ചെന്നൈ: തമിഴ്നാട്ടില്‍ എ.ആര്‍.റഹ്മാന്‍ ഷോ പേടിസ്വപ്നമായി മാറിയ രാത്രിയില്‍ സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമവും നടന്നു. താന്‍ രണ്ട് തവണ ലൈംഗികാതിക്രമത്തിന് വിധേയയായെന്ന് സ്വതന്ത്ര സംവിധായിക ചാരുലത രംഗരാജന്‍ പരാതിപ്പെട്ടു.
As a woman who was groped twice in the concert,
Shame on all of you for making me go through anxiety and adding on to my trauma.@arrahman @actcevents #MarakkumaNenjam #ARRConcert— Charulatha Rangarajan (@charuturfo) September 10, 2023
Woke up to having such a weight in my heart.The unsafe feeling i have today is haunting me. One of the people who groped me,literally looked into my eyes when I just asked him for the way and move.
I'm exhausted.#marakumanenjam#ARRConcert@actcevents @arrahman pic.twitter.com/58SXFOP5kJ— Charulatha Rangarajan (@charuturfo) September 11, 2023
സമൂഹമാധ്യമമായ എക്സില്‍ താന്‍ നേരിട്ട ദുരനുഭവം ചാരുലത പങ്കുവെച്ചു. ഒരു വീഡിയോയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ചോരകെട്ടിയ തന്റെ കൈവിരലുകളും ചാരുലത കാണിക്കുന്നുണ്ട്.
അഭിഭാഷകയായ 22കാരി പവിത്രയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ തനിക്കെതിരെ പുരുഷന്മാര്‍ ലൈംഗികാതിക്രമം നടത്തിയതായി ആരോപിച്ചു. “ആണുങ്ങള്‍ എന്നെ കയറിപ്പിടിക്കാന്‍ വന്നപ്പോള്‍ ആദ്യമൊക്കെ ഞാന്‍ എതിര്‍ത്തു. പിന്നീട് അത് പാഴ്ശ്രമമാണെന്ന് മനസ്സിലായപ്പോള്‍ എതിര്‍ക്കേണ്ടെന്ന് തീരുമാനിച്ചു. ഒരു തവണയല്ല, പല തവണ ലൈംഗികാതിക്രമത്തിന് വിധേയയായി”- പവിത്ര കുറിക്കുന്നു. 25000 രൂപ നല്‍കി വിഐപി ടിക്കറ്റാണ് പവിത്ര എടുത്തിരുന്നത്.
the number of men who used the crowd as an excuse to violate women today..
we were struggling to breathe and were also violated. fuck all those men and fuck @actcevents
the fan in me died today @arrahman thank you for that🙏— Pavitra (@pavitrash_) September 10, 2023
മറ്റൊരു സ്ത്രീ എഴുതിയിരിക്കുന്നത് രണ്ട് മിനിറ്റ് കൂടുതല്‍ അവിടെ നിന്നിരുന്നെങ്കില്‍ ആണുങ്ങള്‍ എന്റെ മകളെ ഞെക്കിഢെക്കി കൊല്ലുമായിരുന്നു എന്നാണ്. അവര്‍ മനുഷ്യരല്ലേ എന്നും അവര്‍ ചോദിക്കുന്നു.
HORROR Story of a family who paid 30K RS for #ARRahmanConcert :
“If I had stood for 2 more min, they would have squeezed & killed my child, we would have died, Are they even human beings” – Affected Family#ARRahman #marakumanenjam #Arr pic.twitter.com/nAaqREoFtx
— Aryabhata | ஆர்யபட்டா 🕉️ (@Aryabhata99) September 10, 2023
മറക്കുമാ നെഞ്ചം എന്ന പരിപാടിയുടെ സംഘാടകരായ എസിടിസി ഈവന്‍റ്സ് ആവശ്യത്തിലധികം ടിക്കറ്റ് വിറ്റഴിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്.
Imagine paying 2000 rupees for gold tickets and this is what you get? What a shit show. Had to return back without even entering. #ARRConcert #marakumanenjam pic.twitter.com/r8c64JLOuP
— Uncle Fed (@WhatTheFahad) September 10, 2023
ടിക്കറ്റെടുത്തവരെല്ലാം എത്തിയപ്പോള്‍ ആള്‍ക്കൂട്ടം തിങ്ങിഞെരുങ്ങി. ഗെയ്റ്റടച്ചപ്പോള്‍ ടിക്കറ്റുള്ളവര്‍ ബലം പ്രയോഗിച്ച് ഉള്ളില്‍ കടന്നു. വേണ്ടത്ര സൂരക്ഷാ ജീവനക്കാരില്ലാത്തതിനാല്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല. ഇതാണ് ഇരുട്ടില്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടക്കാന്‍ കാരണമായത്.
ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഒരു സംവിധാനവുമില്ലായിരുന്നു. ആള്‍ക്കൂട്ടത്തില്‍ ഞെരുങ്ങി പൊട്ടിക്കരയുന്ന പെണ്‍കുട്ടിയുടെ വീഡിയോ പങ്കുവെച്ചത് കാണുന്നത് ദയനീയമാണ്.











