ബെംഗളൂരു: ഭാരതത്തിന്റെ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്റെ ഭാരശേഷി വര്‍ധിപ്പിച്ച് ഐഎസ്ആര്‍ഒ. വിക്ഷേപണ വാഹനമായ എല്‍വിഎം-3 റോക്കറ്റിന്റെ സിഇ20 എന്‍ജിന്റെ ഭാരശേഷിയാണ് വര്‍ധിപ്പിച്ചത്.
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യമായ ഗഗന്യാന് ദൗത്യത്തിനായി 22 ടണ്‍ ഭാരം വഹിക്കാനുള്ള ശേഷിയാണ് പുതിയ പരീക്ഷണത്തോടെ എല്‍വിഎം 3 കൈവരിച്ചത്. സുപ്രധാന നാഴികകല്ലാണ് പിന്നിട്ടത്, ഐഎസ്ആര്‍ഒ അറിയിച്ചു.
വലിയമലയിലെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററില്‍ (എല്പിഎസ്സി) വികസിപ്പിച്ച എന്ജിന് 22നാണ് മഹേന്ദ്രഗിരിയിലെ ഐഎസ്ആര്‍ഒ പ്രൊപ്പല്‍ഷന്‍ കോംപ്ലക്സില്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. സിഇ20 എന്ജിന് പ്രധാനപ്പെട്ട ഘടകമാണ്. സിഇ20 എന്ജിന് 670 സെക്കന്‍ഡ് ദൈര്‍ഘ്യത്തിലാണ് പ്രവര്‍ത്തിച്ചത്. ഈ എഞ്ചിന്റെ സഹായത്തിലാണ് പേടകം കുതിച്ച് ഉയരുകയും മനുഷ്യനെ സുരക്ഷിതമായി എത്തിക്കുകയും ചെയ്യുക.
19 ടണ്‍ ഭാരശേഷിയില്‍ ചന്ദ്രയാന്‍ രണ്ട്, മൂന്ന്, വണ്‍ വെബിന്റെ രണ്ട് ദൗത്യങ്ങള്‍ എന്നീ അവസരങ്ങളിലെല്ലാം എല്‍വിഎം 3 കഴിവ് തെളിയിച്ചിട്ടുണ്ട്. ഗഗന്യാന് ദൗത്യത്തില്‍ പുതിയ സി32 ഘട്ടത്തില്‍ പ്രൊപ്പല്ലന്റ് ലോഡിങ് കപാസിറ്റി വര്ധിപ്പിച്ചതിനനുസൃതമായിട്ടാണ് 22 ടണ്‍ ഭാരശേഷിയിലേക്ക് സിഇ 20 എന്ജിന് അപ്ഗ്രേഡ് ചെയ്തത്.
ആവശ്യമായ എല്ലാ പരീക്ഷണങ്ങളും ഇപ്പോള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഗഗന്യാന് ദൗത്യത്തിനും ഭാരതത്തിന്റെ ഭാവി ബഹിരാകാശ ശ്രമങ്ങള്‍ക്കും ആവശ്യമായ രീതിയില്‍ ഉപയോഗിക്കാന്‍ സിഇ20 എന്ജിന് തയാറാണ്. ബഹിരാകാശ ദൗത്യങ്ങള്‍ക്ക് പുതിയ തലങ്ങള്‍ നല്കാന് ദൗത്യത്തിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഐഎസ്ആര്‍ഒ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: