വാരാണസി: ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും രാജ്യത്തെ നിയമനിര്‍മ്മാണ സഭകളിലെ സ്ത്രീ പ്രാതിനിധ്യം ഉറപ്പിക്കുകയും ചെയ്യുന്ന സമഗ്രമായ കാഴ്ചപ്പാടുള്ള നിയമമാണ് നാരീശക്തി വന്ദന്‍ അധീനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരാണസിയില്‍ സ്ത്രീകളുമായുള്ള ആശയവിനിമയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തെ സ്ത്രീകളുടെ ശക്തി മൂലമാണ് നേരത്തെ എതിര്‍ത്തിരുന്ന നാരീ ശക്തി വന്ദന്‍ അധീനിയത്തെ പിന്തുണയ്ക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാരിശക്തി വന്ദന്‍ അഭിനന്ദന് കാര്യക്രം’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അയ്യായിരത്തോളം സ്ത്രീകള്‍ പങ്കെടുത്തു. വനിതാ സംവരണ ബില്‍ കൊണ്ടുവന്ന പ്രധാനമന്ത്രിക്ക് ചടങ്ങില്‍ ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്.
പ്രധാനമന്ത്രി ഇന്ന് തന്റെ പാര്‍ലമെന്റ് മണ്ഡലമായ വാരാണസി സന്ദര്‍ശിച്ച് 1500 കോടി രൂപയുടെ വികസന പരിപാടിക്ക് തുടക്കം കുറിച്ചു. വാരണാസിയിലെ ഗഞ്ചേരി പ്രദേശത്ത് 30 ഏക്കറിലധികം സ്ഥലത്ത് ഏകദേശം 450 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിനും തറക്കല്ലിട്ടു.
യുവാക്കളുടെ കരിയറും കായികക്ഷമതയുമായി തന്റെ സര്‍ക്കാര്‍ സ്പോര്‍ട്സിനെ ബന്ധിപ്പിച്ചിട്ടുണ്ടെന്നും, കളിക്കുന്നയാള്‍ അഭിവൃദ്ധി പ്രാപിക്കും എന്നതാണ് ഇപ്പോള്‍ രാജ്യത്തെ രീതിയെന്നും ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. കായിക അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കപ്പെടുമ്പോള്‍, അത് യുവ കായിക പ്രതിഭകളെ പരിപോഷിപ്പിക്കുന്നതില്‍ മാത്രമല്ല പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്കും ഗുണമുണ്ടാക്കുന്നു.യുവജനങ്ങള്‍ക്കിടയില്‍ കായികവിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും കായിക പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും സഹായിക്കുന്ന കായിക അടിസ്ഥാന സൗകര്യവികസനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സച്ചിന് ടെണ്ടുല്‍ക്കര്‍, കപില്‍ ദേവ്, ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി, ബിസിസിഐ സെക്രട്ടറി ജയ് ഷാ എന്നിവരുള്‍പ്പെടെ ക്രിക്കറ്റ് ലോകത്തെ വമ്പന്‍ നിര ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: