കൊച്ചി: വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന സമ്മേളനവും ദേശീയ സെമിനാറും ശനിയാഴ്ചയും ഞായറാഴ്ചയും എറണാകുളം എളമക്കര ഭാസ്കരീയം കണ്വന്ഷന് സെന്ററില്‍. നാളെ ഉച്ചയ്ക്ക് രണ്ടിന് സംഘടനാ സമ്മേളനം വിശ്വ ആയുര്‍വേദ പരിഷത്ത് ദേശീയ സംഘടന സെക്രട്ടറി ഡോ.സുരേന്ദ്ര ചൗധരി ഉദ്ഘാടനം ചെയ്യുമെന്ന് വിശ്വആയുര്വേദ പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.ആദര്‍ശ് സി. രവി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഞായറാഴ്ച രാവിലെ ഒമ്പതിന് സംസ്ഥാന സമ്മേളനവും ദേശീയ സെമിനാറും കേന്ദ്രമന്ത്രി വി. മുരളീധരന് ഉദ്ഘാടനം ചെയ്യും. വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ. റ്റി.റ്റി. കൃഷ്ണകുമാര്‍ അധ്യക്ഷനാകും. ആയുര്‍വേദ പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മൂന്നാമത് ദേശീയ പ്രബന്ധമത്സര വിജയികള്‍ക്കുള്ള ഡോ. പി. ബി. എ. വെങ്കിടാചാര്യ അവാര്‍ഡുകള്‍ ചടങ്ങില്‍ കേന്ദ്രമന്ത്രി വിതരണം ചെയ്യും.
അമൃത സ്കൂള്‍ ഓഫ് ആയുര്‍വേദ ഡീന്‍ സ്വാമി ശങ്കരാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തും. കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ വിശിഷ്ടാതിഥിയാവും. ഡോ.ടി.ആര്. ജയലക്ഷ്മി അമ്മാള്‍ മുഖ്യപ്രഭാഷണം നടത്തും.
തുടര്‍ന്ന് കൗമാര ഭൃത്വം, പ്രസൂതിതന്ത്ര- സ്ത്രീരോഗ വിജ്ഞാനം എന്നീ വിഷയങ്ങളില്‍ നടക്കുന്ന ദേശീയ സെമിനാറില്‍ ഡോ.പി.എല്‍.റ്റി. ഗിരിജ, പ്രൊഫ.റോഷ്നി അനിരുദ്ധന്, പ്രൊഫ.കെ.വിദ്യ ബെല്ലാല്‍, ഡോ. ഹേമലത എന്‍. പോറ്റി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ഉച്ചയ്ക്ക് 2 ന് നടക്കുന്ന ‘സുപുത്രീയം ‘ സിമ്പോസിയത്തിന് ഡോ. ജയലക്ഷ്മി അമ്മാള്‍, ഡോ.സി.എസ്. അഞ്ജലി, ഡോ. ആഭാ എല്‍. രവി, ഡോ. സി.എം. മഞ്ജുള എന്നിവര്‍ നേതൃത്വംനല്കും. ഡോ. റ്റി.ജി. വിനോദ് കുമാര്‍ മോഡറേറ്റര്‍ ആകും.
വൈകിട്ട് 4 ന് സമാപന സമ്മേളനം, കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ.പി.എം. വാര്യര്‍ ഉദ്ഘാടനം ചെയ്യും. വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ.റ്റി.റ്റി. കൃഷ്ണകുമാര്‍, വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന ട്രഷറര്‍ ഡോ.എം. ദിനേശ്കുമാര്‍, സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പര്‍ ഡോ. പവന്ശ്രീരുദ്രന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: