്തിന് മുമ്പില്‍ ധാര്‍മിക മാധ്യമപ്രവര്‍ത്തനം എന്താണെന്ന് ജന്മഭൂമി കാണിച്ചുകൊടുത്തു.
പൗരത്വ ഭേദഗതി ബില്ലിന്റെ പേരില്‍ രാജ്യത്ത് വര്‍ഗീയ കലാപം ആസൂത്രണം ചെയ്തവര്‍ക്ക് സഹായം നല്കിയ മാധ്യമങ്ങള്‍ക്കു മുമ്പില്‍ ജന്മഭൂമി വേറിട്ടു നിന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലും, നോട്ട് നിരോധനത്തിനും കര്‍ഷക ബില്ലിലും പൗരത്വ ഭേദഗതി ബില്ലിലും തുടങ്ങി രാജ്യം സ്വീകരിച്ച ശക്തമായ നിലപാടുകളിലൊക്കെ പിന്തുണച്ചുകൊണ്ട് ശരിയുടെ പക്ഷത്തു നില്ക്കാന് ജന്മഭൂമിയുണ്ടായിരുന്നു. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളും രാജ്യത്തിന്റെ അഭിമാന നേട്ടങ്ങളും മറ്റുപത്രങ്ങള്‍ തമസ്കരിച്ചപ്പോള്‍ അത്തരം അറിവുകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ കേരളത്തില്‍ ജന്മഭൂമി മാത്രമേ ഉണ്ടായുള്ളു.
ദേശീയ താല്പര്യങ്ങള് സംരക്ഷിക്കുക എന്നത് മാധ്യമ ധര്‍മ്മത്തിന്റെ പ്രധാന കര്‍ത്തവ്യമാണെങ്കില്‍ അതില്‍ തെല്ലും വെള്ളം ചേര്‍ക്കാതെ ദേശീയതയുടെ മുഖമായി മാറിയ ദിനപത്രമാണ് ജന്മഭൂമി. സത്യങ്ങള്‍ വളച്ചൊടിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കാലഘട്ടത്തില്‍, നാം പിറന്ന ജന്മഭൂമിയെ ഒറ്റിക്കൊടുക്കാതെ മാധ്യമധര്‍മ്മം ശരിയായ ദിശയില്‍ പാലിക്കാന്‍, ശരിയുടെ പക്ഷം ഉയര്‍ത്തിപ്പിടിക്കാന്‍ ജന്മഭൂമി ശ്രമിക്കുന്നു. ഈ പത്രം കൂടുതല്‍ വായനക്കാരിലേക്കെത്തേണ്ടത് സമൂഹത്തിന്റെ കൂടി ആവശ്യമാണ്. ജന്മഭൂമി പ്രചരിപ്പിക്കാന്‍ എല്ലാവരും രംഗത്തിറങ്ങേണ്ടതിന്റെ പ്രസക്തി ഏറുന്നത് അതിനാലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: