ന്യൂദൽഹി: ഡിജിറ്റൽ സംവിധാനത്തിലൂടെ യുവാക്കളുടെ ഭാവി മെച്ചപ്പെടുത്തുന്നതിനായി പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് കേന്ദ്ര സർക്കാർ. നൈപുണ്യ സംരംഭങ്ങളെ ഒരു കുടക്കീഴിൽ അവതരിപ്പിച്ചിരിക്കുയാണ് ഇതിലൂടെ. സ്‌കിൽ ഇന്ത്യ ഡിജിറ്റൽ പ്ലാറ്റ്‌ഫോം എന്ന സംവിധാനമാണ് രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. 42,623 കേന്ദ്രങ്ങളിൽ നിന്നുള്ള 264-ൽ അധികം നൈപുണ്യ കോഴ്‌സുകൾ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാകും.
ഇതിലൂടെ മികച്ച തൊഴിൽ കണ്ടെത്തുന്നതിനും അപ്രന്റീസ്ഷിപ്പിനും സംരംഭകത്വത്തിനും അവസരങ്ങളുണ്ട്. നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ഇത് ലഭ്യമാണ്. ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകൾക്ക് പുറമേ മറ്റ് പ്രാദേശിക ഭാഷകളിലും ആപ്പ് ലഭ്യമാണ്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ആറ് ലക്ഷ്ം ഗ്രാമങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ ഇൻഫ്രാസ്ട്രക്ചർ ലഭ്യമാക്കുന്നതിനുള്ള പദ്ധതികളും ഇതിന് കീഴിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: