Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഊരാളുങ്കൽ ലേബർ സൊസൈറ്റി ദുരൂഹതയുടെ കൂടാരം; കള്ളപ്പണം വെളുപ്പിക്കാനുള്ള ഉപാധിയായി സഹകരണ പ്രസ്ഥാനങ്ങളെ സിപിഎം മാറ്റി

സഹകരണ ബാങ്കുകളില്‍ പണം നിക്ഷേപിച്ചവര്‍ക്ക് ഒരു ചില്ലികാശ് പോലും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രിക്ക് എങ്ങനെ ഗ്യാരണ്ടി പറയാനാവുമെന്നു കെ.സുരേന്ദ്രന്‍ ചോദിച്ചു.

Janmabhumi Online by Janmabhumi Online
Sep 26, 2023, 04:15 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: പതിറ്റാണ്ടുകളായി കള്ളപ്പണം വെളുപ്പിക്കാനുള്ള ഉപാധിയായി സഹകരണ പ്രസ്ഥാനങ്ങളെ സിപിഎം മാറ്റിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഊരാളുങ്കൽ ലേബർ സൊസൈറ്റി ദുരൂഹതയുടെ കൂടാരമാണെന്നും സുരേന്ദ്രൻ കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സഹകരണ ബാങ്കുകളില്‍ പണം നിക്ഷേപിച്ചവര്‍ക്ക് ഒരു ചില്ലികാശ് പോലും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രിക്ക് എങ്ങനെ ഗ്യാരണ്ടി പറയാനാവുമെന്നു കെ.സുരേന്ദ്രന്‍ ചോദിച്ചു.

സഹകരണ പ്രസ്ഥാനത്തിന്റെ അന്തകനായി സിപിഎമ്മും പിണറായി സർക്കാരും മാറി. 800 മുതൽ 1000 കോടി രൂപ വരെയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. മൊയ്തീനിലും, സതീശനിലും, കണ്ണനിലും മാത്രം ഒതുങ്ങുന്നതല്ല ഇതിലെ ആരോപണങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലൊന്നാണ് സിപിഎം. അദാനിയേക്കാളും, അംബാനിയേക്കാളും സാമ്പത്തിക അടിത്തറയും, ആസ്തിയും ഉള്ള പ്രസ്ഥാനമായി സിപിഎം. അനുബന്ധ പോഷക സംഘടനകളും കുറഞ്ഞ കാലം കൊണ്ട് മാറിയെന്നതിനാൽ ഈ സഹകരണ മേഖലയിലെ പണം എല്ലാം ഏങ്ങോട്ടൊക്കെ പോയി എന്നത് വ്യക്തമാകും.

സിപിഎമ്മുകാര്‍ നടത്തുന്ന അഴിമതിയുടെ പിഴ പൊതുഖജനാവില്‍ നിന്നാണോ അടയ്‌ക്കേണ്ടത്. സിപിഎമ്മിന്റെ പണം കൊടുത്ത് നിക്ഷേപകരുടെ കടം വീട്ടണം. സഹകരണ മന്ത്രിമാര്‍ തന്നെ നേരിട്ട് സഹകരണ കൊള്ള നടത്തുന്ന സംസ്ഥാനമായി കേരളത്തെ മാറ്റിയത് സിപിഎമ്മാണെന്നും അദ്ദേഹം പറഞ്ഞു. ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ 82% ഓഹരി സർക്കാരിനുണ്ടെങ്കിൽ ഇതിന്റെ ആസ്തികൾ, ഉറവിടം, നിക്ഷേപകർ ആരൊക്കെ, നിയമനം ഏങ്ങനെ, കരാർ നേടുന്നതിലെ വ്യവ്യവസ്ഥകൾ ഇതൊക്കെ ജനത്തെ അറിയിക്കേണ്ടതായിരുന്നു. സർവ മാനദണ്ഡങ്ങളും മറികടന്നാണ് 6,000 കോടിയുടെ ഇടപാടുകൾ ഊരാളുങ്കൽ നടത്തിയിരിക്കുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

ഊരാളുങ്കലിന്റെ പല ഇടപാടുകൾക്കും സർക്കാർ തന്നെ ഈടു നിന്നതിൽ തന്നെ ദുരൂഹതയുണ്ട്. ഇതുകൊണ്ടാണ് ഹൈക്കോടതിയിൽ മറുവാദം ഉയർത്തിയവർ കേസ് സുപ്രീം കോടതിയിൽ എത്തിയപ്പോൾ മാത്രം സർക്കാരിന്റെ ഓഹരി പങ്കാളിത്തം വ്യക്തമാക്കിയത്. സഹകാരികളുടെ പണം പാർട്ടിക്കാർ തന്നെ കൊളളയടിച്ചിട്ട് നഷ്ടത്തിലായ ബാങ്കിന്റെ ബാധ്യത ഏറ്റെടുത്തു കൊണ്ടുള്ള സർക്കാർ നയം അംഗീകരിക്കില്ല.

മിനിമം ഒരു ബാങ്ക് എങ്കിലും കൊളളയടിച്ചിട്ടുള്ളവരെയേ സിപിഎം സഹകരണ മന്ത്രിയാക്കുകയുള്ളൂ എന്നും വി.എൻ വാസവന്റെയും, കടകംപളളി സുരേന്ദ്രന്റെയും മുൻകാല ആരോപണങ്ങൾ ചൂണ്ടിക്കാട്ടി സുരേന്ദ്രൻ വിമർശിച്ചു. ഇല്ലാത്ത ആളുകളുടെ പേരിൽ വ്യാജ വായ്പ തരപ്പെടുത്തി കോടിക്കണക്കിന് രൂപയാണ് തട്ടിയെടുത്തിരിക്കുന്നത്. ഇതിൽ സിപിഎമ്മിന്റെ ഉന്നത നേതാക്കന്മാരും, മന്ത്രിമാരും വരെ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

വിഷയത്തിൽ ബിജെപി ഉയർത്തുന്ന സമരത്തിന്റെ ഭാഗമായി ഒക്റ്റോബർ 2ന് കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് തൃശൂർ സഹകരണ ബാങ്കിലേക്ക് ബഹുജനപദയാത്ര മാർച്ച് സംഘടിപ്പിക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്‍റ് ജി. ലിജിൻലാലും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags: K SurendrancpmPinarayi Vijayanbjp
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യം മുഴുവൻ കുറയുമ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; നോക്കുകുത്തി സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

Thiruvananthapuram

പിഎസ്‌സിയെ നോക്കുകുത്തിയാക്കുന്നു; കോര്‍പ്പറേഷന്‍ സിപിഎമ്മുകാരെ തിരുകി കയറ്റാനുള്ള കേന്ദ്രം, ലക്ഷങ്ങളുടെ കമ്മീഷന്‍ ഇടപാടെന്നും ആരോപണം

Kerala

തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകളില്‍ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു, തെരഞ്ഞെടുക്കപ്പെട്ടവര്‍ സി പി എം , സി പി ഐ പ്രതിനിധികള്‍

Kerala

സി.പി.എം ക്രിമിനല്‍ ഭീഷണി ഉയര്‍ത്തുന്നു,പി.കെ.ശശിയുടെ കാല്‍ വെട്ടുമെന്നാണ് പി.എം.ആര്‍ഷോ പറഞ്ഞത്: വി ഡി സതീശന്‍

News

പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന് പി കെ ശശിക്ക് നിര്‍ദ്ദേശം നല്‍കി സിപിഎം

പുതിയ വാര്‍ത്തകള്‍

നവംബര്‍ വരെ മാസത്തില്‍ ഒരു ദിവസം ജനകീയ ശുചീകരണം: ജൂലായ് 19 ന് തുടക്കം

ആറന്മുള വള്ളസദ്യ കഴിക്കാണോ? മുന്‍കൂട്ടി ബുക്ക് ചെയ്യാം

സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെ സംവരണ സീറ്റുകളിലേയ്‌ക്ക് അപേക്ഷിക്കാം

വയനാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ച 2 യുവാക്കള്‍ അറസ്റ്റില്‍

കോളേജ് സ്പോര്‍ട്സ് ലീഗിന്റെ ആദ്യ സീസണ്‍ 18ന് ആരംഭിക്കും, സംസ്ഥാനത്ത് ഇതാദ്യം

മുന്‍മന്ത്രിയും കെപിസിസി മുന്‍അധ്യക്ഷനുമായ സി.വി പത്മരാജന്‍ അന്തരിച്ചു

ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മൃതദേഹം നാട്ടില്‍ എത്തിക്കും

നുസ്രത്ത് ജഹാന്‍ (വലത്ത്)

നിമിഷപ്രിയയുടെ കേസ്: അമിത്ഷാ ഒപ്പിടാതെ യെമനിൽ ഒരു ചുക്കും നടക്കില്ലെന്ന് നുസ്രത്ത് ജഹാൻ

കേരള സര്‍വകലാശാല: ഡോ കെ എസ് അനില്‍ കുമാറിനെ ഒഴിവാക്കി ഓണ്‍ലൈന്‍ യോഗം വിളിച്ച് വി സി ഡോ മോഹനന്‍ കുന്നുമ്മല്‍

യയാതി’ അരങ്ങില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies