പാലക്കാട്: അഖില ഭാരതീയ പൂര്‍വ സൈനിക സേവാ പരിഷത്ത് (കേരള ഘടകം) 12 ാമത് സംസ്ഥാന സമ്മേളനം ഡിസംബര്‍ 24ന് പാലക്കാട്ട് നടക്കും. ഇതോടനുബന്ധിച്ച് വിപു
ലമായ സ്വാഗതസംഘം രൂപീകരിച്ചു.
പാലക്കാട് ബിഎംഎസ് ഹാളില്‍ നടന്ന ചടങ്ങ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുരളീധര്‍ ഗോപാലിന്റെ അധ്യക്ഷതയില്‍ റിട്ട. റിയര്‍ അഡ്മിറല്‍ കെ.എം. നായര്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ പ്രസിഡന്റ് എന്‍. അജയകുമാര്‍ സ്വാഗതവും, ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍ മുഖ്യ ഭാഷണവും നടത്തി. സംസ്ഥാന എക്സി. അംഗം റിട്ട. കേണല്‍ എം. അച്ചുതന് വിഷയം അവതരിപ്പിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി കെ. സേതുമാധവന്, സൈന്യ മാതൃശക്തി സംസ്ഥാന ഉപാധ്യക്ഷ ജയ അച്ചുതന്, കൊങ്കണ്‍ റെയില്‍വെ റിട്ട. ജനറല്‍ മാനേജര്‍ പി. ബാലകൃഷ്ണന്, പാലക്കാട് താലൂക്ക് വര്‍ക്കിങ് പ്രസിഡന്റ് റിട്ട. സുബേദാര്‍ മേജര്‍ കെ. പ്രസാദ് എന്നിവരും സംസാരിച്ചു.
സ്വാഗതസംഘം ചെയര്‍മാനായി റിട്ട. കൊങ്കണ്‍ റെയില്‍വെ ജിഎം പി. ബാലകൃഷ്ണന്, വൈസ് ചെയര്‍മാനായി അഡ്വ. വേണുഗോപാല്‍, മുന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീളാ ശശിധരന്, അനിതാ, പാലാട്ട് മോഹന്‍ദാസ് എന്നിവരും കണ്‍വീനറായി റിട്ട. കേണല്‍ എം. അച്ചുതന്, ജോ. കണ്‍വീനര്‍മാരായി ജില്ലാ പ്രസിഡന്റ് എന്‍. അജയകുമാര്‍, ആര്‍എസ്എസ് പാലക്കാട് വിഭാഗ് സഹകാര്യവാഹ് സുധീര്‍, മുഖ്യ സംയാജകനായി പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി മുരളീധരന് എറക്കാട്ടില്‍ എന്നിവരെയും തെരഞ്ഞെടുത്തു. വിവിധ ഉപസമിതികളെയും ചടങ്ങില്‍ പ്രഖ്യാപിച്ചു.
മുഖ്യ രക്ഷാധികാരികള്‍: റിട്ട. മേജര്‍ ജനറല്‍ ഡോ. ഗോപിനാഥന് നായര്‍ (സംസ്ഥാന മുഖ്യ രക്ഷാധികാരി), റിട്ട. മേജര്‍ ജനറല്‍ ഡോ. പി. വിവേകാനന്ദന് (സംസ്ഥാന പ്രസിഡന്റ്), റിട്ട. റിയര്‍ അഡ്മിറല്‍ കെ.എം. നായര്‍, (ചെയര്മാന്, ഡിഎസ്ഒഐ, പാലക്കാട് ജില്ല), പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം.
രക്ഷാധികാരികളായി വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍, മുരളീധര ഗോപാല്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി, നിയുക്ത ദേശീയ സെക്രട്ടറി), വേലായുധന് കളരിക്കല്‍ (ദക്ഷിണ് ക്ഷേത്രീയ പ്രഭാരി), മധു വട്ടവിള (സംസ്ഥാന വര്‍ക്കിങ് പ്രസി.), പി. ആര്. രാജന്, ആര്. സഞ്ജയന് (സംസ്ഥാന വൈസ് പ്രസിഡന്റ്) എന്നിവരെയും ചുമതലപ്പെടുത്തി.
പാലക്കാട്ട് നടന്ന എബിപിഎസ്എസ്പി സംസ്ഥാന സമ്മേളന സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍ മുഖ്യപ്രഭാഷണം നടത്തുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: