Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദേശീയപാത വികസനം നീണ്ടകര പാലം പൊളിക്കില്ല; സര്‍വീസ് റോഡോ, സ്മാരകമോ ആക്കും

എം.എസ്. ജയചന്ദ്രന്‍byഎം.എസ്. ജയചന്ദ്രന്‍
Sep 28, 2023, 08:12 am IST
inKerala, Kollam

കൊല്ലം: ദേശീയപാത വികസനത്തിന്റെ ഭാഗമായി നീണ്ടകര പാലം പൊളിച്ചു മാറ്റാനുള്ള തീരുമാനത്തില്‍ നിന്നും അധികൃതര്‍ പിന്മാറി. പാലം സര്‍വീസ് റോഡായോ, സ്മാരകമായോ നിലനിര്‍ത്താനാണ് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ തീരുമാനം.

അരനൂറ്റാണ്ട് കാലത്തിനിടെ കൊല്ലം ജില്ലയാകെ പുരോഗതിയിലേക്ക് ഓടിക്കയറിയത് നീണ്ടകര പാലത്തിലൂടെയാണ്. കൊല്ലത്തിന്റെ വികാസ ചരിത്രവും ജീവിതവും രാഷ്‌ട്രീയവും തൊഴിലും സംസ്‌കാരവും ഈ പാലത്തിലൂടെ കയറിയിറങ്ങിയാണ് പോയത്. ദേശീയപാത വികസിപ്പിക്കുന്നതിന്റെ ഭാഗമായി നീണ്ടകരയില്‍ പുതിയ പാലങ്ങള്‍ വരുന്നതോടെ നിലവിലെ പാലം തിരക്കൊഴിഞ്ഞ് വിശ്രമത്തിലാകും.

നിലവിലെ പാലത്തിന് ഇരുവശങ്ങളിലുമായി രണ്ട് വരിയില്‍ രണ്ട് പാലങ്ങള്‍ നിര്‍മിക്കാനുള്ള പ്രാരംഭ നിര്‍മ്മാണ ജോലികള്‍ നീണ്ടകരയില്‍ തുടക്കമിട്ടു. 22 മീറ്റര്‍ വീതിയും 650 മീറ്റര്‍ നീളവുമുള്ളതാണ് പുതിയ പാലങ്ങള്‍. അഷ്ടമുടികായലും അറബികടലും ഒന്നു ചേരുന്ന നീണ്ടകരയില്‍ ബ്രിട്ടീഷ് ഭരണകാലത്ത് 1930-ലാണ് ആദ്യമായി പാലം നിര്‍മിക്കുന്നത്. കരഗതാഗത മാര്‍ഗങ്ങള്‍ പൊതുവെ കുറവായിരുന്നതില്‍ തിരുവിതാംകൂറില്‍ യാത്രയും ചരക്ക് നീക്കവുമെല്ലാം ജലപാതകള്‍ വഴി ആയിരുന്നു. ഇതിന് പരിഹാരം തേടിയാണ് തിരുവിതാംകൂറിന്റെ തെക്ക് ഭാഗങ്ങള്‍, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളെ റോഡ് വഴി ബന്ധിപ്പിക്കുന്ന തരത്തില്‍ നീണ്ടകരയില്‍ പാലം നിര്‍മിക്കാന്‍ തിരുവിതാംകൂര്‍ രാജകുടുംബം തീരുമാനിച്ചത്.

ബ്രിട്ടീഷ് എന്‍ജിനീയര്‍ ആയ എല്‍.എച്ച്. ജേക്കബിന് ആയിരുന്നു നിര്‍മാണത്തിന്റെ ചുമതല. 1928-ല്‍ നിര്‍മാണം തുടങ്ങിയ പാലം 1930 ജൂണ്‍ ഒന്നിന് തിരുവിതാംകൂര്‍ റീജന്റ് മഹാറാണി സേതുലക്ഷ്മിഭായി ജനങ്ങള്‍ക്കായി തുറന്നു നല്‍കി. പാലത്തിന് അടിയില്‍ കൂടി പത്തേമാരികള്‍ക്ക് കടന്നു പോകാന്‍ വേണ്ടി ഒരു ഭാഗം ഉയര്‍ത്താന്‍ കഴിയുന്ന രീതിയിലായിരുന്നു നിര്‍മാണം. സേതുലക്ഷ്മിഭായി ഉദ്ഘാടനം ചെയ്ത പാലം ചരിത്രത്തില്‍ അടയാളപ്പെട്ടതും സേതുലക്ഷ്മിഭായിയുടെ പേരിലാണ്.

ദേശീയപാതയുടെ അലൈന്‍മെന്റ് മാറുകയും ജീവിത വികാസത്തിന് വേഗം കൈവരികയും ചെയ്തതോടെ നീണ്ടകരയില്‍ പുതിയ പാലം നിര്‍മിക്കാന്‍ 1968-ല്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സേതുലക്ഷ്മി പാലത്തിന് കിഴക്ക് ഭാഗത്തായി നിര്‍മിച്ച നിലവിലെ പാലം 1972 ജനുവരി 24ന് പൊതുമരാമത്ത് മന്ത്രി ടി.കെ. ദിവാകരന്‍ നാടിന് സമര്‍പ്പിച്ചു. 422.5 മീറ്റര്‍ നീളത്തിലാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. അരനൂറ്റാണ്ട് ജില്ലയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പാലങ്ങളിലൊന്നായിരുന്നു നീണ്ടകരയിലേത്.

സേതുലക്ഷ്മി പാലം ചരിത്ര സ്മാരകമായി സംരക്ഷിക്കാന്‍ കഴിഞ്ഞില്ല

നീണ്ടകരയില്‍ പുതിയ പാലം വന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ സേതുലക്ഷ്മി പാലം പൊളി
ച്ച്‌നീക്കി. തിരുവിതാംകൂറിന്റെ രാജ മുദ്രകളും സേതുലക്ഷ്മിഭായിയുടെ പേരും അടയാളപ്പെടുത്തിയ പഴയ പാലത്തിന്റെ ശിലാഫകലം, കൊല്ലം കടന്ന് പോയ വഴികളുടെ ഓര്‍മ്മപ്പെടുത്തലായി നീണ്ടകരയില്‍ കാണാം. സേതുലക്ഷ്മി പാലം ചരിത്ര സ്മാരകമായി സം
രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. നിര്‍മ്മാണത്തിലെ വൈവിധ്യങ്ങളാല്‍ ഏറെ പ്രത്യേകകള്‍ ഉണ്ടായിരുന്ന പാലത്തിന്റെ ചില കല്‍ക്കെട്ടുകളും ശിലാഫലകവും മാത്രമാണ് ഇവിടെ ശേഷിക്കുന്നത്.

നീണ്ടകരയിലെ നിലവിലെ പാലത്തിന് സമാന്തരമായി വീതി കൂടിയ മറ്റൊരു പാലം കൂടി
വേണമെന്ന ആവശ്യം വര്‍ഷങ്ങളായി സജീവമായിരുന്നു. നിലവിലെ റോഡുകളുമായി
താരതമ്യപ്പെടുത്തുമ്പോള്‍ വീതികുറഞ്ഞ നീണ്ടകര പാലത്തില്‍ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ തിരക്കേറിയ ദേശീയപാത പലപ്പോഴും മണിക്കൂറുകളോളം നിശ്ചലമായിട്ടുണ്ട്.

കൊല്ലം നഗരത്തിലേക്കും തിരിച്ചും വാഹനങ്ങള്‍ കടത്തി വിടാന്‍ മറ്റൊരു മാര്‍ഗമില്ലാത്തത്
തിരിച്ചടി ആയിരുന്നു. പുതിയതായി രണ്ട് പാലങ്ങള്‍ വരുന്നതോടെ ഇത്തരം പ്രതിസന്ധി
കള്‍ക്കൊക്കെയും പൂര്‍ണ്ണമായ പരിഹാരമുണ്ടാകുമെന്നാണ് കൊല്ലത്തിന്റെ പ്രതീക്ഷ.

Tags: kollamNational highway developmentNeendakara Bridge
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)
Kerala

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി തമിഴ്നാട്ടില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ സംസാരിക്കുന്നു (ഇടത്ത്) രാഹുലിനെ വിമര്‍ശിച്ച് ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരൈ (വലത്ത്)

രാഹുല്‍ഗാന്ധിയുടെ പിആര്‍ പാളി; തമിഴ്നാട്ടിലെ പരിപാടിക്കും ‘ഛത്രോം കീ ഗൂഞ്ച്’ എന്ന ഹിന്ദി പേര് നല്‍കിയതില്‍ രാഹുലിനെ പഞ്ഞിക്കിട്ട് ഡിഎംകെ

ജോണ്‍ ബ്രിട്ടാസ് ആശുപത്രിയില്‍ ചികിത്സ തേടി

നെടുമ്പാശേരിയില്‍ 3 പേരുടെ മരണത്തിനിടയാക്കിയ അപകടം: പ്രതി സുഹൈലിന് മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുക്കും

കാറില്‍ രാസലഹരിയുമായി കടന്നുകളഞ്ഞ യുവതിയും യുവാവും പിടിയില്‍

തിരുവനന്തപുരത്ത് ഹോട്ടലില്‍ തീപ്പിടിത്തം

മുഖ്യമന്ത്രി വിജയ്‌യുമായി ചേർന്ന് തമിഴ്‌നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുമെന്ന് മോദി: ചെന്നൈയിൽ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘ ഞാൻ അസ്വസ്ഥയാണ്, ദേഷ്യം വരുന്നുണ്ട് ‘ ; പാറ്റകളെ അറസ്റ്റ് ചെയ്തതിൽ മനം നൊന്ത് രഞ്ജിനി ഹരിദാസ്

സര്‍ക്കാര്‍ ആശുപത്രികളില്‍ 450 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പെട്ടി പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നു

എന്നെ അറസ്റ്റ് ചെയ്തതല്ല , വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു ; ധ്രുവ് റാഠി

തൃശൂരില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.