Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഐഎസ്എഎല്‍ പത്താം സീസണില്‍ ഉജ്വല തുടക്കം; ചിരവൈരികളായ ബെംഗളുരു എഫ്‌സിയെ തകര്‍ത്ത്‌ ബ്ലാസ്റ്റേഴ്‌സ്

വിനോദ് ദാമോദരന്‍byവിനോദ് ദാമോദരന്‍
Sep 21, 2023, 10:54 pm IST
inFootball, Sports

കൊച്ചി: പതിനായിരങ്ങളെ ആവേശത്തിലാറാടിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന് ഐഎസ്എഎല്‍ പത്താം സീസണില്‍ ഉജ്വല തുടക്കം. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ചിരവൈരികളായ ബെംഗളുരു എഫ്‌സിയെ തകര്‍ത്തു. അന്‍പത്തിരണ്ടാം മിനിറ്റില്‍ ബെംഗളുരു താരം കെസിയ വീന്‍ഡോര്‍ഫിന്റെ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്‌സിനായി അറുപത്തി ഒന്‍പതാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയും ലക്ഷ്യം കണ്ടു. ബെംഗളുരുവിന്റെ ആശ്വാസ ഗോള്‍ കര്‍ട്ടിസ് മെയ്ന്‍ സ്വന്തമാക്കി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ മഴവിട്ടു നിന്നെങ്കിലും വീണ്ടും മഴയും എത്തി. മഴയുടെ അകമ്പടിയോടെ ഗോള്‍ എന്ന ലക്ഷ്യവുമായി ബ്ലാസ്സ്‌റ്റേഴ്‌സ് തുടര്‍ച്ചയായി ബെംഗളൂരു ബോക്‌സിലേക്ക് തുടര്‍ച്ചയായി മുന്നേറ്റങ്ങള്‍ നടത്തി. ആദ്യ അഞ്ച് മിനിറ്റിനിടെ രണ്ട് അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ മാത്രം വിട്ടുനിന്നു. തൊട്ടുപിന്നാലെ പെപ്‌റയുടെ ഷോട്ട് ബെംഗളൂരു ഗോളി ഗുര്‍പ്രീത് സിങ് ക്രോസ് ബാറിന് മുകളിലൂടെ കോര്‍ണറിന് വഴങ്ങി കുത്തി പുറത്തേക്കിട്ടു. ഈ കോര്‍ണറില്‍ നിന്ന് പതിനായിരങ്ങളെ ആവേശത്തിലാറാടിച്ച് ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോളടിച്ചു. ലൂണ എടുത്ത കിക്ക് ബോക്‌സില്‍ പറന്നിറങ്ങിയത് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ ബെംഗളുരു താരം കെസിയ വീന്‍ഡോര്‍ഫിന്റെ കാലില്‍ത്തട്ടി സ്വന്തം വലയില്‍ കയറുകയായിരുന്നു. അറുപത്തി അഞ്ചാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് വിറച്ചെങ്കിലും ആദ്യം സച്ചിന്‍ സുരേഷിന്റെയും പിന്നീട് ജീക്‌സണ്‍ സിങ്ങിന്റെ ബൈസിക്കിള്‍ കിക്കിന്റെയും കരുത്തില്‍ സ്വന്തം വലകുലുങ്ങാതെ ബ്ലാസ്റ്റേഴ്‌സ് രക്ഷപ്പെട്ടു.

അറുപത്തി ഒന്‍പതാം മിനിറ്റില്‍ ആരാധകരെ ആവേശത്തിലാറാടിച്ച് ബ്ലാസ്റ്റേഴ്‌സ് ലീഡ് ഉയര്‍ത്തി. ഗുര്‍പ്രീത് സിങ്ങിന്റെ പിഴവില്‍ നിന്ന് അഡ്രിയാന്‍ ലൂണയാണ് അനായാസം ബെംഗളൂരുവല കുലുക്കിയത്. എണ്‍പത്തിയെട്ടാം മിനിറ്റില്‍ ബെംഗളൂരു ഒരു ഗോള്‍ മടക്കി. 88-ാം മിനിറ്റില്‍ കര്‍ട്ടിസ് മെയ്ന്‍ ആണ് ലക്ഷ്യം കണ്ടത്. തുടര്‍ന്ന് സമനിലക്കായി അവര്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഗോള്‍ നേടാന്‍ കഴിയാതിരുന്നതോടെ വിജയം ബ്ലാസ്റ്റേഴ്‌സിന് സ്വന്തമായി.

Tags: Bengaluru FCkerala blastersISL 10th season
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടച്ചുപൂട്ടല്‍ സൂചനയുമായി കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്‌സ് താരം വിക്ടര്‍ ബൊര്‍ത്തേമു ഗോള്‍ നേടുന്നു
Football

ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും മിന്നിച്ചു

Football

ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കലൂരില്‍ ജംഷെഡ്പൂരിനോട്

Football

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

Football

ഐസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു

പുതിയ വാര്‍ത്തകള്‍

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.