Categories: India

തമിഴ്നാട്ടില്‍ എന്‍ഐഎ റെയ്ഡ് : അറബിക് ക്ലാസ്സുകളുടെ മറവില്‍ മതമൗലികവാദികളെ സൃഷ്ടിക്കുന്നുവെന്ന് എന്‍ ഐഎ

Published by

ചെന്നൈ: തമിഴ്നാട്ടിലും ഹൈദരാബാദിലുമായി 31 ഇടങ്ങളില്‍ ഒരേ സമയം റെയ്ഡ് നടത്തി എന്‍ഐഎ. തമിഴ്നാട്ടില്‍ കോയമ്പത്തൂരിലും ചെന്നൈയിലുമാണ് റെയ് ഡ് നടന്നത്. ഇവിടുത്തെ ഇസ്ലാമിക് റിജ്യണല്‍ സ്റ്റഡി സെന്‍ററുകളില്‍ അറബിക് ക്ലാസുകളുടെ മറവില്‍ യുവാക്കളെ മതമൗലികവാദികളാക്കി മാറ്റുകയാണെന്ന് എന്‍ഐഎ ആരോപിച്ചു.

“ഈ മതമൗലികവാദപ്രവര്‍ത്തനങ്ങള്‍ പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നു. വാട്സാപ് , ടെലഗ്രാം എന്നിവയാണ് ഉപയോഗിക്കപ്പെടുന്നത്.” – എന്‍ ഐഎ പറഞ്ഞു. “ക്യാഷായി 60 ലക്ഷം രൂപയും 18200 ഡോളറും പിടിച്ചു. അതുപോലെ അറബിക്കിലും പ്രാദേശിക തമിഴ്ഭാഷയിലുള്ള പുസ്തകങ്ങളുടെ പിടിച്ചെടുത്തിട്ടുണ്ട്. മൊബൈല്‍ ഫോണുകള്‍, ലാപ് ടോപുകള‍്, ഹാര്‍ഡ് ഡിസ്കുകള്‍ എന്നിവ പരിശോധിച്ച് വരികയാണ്.” – എന്‍ഐഎ അഭിപ്രായപ്പെട്ടു.

2022ലെ കോയമ്പത്തൂരിലെ കാര്‍ സിലിണ്ടര്‍ സ്ഫോടനം അറബിക് ക്ലാസുകളുടെ മറവില്‍ നടന്ന ഇത്തരം മതമൗലികവാദ ക്ലാസുകള്‍ മൂലം സംഭവിച്ചതാണന്നും എന്‍ഐഎ പറഞ്ഞു. ഭാരതത്തിന്റെ ഭരണഘടന അനുശാസിക്കുന്ന മതേതരത്വം, ജനാധിപത്യം എന്നീ മൂല്യങ്ങള്‍ക്ക് വിരുദ്ധമായി മതപരമായ ആശയങ്ങളാണ് ഇത്തരം ക്ലാസ് മുറികളില്‍ ഐഎസ്ഐഎസ് സ്വാധീനമുള്ളവര്‍ പ്രചരിപ്പിക്കുന്നത്. യുവാക്കളെ തീവ്രവാദികളാക്കി മാറ്റി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്താമെന്ന് ഇവര്‍ ഗൂഢാലോചന നടത്തുന്നു- എന്‍ ഐഎ പറഞ്ഞു.

കോയമ്പത്തൂരില്‍ കഴിഞ്ഞ വര്‍ഷം ബോംബ് നിറച്ച കാര്‍ ഓടിയ്‌ക്കുന്നതിനിടയില്‍ നടന്ന യാദൃച്ഛിക സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബീന്‍ പഠിച്ചത് കോയമ്പത്തൂര്‍ കുനിയമുതൂരിലെ കോവൈ അറബിക് കോളെജിലാണ്. മുബീന്റെ സഹപാഠികളായി 25 പേരുണ്ട്. കോയമ്പത്തൂരിലെ അറിബ് കോളേജില്‍ നിന്നും ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ എന്‍ ഐഎ ചെന്നൈ യൂണിറ്റ് മതമൗലികവാദ വല്‍ക്കരണത്തിനും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റിന്റെ പേരിലും കഴിഞ്ഞ മാസം കേസെടുത്തിരുന്നു. ആകെ കോയമ്പത്തൂരില്‍ 22 ഇടങ്ങളിലും ചെന്നൈയില്‍ മൂന്നിടത്തിലും തെങ്കാശിയില്‍ ഒരിടത്തിലും ഹൈദരാബാദില്‍ അഞ്ച് ഇടങ്ങളിലും റെയ്ഡ് നടത്തി.

കോയമ്പത്തൂരില്‍ ഡിഎംകെ കൗണ്‍സിലറായ എം. മുബസീറയുടെ വീട്ടിലും റെയ്ഡ് നടത്തി. കോയമ്പത്തൂരിലെ 82ാം വാര്‍ഡ് കൗണ്‍സിലറാണ് മുബസീറ. ചെന്നൈയില്‍ തിരു വി കാ നഗര്‍, അയനാവരം, നീലാങ്കാരൈ എന്നീ പ്രദേശങ്ങളില്‍ റെയ്ഡ് നടത്തി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by