ചെന്നൈ: സനാതനധര്‍മ്മത്തിനെതിരെ ഡിഎംകെ നേതാക്കള്‍ നടത്തുന്ന പ്രചാരണം ഇന്ത്യയെ വെട്ടിമുറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍.രവി. നേരത്തെ ഇസ്ലാമിസ്റ്റ് ജിഹാദികളും സനാതനധര്‍മ്മത്തെ തകര്‍ക്കാന്‍ ആഹ്വാനം ചെയ്തിരുന്ന കാര്യവും ഗവര്‍ണര്‍ ആര്.എന്‍. രവി ഓര്‍മ്മിപ്പിച്ചു. തഞ്ചാവൂരില്‍ തമിഴ് സേവാസംഘം സംഘടിപ്പിച്ച സാംസ്കാരിക പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു ഗവര്‍ണര്‍.
എന്തായാലും ഡിഎംകെ നേതാക്കളുടെ ഇത്തരം പ്രസ്താനവങ്ങള് ഭാരതത്തെ വെട്ടിമുറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും രവി ഓര്‍മ്മിപ്പിച്ചു. ജാതിവിവേചനം ഇപ്പോഴും തമിഴ്നാട്ടില്‍ ശക്തമാണെന്നും രവി വിമര്‍ശിച്ചു.
ഇതിനുദാഹരണമാണ് യുവാക്കള്‍ കൈകകളില്‍ ജാതി അനുസരിച്ച് കെട്ടുന്ന ചരടുകള്‍ എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഒരാളുടെ ജാതി ഏതെന്ന് വെളിപ്പെടുത്തുന്ന രീതിയില്‍ കൈയില്‍ ചരട് കെട്ടുന്ന രീതി ആശങ്ക ഉളവാക്കുന്നതാണെന്നും രവി പറഞ്ഞു.
ഇപ്പോഴും പിന്നാക്ക ജാതികളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം നല്‍കുന്നില്ല. അത്രയ്ക്ക് ശക്തമാണ് ഇവിടുത്തെ സാമൂഹ്യ വിവേചനം. തൊട്ടയല്പക്കത്തുള്ള സംസ്ഥാനങ്ങളേക്കാള്‍ ജാതി വിവേചനം തമിഴ്നാട്ടില്‍ കൂടുതലാണ്.സാമൂഹ്യനീതിയെക്കുറിച്ച് ഉച്ചത്തില്‍ പ്രസംഗിക്കുന്ന സര്‍ക്കാര്‍ ജാതിയുടെ പേരില്‍ ജനങ്ങളെ ചൂഷണം ചെയ്യാന്‍ ശ്രമിക്കുകയാണ്- ഗവര്‍ണര്‍ ആഞ്ഞടിച്ചു.
തമിഴ്നാട്ടില്‍ നിലനില്‍ക്കുന്ന ജാതിവിവേചനത്തിന് ഉദാഹരണമായി ചില സംഭവങ്ങളും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. വെള്ളടാങ്കില്‍ മലം കലര്‍ത്തിയ ശേഷം അതിന്റെ പേരില്‍ ഒരു ദളിതനെ മര്‍ദ്ദിച്ച കാര്യവും ഗവര്‍ണര്‍ ഓര്‍മ്മിപ്പിച്ചു. ദളിതന് പാചകം ചെയ്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥി സ്കൂളിലെ ഭക്ഷണം കഴിക്കാതിരുന്ന സംഭവവും ഗവര്‍ണര്‍ പങ്കുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: