തിരുവനന്തപുരം: രാജ്യത്തിന്റെ സംസ്കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതില്‍ തങ്ങളുടെ കരകൗശല വിദ്യകളിലൂടെ തനതായ മുദ്ര പതിപ്പിച്ചവരാണ് വിശ്വകര്മജര്. വര്‍ഷങ്ങളായി ഭാരതത്തിന്റെ അഭിവൃദ്ധിയുടെ മൂലകാരണം വിശ്വകര്മജരാണെന്ന തിരിച്ചറിവിലാണ് കേന്ദ്ര സര്‍ക്കാര്‍ അവര്‍ക്കായി വലിയ പദ്ധതി പ്രഖ്യാപിച്ചത്. കരകൗശല വിദഗ്ധരായ തൊഴിലാളികള്‍ക്ക് പരിശീലനവും സാങ്കേതികവിദ്യയും ഉപകരണങ്ങളും ലഭ്യമാക്കുന്ന ‘പിഎം വിശ്വകര്‍മ്മ’ രാജ്യത്തെ തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള ചരിത്ര പദ്ധതിയാണ്.
വന്‍കിട കമ്പനികളുടെ കടന്നുകയറ്റം, ഉറപ്പില്ലാത്ത വരുമാനനിരക്ക്, തൊഴില്‍ നിയമങ്ങളിലെ മാറ്റങ്ങള്‍, അധിക നികുതി, വിപണന കേന്ദ്രങ്ങളുടെ ദൗര്‍ലഭ്യം, സാമ്പത്തിക അപചയങ്ങളാല്‍ സംരംഭങ്ങളുടെ അടച്ചുപൂട്ടല്‍, തൊഴില്‍ നഷ്ടങ്ങള്‍ തുടങ്ങി നിരവധി കാരണങ്ങള്‍ താഴിലാളി സമൂഹത്തിന്റെ ജീവിതദുരിതങ്ങള്‍ക്ക് മേല്ചോദ്യചിഹ്നമാണ്. അതിനൊരു പ്രതിവിധി എന്ന നിലയിലാണ് ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘പി.എം വിശ്വകര്‍മ്മ ‘ പദ്ധതി പ്രഖ്യാപിച്ചത്. അതിനുവേണ്ടി 13000 കോടി രൂപ അനുവദിക്കുകയും ചെയ്തത് വിശ്വകര്‍മ്മ വിഭാഗമുള്‍പ്പെടെ കരകൗശല മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കിയിട്ടുണ്ട്.
തൊഴിലിന്റെ ദേവനായ വിശ്വകര്‍മ്മാവിന്റെ ജന്മദിനത്തില് തുടക്കം കുറിച്ച പദ്ധതിയോട് തൊഴിലാളി വര്‍ഗ്ഗ സര്‍ക്കാറിന്റെ സമീപനമാണ് ഉദ്ഘാടന ദിവസം കണ്ടത്. രാജ്യം മുഴുവന്‍ ആഘോഷ പൂര്‍വം നടത്തിയ ഉദ്ഘാടന പരിപാടികളില്‍ കേരളത്തിലെ ചടങ്ങ് ഇടതു മുന്നണി കൂട്ടത്തോടെ ബഹിഷ്ക്കരിച്ചു. വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ പങ്കെടുത്ത തിരുവന്തപുരത്തെ പരിപാടിയില്‍ പേരുണ്ടായിരുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും എംപിമാരും മാത്രമല്ല മേയര്‍ പോലും എത്തിയില്ല.
പരമ്പരാഗത കരകൗശല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് പിന്തുണ നല്കുന്ന പദ്ധതിയുടെ ഗുണഫലം 18 വിഭാഗം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കാണ് ഗുണം ചെയ്യുക.
കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധേയമായ വലിയ പദ്ധതികളൊടൊക്കെ പുറം തിരിഞ്ഞുനില്‍ക്കുന്ന നിലപാടാണ് തുടക്കം മുതല്‍ കേരള സര്‍ക്കാര്‍ സ്വീകരിക്കാറുള്ളത്. ജന്‍ധന്‍ അക്കൗണ്ട്, ആരോഗ്യ ഇന്‍ഷ്വറന്‍സ്, കിസാന്‍ സ്മ്മാന് നിധി തുടങ്ങിയവയുടെ ഗുണഫലം കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിക്കുന്നതില്‍ കാലതാമസം വന്നു. അതിന്റെ തുടര്‍ച്ചയായി മാത്രം വിശ്വകര്‍മ്മ പദ്ധതിയെ കണ്ടു കൂടാ. കാരണം ഇത് അടിസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടിയുള്ള പദ്ധതിയാണ്. ആശാരി, മൂശാരി, കൊല്ലന്, തട്ടാന്‍, കുശവര്‍, ചെരുപ്പുകുത്തി, ക്ഷുരകന്, അലക്കുകാര്‍, തയ്യല്‍ക്കാര്‍ തുടങ്ങി ഇടതുപക്ഷത്തിന്റെ പരമ്പരാഗത വോട്ട് ബാങ്ക് എന്നു കരുതുന്ന വിഭാഗങ്ങള്‍ കേന്ദ്ര പദ്ധതിയുടെ ഗുണഭോക്താക്കളായാല്‍ തങ്ങളില്‍ നിന്ന് അകലുമോ എന്ന ഭയം ഇടതുമുന്നണി്ക്കുണ്ട്. വിശ്വകര്‍മ്മ ദേവന്റെ പേരില്‍ അദ്ദേഹത്തിന്റെ ജന്മദിനത്തില് ആരംഭിക്കുന്ന പദ്ധതിയുമായി സഹകരിച്ചാല്‍ സനാതന വിശ്വാസത്തെ പിന്തുണയ്ക്കലാകുമോ എന്ന സംശയവും ഉണ്ടാകാം.
തൊഴിലാളി സമൂഹത്തിന് പ്രതീക്ഷയുടെ കിരണം സമ്മാനിക്കുന്ന പദ്ധതിയെ നേരിട്ടെതിര്‍ക്കാതെ ആക്ഷേപം ചൊരിയാനും ഇടതുകേന്ദ്രങ്ങള്‍ മുന്നോട്ടു വരുന്നുണ്ട്. തൊഴിലാളികള്‍ക്ക് സഹായം നല്‍കുന്നത് അവര്‍ മറ്റു തൊഴില്‍ മേഖലയിലേക്ക് പോകാതിരിക്കാനാണെന്നും ചാതുര്‍വര്‍ണ്യം തിരിച്ചുകൊണ്ടുവരാനാണെന്നുമാണ് പറയുന്ന ന്യായം. തൊടുന്യായം ചെലവാകുന്നില്ലന്നു മാത്രം. ഇടതുമുന്നണിക്കൊപ്പം നിന്ന വിശ്വകര്മ്മസംഘടനകള് ഉള്‍പ്പെടെ പദ്ധതിയെ ഹൃദയ പൂര്‍വം സ്വാഗതം ചെയ്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: