Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരതീയ ലിംഗ സമത്വ പാരമ്പര്യം ഓര്‍മ്മിപ്പിച്ച് ശ്രീ ലളിതാ മഹായാഗം; യാജമാനയെ മുൻ നിര്‍ത്തിയുളള യാഗം ചരിത്രത്തിലാദ്യം

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Oct 1, 2023, 12:36 am IST
in Kerala

കണ്ണൂര്‍: സനാതന സംസ്‌ക്കാരത്തിന്റെ ലിംഗ സമത്വ പാരമ്പര്യം ഓര്‍മ്മിപ്പിച്ച് ലളിതാ മഹായാഗം. യജമാനയെ(സ്ത്രീയെ) മുന്‍നിര്‍ത്തി യാഗം നടത്തിയാണ് സമകാലീന സാഹചര്യത്തില്‍ ലിംഗസമത്വം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതിനിടെ ഇത്തരത്തില്‍ ഒരു യാഗം സംഘടിപ്പിക്കപ്പെട്ടത്. കണ്ണൂര്‍ ഇരിക്കൂര്‍ കല്ല്യാട്ടെ പ്രമുഖ തറവാടുകളില്‍ ഒന്നായ കല്യാട് താഴ്‌ത്തുവീട്ട് കുടുംബാംഗങ്ങളുടെ കൂട്ടായ്‌മയായ ക്ഷേത്ര സമുച്ഛയ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കമ്മാരത്തെന്ന നാലുകെട്ട് ഭവനത്തിലാണ് യാഗം നടന്നത്. ഇരിങ്ങാലക്കുട ശ്രീപുരം താന്ത്രീക ഗവേഷക കേന്ദ്രത്തിന്റെ നേതൃത്വത്തിലായിരുന്നു യാഗ ക്രമീകരണങ്ങള്‍ സജ്ജീകരിച്ചത്.

ഒരു പക്ഷേ ഭാരതത്തിന്റെ ചരിത്രത്തില്‍ ഒരു സ്ത്രീ യജമാനയാകുന്ന ആദ്യ യാഗം. യജമാനനും യജമാന പത്‌നിയുമുള്ള യാഗങ്ങള്‍ മുമ്പ് നടന്നിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഒന്ന് ആദ്യമാണ്. അതു കൊണ്ടുതന്നെ അത്യപൂര്‍വ്വമാണ്. കേരളത്തിലെ സംസ്‌കൃതത്തില്‍ യജമാനയെന്ന ഒരു പദമില്ല. അങ്ങനെയൊരു സ്ഥാനം സ്ത്രീകള്‍ അലങ്കരിച്ചില്ല എന്നതാണ് ഇതിന് കാരണം. ഗവേഷക കേന്ദ്രം യാഗത്തിനായി രൂപകല്‍പ്പന ചെയ്തതാണ് നാമം. കേരളത്തില്‍ ഇത്തരത്തില്‍ ഒരു യോഗം ആദ്യത്തേതാണെന്ന് താന്ത്രീക ഗവേഷക കേന്ദ്രത്തിന്റെ ചെയര്‍മാന്‍ എല്‍. ഗിരീഷ്‌കുമാര്‍ പറഞ്ഞു.

. സമൂഹത്തില്‍ മാറ്റം വരുത്താന്‍. സ്ത്രീകള്‍ക്കും ഇത്തരം കാര്യങ്ങള്‍ ചെയ്യാമെന്നും അധികാരമുണ്ടെന്നും തെളിയിക്കുന്നതായിരുന്നു യാഗം. യാഗത്തില്‍ ബ്രഹ്‌മണരാരുമില്ല. മാധവ്ജി മുന്നോട്ടുവച്ച ആഗ്രഹം എല്ലാവരും (അബ്രഹ്‌മണരും) ഈശ്വരോന്മുഖമാവുക എന്നതാണ്. എല്ലാവര്‍ക്കും അതിനധികാരമുണ്ടെന്ന് പ്രാവര്‍ത്തികമാക്കുന്നതാണ് യാഗം. കുട്ടികള്‍ യാഗവേദിയില്‍ സര്‍വ്വസ്വാതന്ത്രരായി പങ്കു കൊണ്ടു. അടുത്ത തലമുറയ്‌ക്ക് സംസ്‌കാരം പകര്‍ന്നു കൊടുക്കുക എന്നത് യാഗ ലക്ഷ്യമായിരുന്നതിനാല്‍ കുട്ടികള്‍ക്ക് യാഗ വേദിയില്‍ എവിടെയും പ്രവേശനം ഉണ്ടായിരുന്നു. ഇത് കാണുമ്പോള്‍ കുട്ടിക്ക് പുതിയ അനുഭവം. ഭാവിയില്‍ അവരുടെ സംസ്‌കാരത്തെ യാഗം സ്വാധീനിക്കും. മാറ്റം ഉണ്ടാക്കും. ഈ തലമുറയുടേയും വരുന്ന തലമുറകളുടേയും സൗഖ്യമാണ് യാഗ ലക്ഷ്യം. സംസ്‌ക്കാരം പകരാന്‍ പ്രഭാഷണം കൊണ്ട് മാത്രം കാര്യമില്ല. ഇത്തരം യാഗങ്ങള്‍ ഒരുക്കാന്‍ സാധിക്കുമെങ്കില്‍ അത് സമൂഹത്തില്‍ മാറ്റമുണ്ടാക്കാന്‍ സാധിക്കും. തലമുറകളിലേക്ക് കൈമാറാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മഹായാഗ ക്രമാരാധ്യയെന്നാണ് ദേവി അറിയപ്പെടുന്നത്. ‘സൗഭാഗ്യ കല്‍പ്പ ധ്രുമം’ എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ് യാഗം നടത്തിയത്. യാഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദേവത മഹാത്രിപുര സുന്ദരിയാണ്. മഹാഗണപതി, രാജമാതംഗീശ്വരി, ബാലാ പരമേശ്വരി, വാരാഹി തുടങ്ങിയവരേയും ഒരു പ്രത്യേക വിതാനത്തില്‍ യാഗത്തില്‍ പൂജിച്ചു. യാഗത്തില്‍ മുഴുവന്‍ സമയവും പങ്കെടുക്കാന്‍ ശ്രീവിദ്യാ സമ്പ്രദായത്തില്‍ ഉപദേശം ലഭിച്ചവര്‍ക്ക് മാത്രമാണെങ്കിലും പരമാവധി എല്ലാവരേയും പങ്കെടുപ്പിക്കാന്‍ താന്ത്രീക ഗവേഷക കേന്ദ്രം ശ്രമിച്ചു.

ചരിത്രം പരിശോധിച്ചാല്‍ തറവാടുകള്‍ നമ്മുടെ സംസ്‌ക്കാരത്തില്‍ പുരോഗമനപരമായ മാറ്റങ്ങള്‍ വരുത്തുന്നതില്‍ വലിയ പങ്ക് പഴയകാലത്ത് വഹിച്ചിട്ടുണ്ട്. എന്നാല്‍ പലരും ജന്മിമാരെന്നും മറ്റും ആക്ഷേപിച്ച് ഇവരുടെ പങ്കിനെ തമസ്‌ക്കരിക്കുകയായിരുന്നു. അതുപോലെ ലളിതാ മഹായാഗത്തിലൂടെ വലിയൊരു പരിവര്‍ത്തനമാണ് തറവാടുകാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് തലമുറ മുമ്പ് സ്ത്രീകള്‍ പൂജ ചെയ്യാന്‍ തയ്യാറാകാതിരുന്ന കാലത്ത് യാഗം നടന്ന തറവാട്ടില്‍ മുതിര്‍ന്ന സ്ത്രീ പൂജ ചെയ്ത ചരിത്രവും ഉണ്ട്. ലിംഗസമത്വം പുരോഗമനവാദികളായ നിരീശ്വരവാദികളുടെ കൈകളിലാണെന്ന ധാരണ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഭാരതീയ സംസ്‌ക്കാരത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവരും ഇതുപോലുളള ഇതുപോലുളള പുരോഗമന ആശയങ്ങള്‍ മുന്നോട്ട്‌വെയ്‌ക്കുന്നവരാണ്. സ്ത്രീ യജമാനയാണെന്നത് മാത്രമല്ല യാഗത്തില്‍ ബാലപരമേശ്വരിയുടെ പൂജ ചെയ്തതും സ്ത്രീയാണ്. ശ്രീവിദ്യാ സമ്പ്രദായത്തില്‍ ഉപദേശം ലഭിച്ച തറവാട്ടംഗം കെ.ടി. ഗിരിജയാണ് പൂജ ചെയ്തത്. മാധവ്ജിയെ പോലുളള പ്രമുഖര്‍ വിഭാവനം ചെയ്ത സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനുളള എളിയശ്രമമാണ് യാഗത്തിന് പിന്നില്‍. അടുത്ത തലമുറയ്‌ക്ക് ഗുണകരമായ രീതിയില്‍ ഈയൊരു സംസ്‌ക്കാരത്തെ പകര്‍ന്നു കൊടുക്കാന്‍ ഇതുവഴി സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗിരീഷ് കുമാര്‍ പറഞ്ഞു.

കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശി പറമ്പാട്ട് രാജനാണ് യാഗത്തിന് നേതൃത്വം നല്‍കിയ ബ്രഹ്‌മന്‍. ഏച്ചിക്കാനം കല്ല്യാണത്ത് തറവാട്ടിലെ ചന്ദ്രനിദ്രയില്‍ എ.സി. ജയരാജനായിരുന്നു ആചാര്യന്‍. ശ്രീവിദ്യാ സമ്പ്രദായത്തില്‍ ഉപദേശം ലഭിച്ച രാഹുല്‍ രഘുനാഥ് (മഹാഗണപതി ഹോമം), ദീപക് കമ്മാരന്‍ (രാജമാതംഗി), കെ.ടി. ജഗത് (വാരാഹി), രാഗേഷ് (വടുകഭൈരവന്‍)എന്നീ പൂജകള്‍ ചെയ്തു. കെ.ടി. ശിവദാസ് ജനറല്‍ കണ്‍വീനറും ട്രഷറര്‍ കെ.ടി. രാധ ട്രഷററുമായ കമ്മിറ്റിയാണ് യാഗ നടത്തിപ്പിന് മേല്‍നോട്ടംവഹിച്ചത്.

Tags: kannurSri Lalitha MahayagamIrikkur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

Kerala

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

Kerala

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

Kerala

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

Kerala

കണ്ണൂരിൽ പരക്കെ മോഷണം: 7 കടകളിൽ കള്ളൻ കയറി

പുതിയ വാര്‍ത്തകള്‍

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി സംഘടിപ്പിച്ച സെമിനാറില്‍ എം.എ. ബേബി, ഡി. രാജ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ചൈനീസ് അംബാസഡര്‍ ഷു ഫീഹോങ് സമീപം

എല്‍ഡിഎഫ് നേതാക്കളുടെ ചൈന എംബസി സന്ദര്‍ശനം വിവാദത്തില്‍; സിജെപിയുടെ സമരത്തിന് പിന്തുണ നല്‍കലും വനിതാ ബില്‍ സമര പ്രഖ്യാപനവും സംശയനിഴലില്‍

Ships and boats in the Strait of Hormuz, Musandam, Oman, April 22, 2026. REUTERS/Stringer

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല , സൗദിയും യുഎഇയും എണ്ണ-വാതക കയറ്റുമതിക്കായി ബദൽ പാതകൾ നിർമ്മിക്കുന്നു , ഇറാന് ഒരു പ്രഹരമോ ?

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

നാഷണല്‍ സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്റെ സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ലോക്ഭവനില്‍ നിര്‍വഹിക്കുന്നു

സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

ശിവഗിരിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന സച്ചിദാനന്ദ സ്വാമിയെ ശ്രീനാരായണ ഗുരുരത്‌നം അവാര്‍ഡ് നല്‍കി ആദരിച്ച ചടങ്ങില്‍ വി. മുരളീധരന്‍ എംഎല്‍എ സംസാരിക്കുന്നു

സ്വാമി സച്ചിദാനന്ദ ഗുരുദേവ ദര്‍ശനങ്ങള്‍ കാലികപ്രസക്തിയോടെ അവതരിപ്പിച്ചു: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.