ഖജുരാഹോ : ഇന്ത്യയുടെ ജി20 അധ്യക്ഷപദവിക്ക് കീഴില്‍ നാലാമത് അന്താരാഷ്ട്ര അടിസ്ഥാന സൗകര്യ കര്‍മ്മ സമിതി യോഗം ഖജുരാഹോയിലെ മഹാരാജ ഛത്രസാല്‍ കണ്വെന്ഷന് സെന്ററില്‍ ആരംഭിച്ചു.വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ക്കായി ഇന്ന് രാവിലെ യോഗ സെഷന് സംഘടിപ്പിച്ചു.
ദ്വിദിന സമ്മേളനത്തില്‍ 50-ലധികം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.അടിസ്ഥാന സൗകര്യം ഒരു ആസ്തി ഇനമായി വികസിപ്പിക്കുക, ഗുണമേന്മയുള്ള നഗര അടിസ്ഥാന സൗകര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ഇന്‍ഫ്രാടെക്, പ്രതിരോധശേഷിയുള്ളതും സുസ്ഥിരവും ഉള്‍ക്കൊള്ളുന്നതുമായ നഗര ഇന്‍ഫ്രാസ്ട്രക്ചറിലേക്കുള്ള നിക്ഷേപത്തിനായി സാമ്പത്തിക സ്രോതസുകള്‍ സമാഹരിക്കുന്നതിനുള്ള നൂതന ഉപകരണങ്ങള്‍ തിരിച്ചറിയല്‍ എന്നിവയുള്‍പ്പെടെ അടിസ്ഥാന സൗകര്യ നിക്ഷേപങ്ങളുടെ വിവിധ വശങ്ങള് പ്രതിനിധികള്‍ ചര്‍ച്ച ചെയ്യുന്നു.
ഓസ്ട്രേലിയയും ബ്രസീലും യോഗത്തില്‍ സഹ അധ്യക്ഷരാണ്. ധനമന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: