തിരുവന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് സാധ്യത പറയുന്നത്.
ഇന്ന് ഏഴ് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകള്‍ക്കാണ് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കേരളത്തില്‍ വരുന്ന അഞ്ച് ദിവസം മഴക്ക് സാധ്യതയെന്നാണ് പുതിയ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറന്‍ നധ്യപ്രദേശിന് മുകളിലായാണ് ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നത്. നാളെയോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉഫള്ക്കടലുല് പുതിയ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: