തിരുവനന്തപുരം: ഒരു കുടുംബത്തിലെ എല്ലാവര്ക്കും ഡോക്ടറേറ്റ്. തൃശ്ശൂരിലെ ഒരു ‘ ഭവനത്തില്‍’ നിന്നുള്ള മുഴുവന്‍ അംഗങ്ങളും ഡോക്ടറേറ്റ് നേടി ചരിത്രവിസ്മയം സൃഷ്ടിച്ചു.!
തൃശ്ശൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ‘പ്രണവം’ എന്ന വീട്ടില്‍ കുടുംബസമേതം ഡോക്റ്ററേറ്റ്സ് ഒരു കുടുംബത്തിലെ ഗൃഹനാഥനും,ഗൃഹനാഥയും മൂന്ന് പെണ്മക്കളുമടങ്ങുന്ന 5പേരാണ് ഇവിടെ ഡോക്ടറേറ്റ് നേടിയിട്ടുള്ളവര്‍. അച്ഛന് പുരുഷോത്തമന് പിള്ള, അമ്മ ലക്ഷ്മീദേവി മക്കളായ രേണുക ,രഞ്ജിത, രോഹിണി എന്നിവര്‍ അടങ്ങുന്ന കുടുംബത്തില്‍ എല്ലാവര്ക്കും ഡോക്ടറേറ്റ്.?
പുരുഷോത്തമന്‍പിള്ള കാലിക്കറ്റ് സര്‍വ്വകലാശാലയുടെ സാമ്പത്തികശാസ്ത്ര വിഭാഗം തലവനും ഡീനും ആയിരുന്നു. മാനേജ്മെന്റ് വിഷയത്തില്‍ ആണ് *ഡോക്ടറേറ്റ്*. എക്കണോമിക്സില്‍ ഡോക്ടറേറ്റുള്ള ഭാര്യ ലക്ഷ്മിദേവിയും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ സാമ്പത്തികശാസ്ത്ര വിഭാഗത്തിന്റെ മേധാവി ആയിരുന്നു.
മൂത്ത മകളായ രേണുകയും അമ്മയെപ്പോലെ എക്കണോമിക്സില്‍ തന്നെ ആണ് ഡോക്ടറേറ്റ് നേടിയത്. രണ്ടാമത്തെ മകള്‍ രഞ്ജിത മോളിക്കുലര്‍ ബയോളജി. മൂന്നാമത്തെ മകള്‍ രോഹിണി,അച്ഛന്റെ വിഷയമായ മാനേജ്മെന്റ് തന്നെ തിരഞ്ഞെടുത്തു.?
ഡല്‍ഹിയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ങരെ സ്റ്റാറ്റിസ്റ്റിക്സ് പഠനം പൂര്‍ത്തിയാക്കിയ പുരുഷോത്തമന് പിള്ള പ്ലാനിങ് ബോര്‍ഡില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ കേരള യൂണിവേഴ്സിറ്റിയുടെ ക്ഷണപ്രകാരം അധ്യാപകനായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു.പിന്നീട് അവിടെനിന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും സേവനമനുഷ്ഠിച്ചു. അതിനുശേഷം അമേരിക്കയില്‍ നിന്ന് പോസ്റ്റ് ഡോക്ടറേറ്റും എടുത്തു.!
ലക്ഷ്മിദേവി ഡല്‍ഹിയിലെ ലേഡി ശ്രീറാം കോളേജിലും,തൃശ്ശൂരിലെ വിമല കോളേജിലും അധ്യാപികയായിരുന്നു. പിന്നീട് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് മാറി, അവിടെ നിന്നും ഡോക്ടറേറ്റും അമേരിക്കയില്‍ നിന്നും പോസ്റ്റ് ഡോക്ടറേറ്റും നേടുകയുണ്ടായി.?
മൂത്തമകളായ ‘രേണുക’ കുസാറ്റില്‍ നിന്നാണ് ഡോക്ടറേറ്റ് നേടിയത്. രണ്ടാമത്തെ മകള്‍ ‘രഞ്ജിത’ കാനഡയിലെ ടൊറോണ്ടോയിലെ വാട്ടര്‍ലൂ സര്‍വ്വകലാശാലയില്‍ നിന്നാണ് മോളിക്കുലാര്‍ ബയോളജിയില്‍ ജഒഉ നേടിയത്. മൂന്നാമത്തെ മകളായ ‘രോഹിണി’ മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ മാനേജ്മെന്റ് വിഷയത്തില്‍ ഗവേഷണം ചെയ്താണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: