Categories: Entertainment

കങ്കണ റണാവത്ത് വിവാഹിതയാകുന്നുവെന്ന് കെആര്‍കെയുടെ ട്വീറ്റ്

Published by

ബോളിവുഡിലെ ബോള്‍ഡ് ഐക്കണ്‍ കങ്കണ റണാവത്ത് വിവാഹിതയാവുന്നു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാവുന്നു. വരന്‍ ബിസിനസുകാരനാണെന്നും ഡിസംബറില്‍ വിവാഹനിശ്ചയം ഉണ്ടാവുമെന്നാണ് പ്രചരിക്കുന്നത്.

വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ കെആര്‍കെ എന്ന കമാല്‍ ആര്‍ ഖാനാണ് എക്‌സ് പേജില്‍ കുറിച്ചിരിക്കുന്നത്. ബ്രേക്കിംഗ് ന്യൂസ് 2023 എന്ന് പറഞ്ഞാണ് ട്വീറ്റ് തുടങ്ങുന്നത്. 2024 ഏപ്രിലില്‍ ആയിരിക്കും വിവാഹമെന്നും മുന്‍കൂര്‍ ആശംസകള്‍ എന്നും ട്വീറ്റില്‍ പറയുന്നു.

കെആര്‍കെയുടെ ട്വീറ്റ് ആയതിനാല്‍ തന്നെ ആരാധകര്‍ സംശയത്തോടെയാണ് ഇതിനെ കാണുന്നത്. വാര്‍ത്തയില്‍ ഇടം നേടാനുള്ള ശ്രമമായിരിക്കാനാണോ ഇത്തരം വാര്‍ത്ത പ്രചരിപ്പിക്കുന്നത് എന്ന സംശയമാണ് ആരാധകര്‍ക്ക്.

കങ്കണ ഇതിനോട് പ്രതികരിക്കുമെന്നും സത്യാവസ്ഥ അപ്പോള്‍ മാത്രമേ അറിയാന്‍ കഴിയൂ എന്നാണ് സമൂഹമാധ്യമങ്ങളുടെ വിലയിരുത്തല്‍.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by