ഏറ്റുമാനൂര്‍: ക്ഷേത്രാചാരങ്ങളെപ്പറ്റിയും സനാതന ധര്‍മ്മത്തെക്കുറിച്ചുമുള്ള അജ്ഞത കൊണ്ടാണ് ചിലര്‍ വിവാദം ഉണ്ടാക്കുന്നതെന്ന് കേരള യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്. കേരള ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന പഠനശിബിരം ഏറ്റുമാനൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചിലര്‍ മനപ്പൂര്‍വ്വം വിവാദമുണ്ടാക്കാനായി ഹൈന്ദവ സംസ്‌കാരത്തെ തള്ളിപ്പറയുന്നു. ഇക്കൂട്ടരുടെ ഉദ്ദേശ്യം നല്ലതല്ല. ഈശ്വരാര്‍പ്പിതമായ ജീവിതത്തെ കരുപ്പിടിപ്പിക്കാന്‍ സനാതന ധര്‍മ്മം നിലനില്‍ക്കേണ്ടതുണ്ട്. മന്നത്ത് പത്മനാഭനും ശ്രീനാരായണഗുരുവും അയ്യന്‍കാളിയും സനാതന ധര്‍മ്മത്തെ പരിപോഷിപ്പിക്കാന്‍ ശ്രമിച്ചവരാണ്. നവോത്ഥാനത്തിനുവേണ്ടി പരിശ്രമിച്ചവരുമാണ്. സമാജത്തിനു വേണ്ടി കര്‍മ്മം ചെയ്യുന്നവരാണ് ക്ഷേത്രങ്ങളിലുള്ളവര്‍. അത് ജീവിതാര്‍പ്പണമാണ്, ആചാരമാണ്, ജാതി അല്ല. കര്‍മ്മങ്ങളും അനുഷ്ഠാനങ്ങളും എന്തിനുവേണ്ടി എന്ന തിരിച്ചറിവ് ഓരോ ഹൈന്ദവരിലും ഉണ്ടാവണം. എങ്കില്‍ മാത്രമേ ക്ഷേത്രങ്ങള്‍ സാത്വിക കേന്ദ്രങ്ങളായി വികസിപ്പിച്ചെടുക്കാന്‍ കഴിയൂ എന്നും അക്കീരമണ്‍ പറഞ്ഞു.
സമിതി സംസ്ഥാന പ്രസിഡന്റ് എം. മോഹനന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍, പ്രൊഫ.പി.എം. ഗോപി, കെ.പി. സഹദേവന്‍ എന്നിവര്‍ സംസാരിച്ചു.
ഡോ.പി.വി. വിശ്വനാഥന്‍ നമ്പൂതിരി, കെ. നാരായണന്‍കുട്ടി, കുസുമ കുമാരി, എം. വിപിനന്‍ എന്നിവര്‍ ക്ലാസെടുത്തു. ചൊവ്വാഴ്ച വി.കെ. ചന്ദ്രന്‍, എ. ഗോപാലകൃഷ്ണന്‍, ഡോ. സതീശന്‍ ഭട്ടതിരിപ്പാട്, എം.ജി. ശശിഭൂഷന്‍, കാ.ഭാ. സുരേന്ദ്രന്‍ എന്നിവര്‍ ക്ലാസ് എടുക്കും. ഏറ്റുമാനൂര്‍ എന്‍എസ്എസ് കരയോഗം ഹാളില്‍ ഒക്ടോബര്‍ രണ്ടുവരെ നീണ്ടുനില്‍ക്കുന്ന സംസ്ഥാന ശിബിരത്തിന് തുടക്കം കുറിച്ച് രാവിലെ സംസ്ഥാന പ്രസിഡന്റ് എം. മോഹനന്‍ പതാക ഉയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: