Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സൈബര്‍ ഭീകരത, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവ നേരിടാന്‍ ആഗോള നിയമ ചട്ടക്കൂട് സൃഷ്ടിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഭീഷണികള്‍ ആഗോളമാകുമ്പോള്‍ അതിനെ നേരിടാനുള്ള മാര്‍ഗവും ആഗോളമാകണമെന്ന് പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2023, 01:41 pm IST
inIndia

ന്യൂദല്‍ഹി: സൈബര്‍ ഭീകരതയും കള്ളപ്പണം വെളുപ്പിക്കലും നേരിടാന്‍ ആഗോള നിയമ ചട്ടക്കൂട് സൃഷ്ടിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈബര്‍ ഭീകരതയായാലും കള്ളപ്പണം വെളുപ്പിക്കലായാലും നിര്‍മ്മിത ബുദ്ധിയായാലും അതിന്റെ ദുരുപയോഗം ആയാലും ഈ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ലോകത്തിന് ഒരു ആഗോള ചട്ടക്കൂട് ആവശ്യമാണെന്ന് ദ്വിദിന അന്താരാഷ്‌ട്ര അഭിഭാഷക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഒരു സര്‍ക്കാരിനല്ല ഇത് ചെയ്യാന്‍ കഴിയുകയെന്നും വിവിധ രാജ്യങ്ങളുടെ നിയമ ചട്ടക്കൂടുകളാണ് ഒരുമിച്ച് ചേരേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീഷണികള്‍ ആഗോളമാകുമ്പോള്‍ അതിനെ നേരിടാനുള്ള മാര്‍ഗവും ആഗോളമാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഈയിടെ പാര്‍ലമെന്റില്‍ പാസാക്കിയ വനിതാ സംവരണ ബില്ല് 2023-നെ കുറിച്ച് സംസാരിക്കവെ ഇന്ത്യ ചരിത്രപരമായ നിരവധി ചുവടുവയ്‌പുകള്‍ കൈക്കൊള്ളുന്ന കാലഘട്ടത്തിലാണ് ഈ സമ്മേളനം നടക്കുന്നതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. നാരിശക്തി വന്ദന്‍ നിയമം ഇന്ത്യയിലെ സ്ത്രീകളുടെ വികസനത്തിന് പുതിയ ദിശയും പുതിയ ഊര്‍ജ്ജവും നല്‍കുമെന്ന് മോദി പറഞ്ഞു.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ എത്തുന്ന ആദ്യ രാഷ്‌ട്രമായി ഭാരതം മാറിയതും മോദി ചൂണ്ടിക്കാട്ടി. 2047-ഓടെ ഒരു വികസിത രാഷ്‌ട്രമായി മാറാനുള്ള ശ്രമത്തിലാണ് ഭാരതമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതിനായി നിഷ്പക്ഷവും സ്വതന്ത്രവും ശക്തവുമായ ജുഡീഷ്യറി ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വതന്ത്ര ഇന്ത്യയുടെ അടിത്തറ ശക്തിപ്പെടുത്താന്‍ നിയമവിദഗ്ധരുടെ അനുഭവപരിചയം ഉണ്ടായിരുന്നെന്ന് മോദി പറഞ്ഞു. വര്‍ഷങ്ങളായി ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ സംരക്ഷകരാണ് ജുഡീഷ്യറിയും അഭിഭാഷകരും എന്നും അദ്ദേഹം പറഞ്ഞു. ഏതൊരു രാജ്യത്തെയും കെട്ടിപ്പടുക്കുന്നതില്‍ നിയമ സംവിധാനം വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുടെ നേതൃത്വത്തിനും മാര്‍ഗനിര്‍ദേശത്തിനു കീഴിലും വാണിജ്യം സുഗമമാക്കുന്നതിനും കരാര്‍ നടപ്പാക്കലും വാണിജ്യ തര്‍ക്ക പരിഹാരവും ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ശ്രമം നടത്തിയിട്ടുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച കേന്ദ്രനിയമമന്ത്രി അര്‍ജുന്‍ മെഹ്ഗ്വാള്‍ പറഞ്ഞു.

നീതിന്യായ വിതരണ സംവിധാനത്തിലെ ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍ എന്നതാണ് സമ്മേളനത്തിന്റെ വിഷയം. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് ആദ്യമായി സമ്മേളനം സംഘടിപ്പിക്കുന്നത്. ദേശീയ, അന്തര്‍ദേശീയ പ്രാധാന്യമുള്ള വിവിധ നിയമ വിഷയങ്ങളില്‍ അര്‍ത്ഥവത്തായ സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമുള്ള ഒരു വേദിയായി പ്രവര്‍ത്തിക്കുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം. ആശയങ്ങളുടെയും അനുഭവങ്ങളുടെയും കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും അന്താരാഷ്‌ട്ര സഹകരണവും നിയമപ്രശ്‌നങ്ങളെക്കുറിച്ചുള്ള ധാരണയും ശക്തിപ്പെടുത്താനും ഇത് ലക്ഷ്യമിടുന്നു. നിയമത്തിലെ ഉയര്‍ന്നുവരുന്ന പ്രവണതകള്‍, അതിര്‍ത്തി കടന്നുള്ള വ്യവഹാരങ്ങളിലെ വെല്ലുവിളികള്‍, നിയമ സാങ്കേതികവിദ്യ, പരിസ്ഥിതി നിയമം തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.

 

Tags: legaljusiciarynarendramodicourtbarFrameworkprimeministermoney launderingcyber terrorism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

India

ദല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ : കോടതിയിലും എന്‍എസ് യുവിന് പ്രഹരം: എബിവിപി വിജയം അംഗീകരിച്ച് ഹൈക്കോടതി

India

രാഷ്‌ട്രീയ പകപോക്കല്‍ കോടതിയില്‍ വേണ്ടെന്ന് കെജ്രിവാളിനോട് ഡിവിഷന്‍ ബഞ്ച്, മോദിയുടെ വിദ്യാഭ്യാസയോഗ്യതാ ഹര്‍ജിയില്‍ പിഴയൊടുക്കണം

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

Ernakulam

പുല്ലുവഴി ബാറിൽ യുവാവിനെ സ്റ്റീൽ ജഗ്ഗ് ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.